Asianet News MalayalamAsianet News Malayalam

ഐഫോണ്‍ 15 പ്രോ മാക്‌സ് വെറും 83,515 രൂപയ്‌ക്ക്; ഇതാണാ സുവര്‍ണാവസരം

ഫ്ലാഗ്‌ഷിപ് കാറ്റഗറിയില്‍ വരുന്ന മോഡലാണ് ഐഫോണ്‍ 15 പ്രോ മാക്‌സ്

You can buy Apple iPhone 15 Pro Max for Rs 83515
Author
First Published Aug 20, 2024, 11:15 AM IST | Last Updated Aug 20, 2024, 11:18 AM IST

ഐഫോണ്‍ പ്രേമികളുടെ ഇഷ്‌ട മോഡലുകളിലൊന്നാണ് ഐഫോണ്‍ 15 പ്രോ മാക്‌സ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും അഡ്വാന്‍സ്‌ഡ് ആയ ഈ മോഡലിന്‍റെ യഥാര്‍ഥ വില ഒന്നര ലക്ഷത്തിലേറെ രൂപയാണ്. എന്നാല്‍ വെറും 83,515 രൂപയ്ക്ക് ഐഫോണ്‍ 15 പ്രോ മാക്‌സ് നിങ്ങള്‍ക്ക് ലഭിച്ചാലോ... അതിനൊരു വഴിയുണ്ട്. 

ഫ്ലാഗ്‌ഷിപ് കാറ്റഗറിയില്‍ വരുന്ന മോഡലാണ് ഐഫോണ്‍ 15 പ്രോ മാക്‌സ്. ഇതിന്‍റെ 256 ജിബി ബ്ലാക്ക് ടൈറ്റാനിയം വേരിയന്‍റിന് 1,59,900 രൂപയാണ് യഥാര്‍ഥ വില. ഇ-കൊമേഴ്‌സ് വില്‍പന പ്ലാറ്റ്‌ഫോമില്‍ അഞ്ച് ശതമാനം കിഴിവോടെ 1,51,700 രൂപയാണ് ഐഫോണ്‍ 15 പ്രോ മാക്‌സിന് വിലയിട്ടിരിക്കുന്നത്. ഇതിന് പുറമെ മറ്റൊരു ഓഫറും നിങ്ങളെ കാത്തിരിക്കുന്നു. മികച്ച കണ്ടീഷനിലുള്ള പഴയ സ്‌മാര്‍ട്ട്ഫോണ്‍ നല്‍കിയാല്‍ 58,700 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭിക്കും. ഇതോടെ ഐഫോണ്‍ 15 പ്രോ മാക്‌സിന്‍റെ വില 93,000 രൂപയായി താഴും. ആമസോണ്‍ പേയോ ഐസിഐസിഐ ബാങ്ക് ക്രഡിറ്റ് കാര്‍ഡോ ഉണ്ടെങ്കില്‍ 9,485 രൂപയുടെ അധിക ഡിസ്‌കൗണ്ട് ലഭിക്കും. ഇതോടെയാണ് ഐഫോണ്‍ 15 പ്രോ മാക്‌സ് 83,515 രൂപയ്ക്ക് വാങ്ങാനാവുക. 

Read more: ഐഫോണ്‍ 16 സിരീസില്‍ ഒതുങ്ങില്ല; സെപ്റ്റംബറിലെ അവതരണത്തില്‍ മറ്റ് ഗാഡ്‌ജറ്റുകളും

പ്രീമിയം ഫീച്ചറുകളോടെയുള്ള ആപ്പിളിന്‍റെ സ്‌മാര്‍ട്ട്ഫോണ്‍ മോഡലാണ് ഐഫോണ്‍ 15 പ്രോ മാക്‌സ്. 6.7 ഇഞ്ചാണ് സ്ക്രീന്‍ സൈസ്. ഇതില്‍ സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്പ്ലെ അടങ്ങിയിരിക്കുന്നു. 221 ഗ്രാമാണ് ഫോണിന്‍റെ ഭാരം. 48 എംപിയുടെ പ്രധാന ക്യാമറ മികച്ച ഫോട്ടോകളും വീഡിയോകളും ഉറപ്പുനല്‍കുന്നു. 1.78 അപേര്‍ച്ചര്‍ മങ്ങിയ വെളിച്ചത്തിലും മികച്ച ചിത്രീകരണത്തിന് സഹായകമാകുന്നു. 12 എംപി അള്‍ട്രാ-വൈഡ്-ക്യാമറ, 12 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയുടെ റിയര്‍ പാനലില്‍ ഉള്‍പ്പെടുന്നു. 12 എംപിയുടെതാണ് സെല്‍ഫി ക്യാമറ. ആപ്പിളിന്‍റെ സ്വന്തം എ17 പ്രൊസസറാണ് ഈ ഫോണില്‍ വരുന്നത്. 256 ജിബിക്ക് പുറമെ 512 ജിബി, 1 ടിബി വേരിയന്‍റുകളും ലഭ്യം. 5ജി വരെ കണക്റ്റ് ചെയ്യാവുന്ന ഐഫോണ്‍ 15 പ്രോ മാക്‌സ് മികച്ച ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്നു.  

Read more: കേരളത്തിന്‍റെ ആകാശത്തും ചന്ദ്രന്‍ വെട്ടിത്തിളങ്ങി; 'സൂപ്പ‍ർമൂണ്‍ ബ്ലൂ മൂൺ' പ്രതിഭാസം ദൃശ്യമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios