വിവോ വൈ400 പ്രോ 5ജിയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 24,999 രൂപയും 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 26,999 രൂപയുമാണ് വില

ദില്ലി: വിവോയുടെ പുതിയ സ്മാർട്ട്‌ഫോണായ വിവോ വൈ400 പ്രോ 5ജി (Vivo Y400 Pro 5G) ഇന്ത്യൻ വിപണിയിൽ എത്തി. കമ്പനിയുടെ Y400 പരമ്പരയിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ ആണിത്. വിവോ വൈ400 പ്രോ 5ജിയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 24,999 രൂപയും 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 26,999 രൂപയുമാണ് വില. വൈ400 പ്രോ 5ജി ഫ്രീസ്റ്റൈൽ വൈറ്റ്, ഫെസ്റ്റ് ഗോൾഡ്, നെബുല പർപ്പിൾ നിറങ്ങളിൽ ലഭ്യമാണ്. ജൂൺ 27 മുതൽ ഇ-കൊമേഴ്‌സ് സൈറ്റുകളായ ആമസോൺ, ഫ്ലിപ്‍കാർട്ട്, വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിൽ ഈ ഫോൺ ലഭ്യമാകും.

വിവോ വൈ400 പ്രോ 5ജി ഫോണിന്‍റെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിച്ചു. എസ്‌ബി‌ഐ കാർഡ്, ഡി‌പി‌എസ് ബാങ്ക്, ഐ‌ഡി‌എഫ്‌സി ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ കാർഡ്, ഫെഡറൽ ബാങ്ക് ഇടപാടുകളിൽ 10 ശതമാനം ക്യാഷ്ബാക്കും 10 മാസം വരെ സീറോ ഡൗൺ പേയ്‌മെന്‍റും ലോഞ്ച് ഓഫറുകളിൽ ഉൾപ്പെടുന്നു.

വിവോ വൈ400 പ്രോ 5ജി ഫോണിന് 6.77 ഇഞ്ച് 120 ഹെര്‍ട്സ് 3ഡി കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ ലഭിക്കുന്നു. 2392 x 1080 പിക്‌സൽ റെസല്യൂഷൻ, 20:9 വീക്ഷണാനുപാതം, 120 ഹെര്‍ട്സ് റീഫ്രെഷ് നിരക്ക്, 4500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുണ്ട്. 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഈ ഫോണിനുള്ളത്. ആൻഡ്രോയ്ഡ്‌ 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 5,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുള്ളത്.

വിവോ വി400 പ്രോ 5ജിയിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസർ ഉണ്ട്. ഈ ഫോണിൽ മാലി-ജി615 എംസി2 ജിപിയു ഉള്ള 2.5 ജിഗാഹെര്‍ട്സ് വരെ ഒക്‌ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ലഭിക്കുന്നു. 8 ജിബി LPDDR4X റാമും 128 ജിബാ / 256 ജിബി യുഎഫ്‌സ്2.2 സ്റ്റോറേജും ഇതിനുണ്ട്. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച്ഒഎസ് 15-ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 90 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5500 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുള്ളത്.

ക്യാമറ സജ്ജീകരണത്തെക്കുറിച്ച് പറയുകയാണെങ്കിൽ, f/1.79 അപ്പേർച്ചറും ഒഐഎസ് പിന്തുണയുമുള്ള 50-മെഗാപിക്സൽ പ്രൈമറി സോണി ഐഎംഎക്സ് 882 ക്യാമറയും f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ ഡെപ്‍ത് ക്യാമറയും ഈ ഫോണിൽ ഉണ്ട്. അതേസമയം, സെൽഫിക്കും വീഡിയോ കോളിംഗിനും f/2.45 അപ്പേർച്ചറുള്ള 32-മെഗാപിക്സൽ ഫ്രണ്ട് ക്യാമറ നൽകിയിട്ടുണ്ട്. അളവുകളെക്കുറിച്ച് പറയുമ്പോൾ, ഈ ഫോണിന്റെ നീളം 163.72 mm, വീതി 75 mm, കനം 7.49 mm (നെബുല പർപ്പിൾ) / 7.72 mm (ഫെസ്റ്റ് ഗോൾഡ്) കൂടാതെ ഭാരം 182 ഗ്രാം ആണ്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, ഡ്യുവൽ 4ജി VoLTE, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. സുരക്ഷയ്ക്ക് ഈ ഫോണിന് ഐപി65 റേറ്റിംഗാണുള്ളത്.

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News