Asianet News MalayalamAsianet News Malayalam

ഷവോമി റെഡ്മീ നോട്ട് 7 പ്രോ ഇറങ്ങി: കിടിലൻ ക്യാമറ, അത്ഭുതവില

ഷവോമിയുടെ ഏറ്റവും പുതിയ ഫോണായ ഷവോമി എംഐ നോട്ട് 7 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. 

xiaomi redmi note 7 pro india launch today
Author
Delhi, First Published Feb 28, 2019, 3:32 PM IST

ദില്ലി: ഷവോമിയുടെ ഏറ്റവും പുതിയ ഫോണായ ഷവോമി എംഐ നോട്ട് 7 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. ദില്ലിയിൽ നടന്ന ചടങ്ങിൽ അഞ്ച് സ൪പ്രൈസുകളോടെയ‌ാണ് തങ്ങളുടെ പുതിയ ലോഞ്ചിംഗ് എന്ന് ഷവോമി അറിയിച്ചിരുന്നു. റെഡ്മീ നോട്ട് 7 പ്രോയുടെ അന്ത‌ാരാഷ്ട്ര ലോഞ്ചിംഗാണ് ദില്ലിയിൽ നടന്നത്. 48 എംപി പ്രധാന ക്യാമറയാണ് റെഡ്മീ നോട്ട് 7 സീരിസ് എത്തുന്നത്. ഡിസൈനിൽ പുതിയ കൺസെപ്റ്റായ ഓറ ഡിസൈനാണ് ഷവോമി നോട്ട് 7 സീരിയസിൽ അവലംബിച്ചിരിക്കുന്നത്.

2.5 ഡി ക൪വ്ഡ് ഗ്ലാസാണ് ഫോണിന്‍റെ ഡിസ്പ്ലേയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. 6 ലെയ൪ ഗ്ലോസി ഫിനിഷാണ് നോട്ട് 7 പ്രോയ്ക്ക് ഉള്ളത്. നെപ്റ്റ്യൂൺ ബ്യൂ, നെബൂല റെഡ്, ക്ല‌ാസിക് സ്പൈസ് ബ്ല‌ാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും. യൂണിഗ്ലാസ് ബോഡി ഫോണിന്‍റെ പിന്നിലും മുന്നിലും ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുണ്ട്. യുഎസ്ബി ആദ്യമ‌ായി സി ടൈപ്പ‌ാണ്. എന്ന‌ാൽ ഓഡിയോ ജാക്കറ്റും, ഐആ൪ ബ്ലാസ്റ്ററും നിലനി൪ത്തിയിട്ടുണ്ട്. 6.3 ഇഞ്ച് ഫുൾ എച്ച്ഡിയാണ് ഫോണിന്റെ സ്ക്രീൻ വലിപ്പം.ഡോട്ട് നോച്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്

റെഡ്മീ നോട്ട് 7 പ്രോയിൽ എത്തുമ്പോൾ പെ൪ഫോമൻസിന് വേണ്ടി പുതിയ പ്രോസസ്സ൪ ഷവോമി കണ്ടെത്തിയിരിക്കുന്നത്. ക്രിയോ 460 ആ൪ക്കിട്ടെക്കോടെ എത്തുന്ന സ്നാപ്ഡ്രാഗൺ 675 ആണ് ഫോണിന്‍റെ ചിപ്പ് സെറ്റ്. മികച്ച ഗെയിം,ബാറ്ററി, ചൂടാവാത്ത പ്രവ൪ത്തനം ഈ ഫോണിന് ലഭിക്കും എന്നാണ് ഷവോമിയുടെ അവകാശവാദം. 6ജിബിയാണ് ഫോണിന്‍റെ റാം ശേഷി.ഒപ്പം അടിസ്ഥാന ശേഖരണ ശേഷി 128 ജിബിയാണ്. 4000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. ഒപ്പം ക്വിക്ക് ചാ൪ജിംഗ് സംവിധാനവും ഫോണിനുണ്ട്. 14 കസ്റ്റമറൈസേഷനോടെ എത്തുന്ന എംഐ 10 ഇന്റ൪ഫേസാണ് ആൻഡ്രിയോ പൈ ഒപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ളത്.

xiaomi redmi note 7 pro india launch today

പിന്നിൽ ഇരട്ട ക്യാമറ സംവിധാനമാണ് ഫോണിനുള്ളത്. 48എംപിയുടെ പ്രധാനക്യാമറയിലെ  സെൻസ൪ സോണി ഐമാക്സ് 586 ആണ്. 6പീസ് ലെൻസും എഫ് 1.7 അപ്പാച്ചറും ഉള്ള സെൻസ൪ ഡീറ്റെയിലിംഗ് ചിത്രീകരണത്തിന് ഏറെ സഹായിക്കും ഈ ക്യാമറ എന്നാണ് ഷവോമിയുടെ അവകാശവാദം. ലോ ലൈറ്റ് ചിത്രങ്ങൾക്കും,നൈറ്റ് ഫോട്ടോഗ്രാഫിക്കും ഏറെ ഗുണകരമാണ് ഈ ക്യാമറ. പിന്നിലെ രണ്ടാമത്തെ ഡെപ്ത് സെൻസ൪ 5 എംപിയാണ്. എഐ പവേ൪ഡ് നൈറ്റ് മോഡും ഈ ഫോണിൽ ഷവോമി അവതരിപ്പിക്കുന്നുണ്ട്. എഐ പ്രോട്രിയെറ്റ് 2.0,സ്റ്റുഡിയോ ലൈറ്റ് എന്നീ പ്രത്യേകതകളും ക്യ‌ാമറയ്ക്ക് ഉണ്ട്. 4കെ വീഡിയോ ഷൂട്ടിംഗും സാധ്യമ‌ാകും.

13 എംപിയ‌ാണ് ഫോണിന്‍റെ മുന്നിലെ സെൽഫി ക്യാമറ. ഈ ക്യാമറയിൽ എഐ ഫേസ് അൺലോക്ക് സംവിധാനവുമുണ്ട്. പ്രോട്രിയെറ്റ് 2.0, സ്റ്റുഡിയോ ലൈറ്റ് എന്നീ പ്രത്യേകതകളും ക്യ‌ാമറയ്ക്കും ലഭിക്കും.  മാ൪ച്ച് 12 മുതൽ ഫ്ലിപ്പ്കാ൪ട്ട് വഴി ലഭ്യമാകും.

റെഡ്മീ നോട്ട് 7 പ്രോയുടെ വിലയിലേക്ക് വന്ന‌ാൽ 4ജിബി+64 ജിബി പതിപ്പിന് വില 13,999 രൂപയാണ്. ഇതേ ഫോണിന്റെ 6ജിബി പതിപ്പിന് 16,999 രൂപയാണ് വില.


 

Follow Us:
Download App:
  • android
  • ios