Asianet News MalayalamAsianet News Malayalam

വരിയൊന്നും അറിയണ്ട, ഒന്ന് മൂളിയാല്‍ മതി; പട്ട് ഏതാണെന്ന് യൂട്യൂബ് പറഞ്ഞു തരും.!

ആൻഡ്രോയിഡ് ഉപയോക്താക്കളെ മെലഡിയുടെ ഒരു സ്‌നിപ്പറ്റ് മുഴക്കിയോ റെക്കോർഡ് ചെയ്‌തോ ട്യൂണുകൾ കണ്ടെത്താൻ അനുവദിക്കുന്ന സെർച്ചിങ് ഫംഗ്‌ഷനാണിത്.

youtube new features Now hum a song and YouTube will search the song for you vvk
Author
First Published Aug 26, 2023, 3:44 PM IST

മൂളിപ്പാട്ട് കേട്ട് യൂട്യൂബ് ആ പാട്ട് കണ്ടുപിടിച്ചു തന്നിരുന്നെങ്കിൽ എന്ത് അടിപൊളിയായിരുന്നു അല്ലേ ?. എങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. വൈകാതെ യൂട്യൂബ് അത്തരമൊരു അപ്ഡേറ്റ് അവതരിപ്പിക്കും. സംഗീതപ്രേമികളെ ലക്ഷ്യമിട്ടാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിക്കുന്നത്. 

ആൻഡ്രോയിഡ് ഉപയോക്താക്കളെ മെലഡിയുടെ ഒരു സ്‌നിപ്പറ്റ് മുഴക്കിയോ റെക്കോർഡ് ചെയ്‌തോ ട്യൂണുകൾ കണ്ടെത്താൻ അനുവദിക്കുന്ന സെർച്ചിങ് ഫംഗ്‌ഷനാണിത്. 'യൂട്യൂബ് ടെസ്റ്റ് ഫീച്ചറുകളും പരീക്ഷണങ്ങളും' എന്ന പേജിലാണ് കമ്പനി ഇതെക്കുറിച്ചുള്ള വാർത്ത പങ്കിട്ടത്.

ശ്രുതിമധുരമായ ഹമ്മോ മൂന്ന് സെക്കൻഡിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ഹ്രസ്വ റെക്കോർഡിംഗോ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് പാട്ട് തിരിച്ചറിയാൻ വെർച്വൽ മ്യൂസിക് ജിനിയെ വിളിക്കാം. പാട്ട് തിരിച്ചറിഞ്ഞുകഴിഞ്ഞാൽ പിന്നെ സിമ്പിളായി കാര്യങ്ങൾ. അപ്ഡേഷൻ അതിന്റെ  പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ലോകമെമ്പാടുമുള്ള ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇത് സന്തോഷത്തിനുള്ള വകയായി മാറിയിട്ടുണ്ട്.

നേരത്തെ മൂന്ന് മാസത്തെ  യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി ഉപയോഗിക്കാൻ യൂട്യൂബ് അവസരമൊരുക്കിയിരുന്നു. പരസ്യമില്ലാതെ യൂട്യൂബ് വീഡിയോകൾ ആസ്വദിക്കാനും യൂട്യൂബ് മ്യൂസിക്കിൽ ബാക്ക്ഗ്രൗണ്ട് പ്ലേ ഉൾപ്പടെയുള്ള ഫീച്ചറുകൾ ആസ്വദിക്കാനുമാണ് പ്രീമിയം സഹായിക്കുക. പ്രതിമാസം 129 രൂപയാണ് യൂട്യൂബ് പ്രീമിയത്തിന്റെ നിരക്ക്. ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷന് മാത്രമായി 139 രൂപയും മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്ഷന് മാത്രമായി 399 രൂപയും ഒരു വർഷത്തെ നിരക്കായി 1290 രൂപയുമാണ് പ്രീമിയത്തിന് നിലവിൽ വേണ്ടി വരുന്ന  ചിലവ്.

മൂന്ന് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ അവതരിപ്പിക്കുന്നത് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്തിട്ടില്ലാത്തവർക്ക് വേണ്ടിയാണ്. ഇതിനായി ഫോണിലോ ഡെസ്‌ക്ടോപ്പിലോ യൂട്യൂബ് ഓപ്പൺ ചെയ്യുക. പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്ത് ഗെറ്റ് യൂട്യൂബ്  പ്രീമിയം തിരഞ്ഞെടുക്കുക. ഇതിൽ നിന്ന് മൂന്ന് മാസത്തെ പ്ലാൻ തിരഞ്ഞെടുക്കണം. അതിനു ശേഷം മൂന്ന് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും  തിരഞ്ഞെടുക്കണം. പിന്നാലെ തന്നെ  നിങ്ങളുടെ ബാങ്ക് വിവരങ്ങൾ കൂടി നൽകിയാൽ സബ്‌സ്‌ക്രിപ്ഷൻ ആരംഭിക്കാം. ആദ്യം പണം ഈടാക്കില്ല എങ്കിലും  മൂന്ന് മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ അവസാനിച്ചു കഴിഞ്ഞാൽ പണം ഈടാക്കി തുടങ്ങും. 129 രൂപ വീതമാണ് ഈടാക്കുന്നത്.

വര്‍ഷം 2.5 കോടിവരെ; ആമസോൺ ജീവനക്കാരുടെ ശമ്പള വിവരങ്ങള്‍ ചോര്‍ന്നു.!

ഐഫോൺ 15 അവതരിപ്പിക്കാന്‍ പ്രധാന തയ്യാറെടുപ്പ് തുടങ്ങി ആപ്പിള്‍

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios