Asianet News MalayalamAsianet News Malayalam

എംഐ എല്‍ഇഡി ടിവി 4 പ്രോ ഓഫ് ലൈനിലും വില്‍പ്പനയ്ക്ക്; മികച്ച വില

കഴിഞ്ഞവര്‍ഷത്തിന്‍റെ മൂന്നാംപാദത്തിലാണ് ഷവോമി എംഐ എല്‍ഇഡി ടിവി 4 പ്രോ വിപണിയില്‍ എത്തിച്ചത്. അടുത്തിടെ ആദ്യം പ്രഖ്യാപിച്ച 49,999 രൂപയില്‍ നിന്ന് 47,999 രൂപയായി ഇതിന്‍റെ വില കുറച്ചിരുന്നു

Xiaomi Mi LED TV 4 Pro Now Available via Vijay Sales Outlets in India
Author
Bengaluru, First Published Jun 9, 2019, 4:44 PM IST

ഷവോമി തങ്ങളുടെ സ്മാര്‍ട്ട് ടിവി പുറത്തിറക്കി. എംഐ എല്‍ഇഡി ടിവി 4 പ്രോ ഓഫ് ലൈനിലും വിപണിയിലെത്തിക്കുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ ചാനലുകളില്‍ മാത്രം ലഭ്യമായ ഈ ടിവി ജൂണ്‍ ഏഴ് മുതലാണ് വിജയ് സ്റ്റോറുകള്‍ വഴി വിപണിയില്‍ എത്തുന്നത്. നിലവില്‍ മുംബൈ, പൂനെ, അഹമ്മദാബാദ്, ബറോഡാ, സൂറത്ത്, ദില്ലി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ ടിവി വില്‍പ്പനയ്ക്ക് എത്തുന്നത്. 

കഴിഞ്ഞവര്‍ഷത്തിന്‍റെ മൂന്നാംപാദത്തിലാണ് ഷവോമി എംഐ എല്‍ഇഡി ടിവി 4 പ്രോ വിപണിയില്‍ എത്തിച്ചത്. അടുത്തിടെ ആദ്യം പ്രഖ്യാപിച്ച 49,999 രൂപയില്‍ നിന്ന് 47,999 രൂപയായി ഇതിന്‍റെ വില കുറച്ചിരുന്നു. ഈ വിലയ്ക്കാണ് ഈ ടിവി ഓഫ് ലൈന്‍ സ്റ്റോറില്‍ എത്തുക.  55 ഇഞ്ച് എംഐ ടിവിയിൽ  4 കെ എച്ച്ഡിആർ  3840 x 2160 പിക്സൽ റെസല്യൂഷന്‍ ഡിസ്പ്ലേയാണ് ഉള്ളത്. 4.9 എംഎം മാത്രമാണ് ടിവിയുടെ തടി. 

ഓൺലൈൻ കണ്ടന്‍റിന് പ്രധാന്യം നൽകി ഓൺലൈൻ വീഡിയോ പ്രോവൈഡർമാരുടെ 7 ലക്ഷം മണിക്കൂർ വീഡിയോ സ്ട്രീമിംഗ് ഈ ടിവിയിലെ പാച്ച് വാളിൽ ലഭിക്കും. ഗൂഗിളിന്റെ സ്മാർട്ട് ടിവി പ്ലാറ്റ്ഫോമിനെ എംഐ തങ്ങളുടെ ടിവിയിൽ സംയോജിപ്പിച്ചിട്ടുണ്ട്. പാച്ച് വാളിലേക്ക് ആമസോൺ പ്രൈംവീഡിയോ ഉടൻ ആഡ് ചെയ്യും എന്നാണ് ഷവോമി പറയുന്നത്. ആൻഡ്രോയ്ഡ് ഓറീയോ അടിസ്ഥാനമാക്കിയാണ് ടിവി പ്രവർത്തിക്കുക. 

Follow Us:
Download App:
  • android
  • ios