ഇത്തിരി കയ്‍ക്കുമെങ്കിലും പാവയ്ക്ക സൂപ്പറാ! വീട്ടിൽ വളർത്താം
നടുമ്പോൾ വിത്തുകൾ തമ്മിൽ ഏകദേശം 12 ഇഞ്ച് അകലം നൽകാം. വിത്ത് പാകി 2-3 ദിവസത്തിനുള്ളിൽ മുളച്ച് തുടങ്ങും, 5-6 ആഴ്ചകൾക്കുള്ളിൽ പൂക്കൾ വന്നു തുടങ്ങും.

വീട്ടിൽ തന്നെ പാവയ്ക്ക വളർത്തിയെടുക്കാം. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇഷ്ടം പോലെ വിളവും കിട്ടും. എന്തൊക്കെയാണ് പാവയ്ക്ക കൃഷി ചെയ്യുമ്പോൾ നാം ശ്രദ്ധിക്കേണ്ടത്?
ജനുവരി- മാർച്ച്, മെയ്- ആഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ- ഡിസംബർ എന്നീ മാസങ്ങളാണ് പാവയ്ക്ക നടുന്നതിനുള്ള സമയം. പ്രീതി, പ്രിയങ്ക എന്നീ ഇനങ്ങളാണ് സാധാരണയായി മികച്ച വിളവ് നൽകുന്നത്.
പച്ചക്കറി മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മൂപ്പേറിയ പാവയ്ക്കയിൽ നിന്നുള്ള വിത്തുകൾ നിങ്ങൾക്ക് കൃഷിക്കായി ഉപയോഗിക്കാം. മുമ്പത്തെ വിളയിൽ നിന്നുള്ള വിത്തുകളും ഉപയോഗിക്കാവുന്നതാണ്.
നടുന്നതിന് തലേ ദിവസം നനഞ്ഞ കോട്ടൻ തുണിയിലോ അല്ലെങ്കിൽ ടിഷ്യുവിലോ പൊതിഞ്ഞ് വെക്കുന്നത് പെട്ടെന്ന് മുള പൊട്ടുന്നതിന് സഹായിക്കും. ഓർഗാനിക് സമ്പുഷ്ടമായ, മണൽ അല്ലെങ്കിൽ പശിമരാശി നന്നായി വറ്റിച്ച മണ്ണ് ഉപയോഗിക്കുക.
ചാണകവും കമ്പോസ്റ്റും ചേർന്ന മിശ്രിതവും ഉപയോഗിക്കുന്നത് പാവൽ നന്നായി വളരുന്നതിനും വിളവ് വർധിക്കുന്നതിനും സഹായിക്കുന്നു. നല്ലത് പോലെ ഇളക്കി തയ്യാറാക്കി വെച്ചിരിക്കുന്ന മണ്ണിലേക്ക് അര ഇഞ്ച് ആഴത്തിൽ ദ്വാരങ്ങൾ ഉണ്ടാക്കി വിത്തുകൾ അവയിൽ ഇടുക.
.
നടുമ്പോൾ വിത്തുകൾ തമ്മിൽ ഏകദേശം 12 ഇഞ്ച് അകലം നൽകാം. വിത്ത് പാകി 2-3 ദിവസത്തിനുള്ളിൽ മുളച്ച് തുടങ്ങും, 5-6 ആഴ്ചകൾക്കുള്ളിൽ പൂക്കൾ വന്നു തുടങ്ങും. നട്ട് 3 മാസത്തിനുള്ളിൽ പാവയ്ക്ക പറിക്കാൻ പാകമാകും.
പകർച്ചവ്യാധികളിൽ നിന്നും കീടങ്ങളിൽ നിന്നും സംരക്ഷിക്കാൻ വള്ളി വീശി തുടങ്ങുമ്പോൾ മുതൽ ആഴ്ചയിലായി വേപ്പെണ്ണ- ആവണക്കെണ്ണ- വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്ത് കൊടുക്കുക. ചെടിക്ക് കയറാൻ 6-8 അടി ഉയരത്തിൽ ഒരു താങ്ങ് അല്ലെങ്കിൽ വല കൊടുക്കണം. കായ്കൾ ഉണ്ടാകുമ്പോൾ കടലാസ് കൊണ്ട് മൂടി കായീച്ചയിൽ നിന്ന് സംരക്ഷിക്കാം.