Asianet News MalayalamAsianet News Malayalam

ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ചാറ്റിന് ഇനി ഓൺലൈനിൽ ഇരിക്കേണ്ട, വഴി വേറെയുണ്ട്...

വാട്സാപ്പിന്റെ വിൻഡോസ് ബീറ്റ പരീക്ഷണം കഴിഞ്ഞതിന് പിന്നാലെയാണ് പുതിയ അറിയിപ്പുമായി വാട്സാപ്പ് എത്തിയിരിക്കുന്നത്.

WhatsApp Desktop App no longer requires users to connect phone
Author
Delhi, First Published Aug 18, 2022, 2:21 PM IST

ഫോൺ ഓൺലൈനിൽ വയ്ക്കാതെ തന്നെ വാട്സാപ്പ് ഡെസ്ക്ടോപ്പിൽ ഓപ്പൺ ആണെങ്കിൽ ചാറ്റ് ചെയ്യാൻ പറ്റും. വാട്സാപ്പിന്റെ വിൻഡോസ് ബീറ്റ പരീക്ഷണം കഴിഞ്ഞതിന് പിന്നാലെയാണ് പുതിയ അറിയിപ്പുമായി വാട്സാപ്പ് എത്തിയിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന വെബ് അധിഷ്ഠിത ആപ്പിനെക്കാൾ വേഗതയുള്ളതാണ് അപ്ഡേറ്റഡ് വേർഷനായ വിൻഡോസ് ആപ്പ്. കഴിഞ്ഞ നവംബറിലാണ് വിൻഡോസിനായി വാട്സാപ്പ് ഒരു പ്രത്യേക ആപ്പ് അവതരിപ്പിച്ചത്.

വാട്സാപ്പ് വെബിന് പകരമെന്നോണം അവതരിപ്പിച്ച ഈ ആപ്പിന്റെ വരവോടെ വാട്സാപ്പ് വിൻഡോസ് ആപ്പ് സംബന്ധിച്ച ബീറ്റ പരീക്ഷണത്തിന് അവസാനം നൽകി. ബീറ്റാ ടെസ്റ്റർമാരായ മാക്കിന്റെ ഉപഭോക്താക്കൾക്കും വാട്സാപ്പിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യാനാകും. മാക്ക് പതിപ്പിന്റെ ബീറ്റാ പരീക്ഷണം സംബന്ധിച്ച് അറിയിപ്പുകളൊന്നും വന്നിട്ടില്ല. വാട്സാപ്പിന്റെ വിൻഡോസ് ആപ്പ് എളുപ്പമാണ്. മൈക്രോസോഫ്റ്റ് സ്റ്റോർ സന്ദര്‍ശിച്ച് വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് സെർച്ച് ചെയ്യുക. ശേഷം ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മതി.

കഴിഞ്ഞ ദിവസങ്ങളിൽ സുരക്ഷ സംബന്ധിച്ച ഫീച്ചറുകളുമായി വാട്സാപ്പ് രംഗത്തെത്തിയിരുന്നു. ഫീച്ചര് ഗ്രൂപ്പ് അഡ്മിന്‌‍മാര്‌‍ക്ക് കൂടുതൽ അധികാരം നൽകുന്ന ഫീച്ചറാണ് അതിലൊന്ന്. ഇനി മുതൽ ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുന്നത് സംബന്ധിച്ച തീരുമാനം അഡ്മിനിന്റെതായിരിക്കും. വ്യൂ വൺസ് മെസെജുകളിലെ സ്‌ക്രീൻഷോട്ട് ബ്ലോക്കിങ് ഫീച്ചർ കമ്പനി നിലവിൽ പരീക്ഷിച്ചു വരികയാണെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഇത് എല്ലാവർക്കും ഉടൻ ലഭ്യമാക്കുമെന്നും വാട്സാപ്പ് അറിയിച്ചിരുന്നു. ഈ ഫീച്ചറിന് പിന്നിലെ പ്രധാന ആശയം തന്നെ അധിക സുരക്ഷ വാഗ്ദാനം ചെയ്യുക എന്നതാണ്.

ഐഒഎസിലും ആൻഡ്രോയിഡിലും വ്യൂ വൺസ് സെറ്റ് ചെയ്യുന്നത് ഒരുപോലെയാണ്. കഴിഞ്ഞ ദിവസമാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഡീലിറ്റ് ഫോർ എവരിവൺ ഫീച്ചർ ഡവലപ്പ് ചെയ്തത്. മെസെജ് തെറ്റായി അയച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ ഡീലിറ്റ് ചെയ്തതാൽ മതി എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണിത്. നേരത്തെ ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയപരിധിക്കുള്ളിലായിരുന്നു മെസെജ് ഡീലിറ്റ് ചെയ്യാൻ കഴിയുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് പുതിയ അപ്ഡേഷനെ കുറിച്ചുള്ള സൂചനകൾ പുറത്തു വന്നത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന മൂന്ന് പ്രധാന ഫീച്ചറുകളാണ് വാട്സാപ്പ് പ്രധാനമായും പ്രഖ്യാപിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios