Asianet News MalayalamAsianet News Malayalam

വൈ 3 ഇന്ത്യയില്‍ പുറത്തിറക്കി; അത്ഭുതപ്പെടുത്തുന്ന വില

32 എംപി ക്യാമറ സ്ക്രീനിന്‍റെ മുകളിലാണ് കാണപ്പെടുന്നത്. ഫോണിന്‍റെ ഫ്രണ്ട് പാനല്‍ ഷവോമി നോട്ട് സീരിസിന്‍റെത് പോലെ തന്നെയാണ്. വൈ 2വിനെ അപേക്ഷിച്ച് സ്ലീം ബെസല്‍ ആണ് വൈ 3 എന്ന് പറയാം. 

Xiaomi Redmi Y3 with 32MP selfie camera 4000mAh battery launched in India for starting price of Rs 9999
Author
India, First Published Apr 25, 2019, 9:11 AM IST

ദില്ലി: ഷവോമിയുടെ വൈ 3 ഇന്ത്യയില്‍ പുറത്തിറക്കി. ഫോണിന്‍റെ 3ജിബി റാം 32 ജിബി പതിപ്പിന് വില 9,999 രൂപയാണ്. ഫോണിന്‍റെ 4ജിബി റാം പതിപ്പിന് വില 11,999 രൂപയാണ്. ഇത് മുന്‍പ് ഇറങ്ങിയ ഷവോമി വൈ 3 ഫോണുകള്‍ക്ക് സമാനമാണ്. സെല്‍ഫി ഫോക്കസ്ഡ് ഫോണ്‍ ആണ് വൈ 3 എന്നാണ് ഷവോമിയുടെ അവകാശവാദം. അതിനാല്‍ തന്നെ 32-എംപി സെല്‍ഫി ക്യാമറയാണ് ഫോണിന്‍റെ വൈ 3 യുയെ പ്രധാന പ്രത്യേകത.

32 എംപി ക്യാമറ സ്ക്രീനിന്‍റെ മുകളിലാണ് കാണപ്പെടുന്നത്. ഫോണിന്‍റെ ഫ്രണ്ട് പാനല്‍ ഷവോമി നോട്ട് സീരിസിന്‍റെത് പോലെ തന്നെയാണ്. വൈ 2വിനെ അപേക്ഷിച്ച് സ്ലീം ബെസല്‍ ആണ് വൈ 3 എന്ന് പറയാം. ഓറ പ്രിസം ഡിസൈനാണ് ഫോണിന്‍റെ ബോഡി. ഫേസ് അണ്‍ലോക്ക് ഫീച്ചര്‍, റെയര്‍ മൗണ്ട് ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ എന്നിവ ഫോണിനുണ്ട്. 

ഡോട്ട് ഡ്രോപ്പ് നോച്ചാണ് ഫോണിനുള്ളത്. സെല്‍ഫി ക്യാമറ 32-എംപിയാണ് എന്ന് പറഞ്ഞല്ലോ, ഇത് ഇഐഎസ് സപ്പോര്‍ട്ടോടെയാണ് എത്തുന്നത്. 1080 പി എഫ്എച്ച്ഡിയില്‍ സെക്കന്‍റില്‍ 30 ഫ്രൈ എന്ന നിലയില്‍ വീഡിയോ റെക്കോഡിംഗ് സാധ്യമാണ് ഈ ക്യാമറയില്‍. പാം ഷട്ടര്‍, ഓട്ടോ എച്ച്ഡിആര്‍, ഐ പോട്രിയേറ്റ് മോഡ് എന്നീ ഫീച്ചറുകളും സെല്‍ഫി ക്യാമറയ്ക്ക് ഉണ്ട്. 

പിന്നില്‍ ഇരട്ട ക്യാമറ സെറ്റപ്പാണ് വൈ3ക്ക് ഉള്ളത്. 12 എംപിയാണ് പ്രഥമിക സെന്‍സര്‍. എഫ് 2.2 ആണ് ഈ സെന്‍സറിന്‍റെ അപ്പാച്ചര്‍. 2 എംപിയാണ് ഡെപ്ത് സെന്‍സര്‍. ഈ ക്യാമറകള്‍ക്ക് എല്‍ഇഡി ഫ്ലാഷ് ലഭ്യമാണ്. 

6.26 ഇഞ്ച് ആണ് ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. 19:9 ആണ് സ്ക്രീന്‍ അനുപാതം. 1520x720 പി ആണ് സ്ക്രീന്‍ റെസല്യൂഷന്‍. റെഡ്മീ വൈ 3 ഗോറില്ല ഗ്ലാസ് 5 സുരക്ഷയില്ല. ഷവോമി വൈ3ക്ക് പോളികാര്‍ബണെറ്റ് ബാക്ക് പാനല്‍ ആണ് ഷവോമി നല്‍കിയിരിക്കുന്നത്. വൈ 3യില്‍ ഷവോമി ഉപയോഗിച്ചിരിക്കുന്ന ചിപ്പ് ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 632 ആണ്.  4000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.

Follow Us:
Download App:
  • android
  • ios