Asianet News MalayalamAsianet News Malayalam

Xiaomi 11T Pro : ജനുവരി 19-ന് ഷവോമി 11ടി പ്രോ ലോഞ്ച്: 1290 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് ഉള്‍പ്പെടെ സവിശേഷതകള്‍

പ്രോയ്ക്ക് 1080p റെസല്യൂഷനോടുകൂടിയ 6.67-ഇഞ്ച് ഫ്‌ലാറ്റ് AMOLED ഡിസ്പ്ലേയും 120Hz അഡാപ്ടീവ് സിംഗ് റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും

xiaomi 11t pro launch on january 19
Author
Mumbai, First Published Jan 19, 2022, 1:13 PM IST

ഷവോമി 11ടി പ്രോ (Xiaomi 11T Pro ) ജനുവരി 19-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. കഴിഞ്ഞ സെപ്റ്റംബറില്‍ ചൈനയില്‍ അവതരിപ്പിച്ച ഈ സ്മാര്‍ട്ട്ഫോണ്‍ (Smart Phone) ഈ വര്‍ഷം ഇന്ത്യയിലെ ഷവോമിയുടെ ആദ്യത്തെ പ്രീമിയം സ്മാര്‍ട്ട്ഫോണായിരിക്കും. അടുത്തിടെ മിഡ്-പ്രീമിയം വിഭാഗത്തില്‍ ഷവോമി 11ഐ (Xiaomi 11i), ഷവോമി 11 ഐ ഹൈപ്പര്‍ചാര്‍ജ്ജ് എന്നിവ അവതരിപ്പിച്ചു. ഷവോമി 11ടി പ്രോയില്‍ ഒരു ഗ്ലാസ് പിന്‍ പാനല്‍ ഉണ്ടായിരിക്കും. ഇത് മൂന്ന് കളര്‍ വേരിയന്റുകളില്‍ വരും - ബ്ലൂ, വൈറ്റ്, ഗ്രേ. സെലസ്റ്റിയല്‍ മാജിക് എന്ന് വിളിക്കപ്പെടുന്ന ബ്ലൂ കളര്‍ വേരിയന്റ് ഹൈലൈറ്റായിരിക്കും. ഫോണിന് സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ടായിരിക്കും.

പ്രോയ്ക്ക് 1080p റെസല്യൂഷനോടുകൂടിയ 6.67-ഇഞ്ച് ഫ്‌ലാറ്റ് AMOLED ഡിസ്പ്ലേയും 120Hz അഡാപ്ടീവ് സിംഗ് റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും. 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും ഡോള്‍ബി വിഷന്‍ പിന്തുണയും ഉള്ള 10-ബിറ്റ് പാനല്‍ ഫോണിന് ഉണ്ടായിരിക്കും. 12ജിബി വരെ LPDDR5 റാമും 256 ജിബി വരെ UFS3.1 സ്റ്റോറേജും ഉള്ള ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 888 SoC പായ്ക്ക് ചെയ്യുന്നതാണ് ഫോണ്‍. 108-മെഗാപിക്‌സല്‍ പ്രധാന ക്യാമറയും 8-മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ്-ആംഗിള്‍ ക്യാമറയും ax5-മെഗാപിക്‌സല്‍ ക്യാമറയും ഉണ്ടായിരിക്കും. ടെലിമാക്രോ ക്യാമറ. മുന്‍വശത്ത്, ഫോണിന് 16 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ ഉണ്ടായിരിക്കും.

120വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണ്‍ പായ്ക്ക് ചെയ്യുന്നത്. 17 മിനിറ്റിനുള്ളില്‍ ഫോണിന് 0 മുതല്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് ഷവോമി അവകാശപ്പെടുന്നു. ഹാര്‍മോണ്‍/കാര്‍ഡണ്‍ ട്യൂണ്‍ ചെയ്ത ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുമായാണ് 11T പ്രോ വരുന്നത്. ഇതിന് എന്‍എഫ്സി, എക്‌സ്-ആക്‌സിസ് ലീനിയര്‍ വൈബ്രേഷന്‍ മോട്ടോറും വൈഫൈ 6 കണക്റ്റിവിറ്റിയുമുണ്ട്.
 

Follow Us:
Download App:
  • android
  • ios