വിവോയുടെ പുതിയ 5ജി സ്മാർട്ട്ഫോണായ വിവോ ടി5 ലൈറ്റ് 5ജി ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ, 6,500mAh ബാറ്ററി, 50 മെഗാപിക്സൽ ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഫ്ലിപ്പ്കാർട്ട്, വിവോയുടെ വെബ്സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ വഴി ഫോൺ ലഭ്യമാണ്.

ലിയ ബാറ്ററിയും 5ജി കണക്റ്റിവിറ്റിയും തേടുന്ന സ്‍മാർട്ട്ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് വിവോ അവതരിപ്പിച്ച വിവോ ടി5 ലൈറ്റ് 5ജി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തി. കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ഈ സ്‍മാർട്ട്ഫോൺ വിവോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്ലിപ്‍കാർട്ട്, രാജ്യത്തെ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാൻ സാധിക്കും. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ, 6,500mAh ബാറ്ററി, 50 മെഗാപിക്സൽ ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.

വിലയും ഓഫറുകളും

വിവോ ടി5 ലൈറ്റ് 5ജിയുടെ 4GB റാം + 128GB സ്റ്റോറേജ് മോഡലിന് 19,999 രൂപയാണ് വില. 6GB + 128GB മോഡലിന് 21,999 രൂപയും 6GB + 256GB പതിപ്പിന് 24,999 രൂപയുമാണ് വില. ആദ്യ ദിവസത്തെ വിൽപ്പനയുടെ ഭാഗമായി HDFC ബാങ്ക്, എസ്‌ബിഐ, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 1,500 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‍കൌണ്ട് ലഭിക്കും. കൂടാതെ മൂന്ന് മാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫർ ഉൾപ്പെടെ അടിസ്ഥാന മോഡലിന്റെ പ്രാബല്യത്തിലുള്ള വില 18,499 രൂപയായി കുറയും.

ഡിസ്‌പ്ലേയും പെർഫോമൻസും

6.74 ഇഞ്ച് എച്ച്ഡി+ എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റും 1,200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസും ലഭിക്കും. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റിനൊപ്പം പരമാവധി 6GB LPDDR4X റാമും 256GB UFS 2.2 സ്റ്റോറേജുമാണ് നൽകിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുമാകും.

50MP ക്യാമറ, 6500mAh ബാറ്ററി

ഫോട്ടോഗ്രഫിക്കായി സോണി IMX852 സെൻസറോടുകൂടിയ 50 മെഗാപിക്സൽ പ്രധാന ക്യാമറയും 0.08 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ലഭ്യമാണ്. 6,500mAh ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രധാന പ്രത്യേകത. 44W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ഈ ഫോണിന് IP65 ഡസ്റ്റ്-വാട്ടർ റെസിസ്റ്റൻസ് റേറ്റിങ്ങും സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഓഎസ് 6-ൽ ആണ് സ്‍മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ട്വിലൈറ്റ് ഷാഡോ, വേവ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും.