Asianet News MalayalamAsianet News Malayalam

പിക്‌സല്‍ 9 സിരീസിന് പുറമെ എന്തൊക്കെ പ്രതീക്ഷിക്കാം; 'മെയ്‌ഡ് ബൈ ഗൂഗിള്‍' ഇവന്‍റ് നാളെ, ആകാംക്ഷയില്‍ ലോകം

പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ 9 പ്രോ എക്‌സ്എല്‍, പിക്‌സല്‍ 9 ഫോള്‍‍ഡ് എന്നിവയാണ് നാളെ ഗൂഗിള്‍ പുറത്തിറക്കുക

What can expect from Made by Google event on August 13 including Pixel 9 series launch
Author
First Published Aug 12, 2024, 11:05 AM IST | Last Updated Aug 12, 2024, 11:54 AM IST

ടെക് ലോകത്തിനായി എന്തൊക്കെയാവും ഗൂഗിള്‍ കരുതിവച്ചിരിക്കുക? ഗൂഗിളിന്‍റെ 2024ലെ ഏറ്റവും വലിയ ഹാര്‍ഡ്‌വെയര്‍ ലോഞ്ച് നാളെ (ഓഗസ്റ്റ് 13) നടക്കും. പിക്‌സല്‍ 9 സിരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ അവതരണമാകും 'മെയ്‌ഡ് ബൈ ഗൂഗിള്‍' ഇവന്‍റിലെ പ്രധാന ആകര്‍ഷണം. 

'മെയ്‌ഡ് ബൈ ഗൂഗിള്‍' ഇവന്‍റിനായി ടെക് ലോകം ഒരുങ്ങിക്കഴിഞ്ഞു. പിക്‌സല്‍ 9 സിരീസിലെ പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ 9 പ്രോ എക്‌സ്എല്‍, പിക്‌സല്‍ 9 ഫോള്‍‍ഡ് എന്നിവയാണ് നാളെ ഗൂഗിള്‍ പുറത്തിറക്കുക. ഇവയ്ക്ക് പുറമെ പിക്‌സല്‍ വാച്ച് 3, പിക്‌സല്‍ ബഡ്‌സ് പ്രോ 2 എന്നിവയും മെയ്ഡ് ബൈ ഗൂഗിള്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറില്‍ ഐഫോണ്‍ 16 സിരീസിന്‍റെ അവതരമുണ്ടാകും എന്നിരിക്കേയാണ് മെയ്‌ഡ് ബൈ ഗൂഗിള്‍ ഇവന്‍റ് വലിയ ശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് സെപ്റ്റംബറിലെ ഐഫോണ്‍ ലോഞ്ചിന് മുമ്പ് ഗൂഗിള്‍ പിക്‌സല്‍ സ്‌മാര്‍ട്ട്ഫോണ്‍ പുറത്തിറക്കല്‍ സംഘടിപ്പിക്കുന്നത്. മുമ്പ് പിക്‌സല്‍ 7 ഉം, പിക്‌സല്‍ 8 ഉം പുറത്തിറക്കിയത് ഒക്ടോബര്‍ ആദ്യമായിരുന്നു. ഐഫോണ്‍ സിരീസുകള്‍ പുറത്തിറക്കി ഏതാണ്ട് ഒരു മാസം കഴിഞ്ഞായിരുന്നു മുമ്പ് ഗൂഗിള്‍ പിക്‌സല്‍ പ്രകാശനങ്ങള്‍. 

ആപ്പിളിന്‍റെ പാത പിന്തുടര്‍ന്ന് നാല് സ്‌മാര്‍ട്ട് ഫോണുകളാണ് ഒരൊറ്റ സിരീസില്‍ ഗൂഗിള്‍ ഇത്തവണ പുറത്തിറക്കുന്നത്. പിക്‌സല്‍ 9 സിരീസ് അവതരണത്തിന് പുറമെ ജെമിനി എഐയെ കുറിച്ചുള്ള പുത്തന്‍ അപ്‌ഡേറ്റുകളും പരിപാടിയില്‍ ഗൂഗിള്‍ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. എഐ ജനറേറ്റ‍ഡ് ഫോട്ടോ എഡിറ്റിംഗ് ഫീച്ചറുകള്‍ ജെമിനിയില്‍ വന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബീറ്റാ വേര്‍ഷനിലുള്ള ആന്‍ഡ്രോയ്‌ഡ് 15നെ കുറിച്ചും ഗൂഗിള്‍ പരിപാടിയില്‍ മനസ് തുറക്കും എന്ന് ടെക് ലോകം കരുതുന്നു. 

Read more: സാരിയില്‍ തിളങ്ങി 'അനുഷ്‌ക'; വെറും 2 ലക്ഷം രൂപയ്ക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഹ്യൂമനോയിഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios