Asianet News MalayalamAsianet News Malayalam

ഷവോമി എംഐ ബാന്‍ഡ് 5-ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു, വിശദാംശങ്ങളിങ്ങനെ

കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറങ്ങാനിരുന്ന മോഡലാണിത്. എന്നാല്‍ കൊറോണയെ തുടര്‍ന്ന് ഷവോമി ഇതില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. 

Xiaomi Mi Band 5 images leaked
Author
delhi, First Published May 4, 2020, 8:13 PM IST

ദില്ലി: സാങ്കേതികമായി മുന്നില്‍ നില്‍ക്കുന്ന ഷവോമിയുടെ എംഐ ബാന്‍ഡ് 5-നെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നു. കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറങ്ങാനിരുന്ന മോഡലാണിത്. എന്നാല്‍ കൊറോണയെ തുടര്‍ന്ന് ഷവോമി ഇതില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഇപ്പോള്‍ ഇതിന്റെ ചോര്‍ന്നു കിട്ടിയ ഒരു ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്.

ഇതനുസരിച്ച്, ഷവോമി എംഐ 5 ഒരു പഞ്ച് ഹോള്‍ ഡിസ്‌പ്ലേയുമായി വരും. ഇപ്പോഴുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ ദിവസങ്ങളില്‍ കാണുന്നത് പോലെയുള്ള ഡിസൈനാണിത്. വലിയ പഞ്ച് ഹോള്‍ ഡിസ്‌പ്ലേയുടെ ബാന്‍ഡിന്റെ നടുവില്‍ ഒരു വിചിത്രമായ രൂപത്തിലാണ് ഇരിക്കുന്നത്. ഡിസ്‌പ്ലേയുടെ മറ്റേ അറ്റത്ത് തീയതി, സമയം, ബാറ്ററി, പ്രവര്‍ത്തന രീതി (നൈറ്റ് മോഡ് തുടങ്ങിയവ) എന്നിവ കാണിക്കുന്നു. ചോര്‍ന്ന ചിത്രം പഞ്ച് ഹോളിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കുന്നില്ലെങ്കിലും ഇത് ഒരു ക്യാമറയോ മറ്റൊരു സെന്‍സറോ ആകാനാണു സാധ്യത. മറ്റ് വിശദാംശങ്ങളെ സംബന്ധിച്ചിടത്തോളം, എംഐ ബാന്‍ഡ് 5 ഒരു ഓവല്‍ ആകൃതിയിലാണുള്ളത്. ഇത് മുമ്പത്തെ എംഐ ബാന്‍ഡുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.

Read more: അത്യാധുനിക സ്‌റ്റെല്‍ത് ബോംബര്‍ അവതരിപ്പിക്കാന്‍ ചൈന; നെഞ്ചിടിപ്പോടെ ലോകരാജ്യങ്ങള്‍

1.2 ബഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയുമായാണ് ഇതു വരുന്നത്. എംഐ ബാന്‍ഡ് 5 ന്റെ ആഗോള പതിപ്പ് എന്‍എഫ്‌സി കണക്റ്റിവിറ്റിയുള്ളതാണ്. ഇതില്‍ ഒപ്പം ഗൂഗിള്‍ പേ ഉള്‍പ്പെടെ നിരവധി പേയ്‌മെന്റ് ഓപ്ഷനുകളും ഉള്‍പ്പെടുത്തും. ചൈനയില്‍ 179 യുവാന്‍ (ഏകദേശം 1,840 രൂപ) വില പ്രതീക്ഷിക്കുന്നു.

Read more: വിവോ എസ്1 ഫോണിന്‍റെ വില കുറച്ചു

Follow Us:
Download App:
  • android
  • ios