കച്ചോടം കണ്ട് കണ്ണുനിറഞ്ഞ കമ്പനി പുതിയ വണ്ടിയുണ്ടാക്കി, താരമത് സ്വന്തവുമാക്കി!
First Published Dec 18, 2020, 4:22 PM IST
അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലെ എലിസബത്ത് എന്ന കഥാപാത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ രജിഷ വിജയന്‍ മലയാളിയുടെ ഇടനെഞ്ചിലാണ് ഇടം നേടിയത്. ഇപ്പോഴിതാ പുത്തൻ കാർ സ്വന്തമാക്കിയിരിക്കുകയാണ് രജിഷ. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്സിന്റെ സെൽറ്റോസ് എസ്‌യുവിയാണ് താരം സ്വന്തമാക്കിയത്. സെൽറ്റോസിന്‍റെ ആനിവേഴ്‍സറി എഡിഷനാണ് രജിഷ വിജയൻ വാങ്ങിയത്. ഇതാ കിയയുടെയും സെല്‍റ്റോസിന്‍റെയും ചില വിശേഷങ്ങള്‍.

2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസുമായി കിയ മോട്ടോഴ്‍സിന്‍റെ ഇന്ത്യന്‍ പ്രവേശനം. ആഗോളതലത്തില്‍ തന്നെ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുകയാണ് സെല്‍റ്റോസ്.

വാഹനത്തിന് ഒരു വയസ് തികഞ്ഞത് ആഘോഷമാക്കാനാണ് ഫസ്റ്റ് ആനിവേഴ്സറി എഡിഷൻ കമ്പനി പുറത്തിറക്കിയത്. മിഡ്-സ്പെക് വേരിയന്റ് ആയ HTX അടിസ്ഥാനമായാണ് സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ ഒരുക്കിയിരിക്കുന്നത്. 13.75 ലക്ഷം മുതല്‍ 14.85 ലക്ഷം വരെയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില
Post your Comments