- Home
- Magazine
- Agriculture (Magazine)
- നമ്മുടെ കാലാവസ്ഥയ്‌ക്ക് അനുയോജ്യം, ചെറിപ്പഴങ്ങൾ വീട്ടിൽ തന്നെ വളർത്താം
നമ്മുടെ കാലാവസ്ഥയ്‌ക്ക് അനുയോജ്യം, ചെറിപ്പഴങ്ങൾ വീട്ടിൽ തന്നെ വളർത്താം
മൂന്നാം വര്‍ഷം മുതല്‍ ചെറി കായ്ച്ചു തുടങ്ങും. കായ്കള്‍ മൂപ്പെത്തി പൊഴിയുന്നതിനു മുന്‍പ് തന്നെ വിളവെടുക്കാന്‍ ശ്രദ്ധിക്കണം.

കേരളത്തിലെ കാലാവസ്ഥയ്‌ക്ക് ഏറ്റവും അനുയോജ്യമായ ഫലവര്‍ഗമാണ് ചെറി. വൈറ്റമിന്‍ സിയുടെ കലവറയായ ചെറി വളരെ സ്വാദിഷ്ടവും ആരോഗ്യദായകവുമാണ്. അനായാസം വളരുന്ന ഈ ചെടി നിറയെ കായ്ച്ചു നിൽക്കുന്ന കാഴ്ച തന്നെ വളരെ മനോഹരമാണ്.
കായ്ച ഉടൻ കായ്ക്കൾക്ക് ചുവപ്പു കലർന്ന വെള്ള നിറവും പഴുത്തു കഴിയുമ്പോൾ നിറം കറുപ്പു കലർന്ന ചുവപ്പുമാകും. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലമാണ് നടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം.
നന്നായി മൂത്ത കായ്കളില്‍ നിന്ന് വിത്തുകള്‍ ശേഖരിച്ച് വേണം പാകേണ്ടത്. ഗ്രോ ബാഗുകളില്‍ വിത്ത് പാകി മുളപ്പിച്ച തൈകള്‍ പിന്നീട് മാറ്റി നടണം. മൂന്നടി നീളവും ആഴവുമുള്ള കുഴിയില്‍ തൈകള്‍ മാറ്റി നടാം.
നല്ല നീർവാഴ്ചയും ജൈവവളവും ഉള്ള മണ്ണാണ് ചെറിക്ക് ആവശ്യം. pH 6.0 മുതൽ 7.5 വരെയാണ് അനുയോജ്യം. കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക്, ഗോമൂത്രം എന്നിവ വളമായി ഉപയോഗിക്കാം.
മുകളിലേക്ക് കുത്തനെ വളരുന്ന ശാഖകള്‍ മുറിച്ചു നീക്കി പടര്‍ത്തിയെടുക്കുന്നതാണ് കൂടുതല്‍ ഫലപ്രദം.
മൂന്നാം വര്‍ഷം മുതല്‍ ചെറി കായ്ച്ചു തുടങ്ങും. കായ്കള്‍ മൂപ്പെത്തി പൊഴിയുന്നതിനു മുന്‍പ് തന്നെ വിളവെടുക്കാന്‍ ശ്രദ്ധിക്കണം. സാധാരണയായി മെയ് അവസാനം മുതൽ ജൂൺ ആദ്യം വരെ വിളവെടുക്കാം
ബേക്കറിയിൽ കാണുന്ന ചുവന്ന ചെറി പഴങ്ങൾ ലഭിക്കാൻ പ്രത്യേക സംസ്കരണ രീതികൾ ആവശ്യമുണ്ട്.