- Home
- Automobile
- Four Wheels
- അമ്പരപ്പിക്കും വിൽപ്പന; 5.74 ലക്ഷം രൂപ വിലയുള്ള ഈ കാർ ടാറ്റ പഞ്ചിന് തലവേദനയാകുന്നു
അമ്പരപ്പിക്കും വിൽപ്പന; 5.74 ലക്ഷം രൂപ വിലയുള്ള ഈ കാർ ടാറ്റ പഞ്ചിന് തലവേദനയാകുന്നു
ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവിയായ എക്സ്റ്റർ ഇന്ത്യൻ കാർ വിപണിയിൽ മികച്ച സ്വീകാര്യത നേടുന്നു. ടാറ്റ പഞ്ചിന് കനത്ത വെല്ലുവിളി ഉയർത്തി, 2023 ജൂലൈയിൽ ലോഞ്ച് ചെയ്ത ഈ വാഹനം ചുരുങ്ങിയ കാലം കൊണ്ട് രണ്ട് ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ലിനരികെ എത്തി

ഹിറ്റായി ഹ്യുണ്ടായി എക്സ്റ്റർ
ഹ്യുണ്ടായിയുടെ മൈക്രോ എസ്‍യുവി എക്സ്റ്റർ ജനപ്രിയമാകുന്നു. ഈ മൈക്രോ എസ്‌യുവിക്ക് കാർ വിപണിയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അതിനുള്ള തെളിവാകുകയാണ് എക്സ്റ്ററിന്‍റെ വിൽപ്പന കണക്കുകൾ
പഞ്ചിന്‍രെ എതിരാളി
ഇന്ത്യൻ മൈക്രോ/മിനി എസ്‌യുവി വിപണിയിലെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്ന് ടാറ്റ പഞ്ച് ആണെങ്കിലും, വിൽപ്പനയുടെ കാര്യത്തിൽ ഹ്യുണ്ടായി എക്‌സ്‌റ്റർ അതിന് നേരിട്ടുള്ള വെല്ലുവിളി ഉയർത്തുന്നു.
രണ്ടുലക്ഷം കടന്നു
കുറഞ്ഞ വില, സ്റ്റൈലിഷ് ലുക്ക്, പ്രായോഗിക സവിശേഷതകൾ എന്നിവയാൽ ശ്രദ്ധ ആകർഷിക്കുന്ന ഈ കാർ അടുത്തിടെ രണ്ടുലക്ഷം വിൽപ്പന കടന്നിരിക്കുന്നു. ഇത് ടാറ്റ, മാരുതി തുടങ്ങിയ കമ്പനികളിൽ പുതിയ സമ്മർദ്ദം സൃഷ്ടിച്ചിട്ടുണ്ട്.
ലോഞ്ച് 2023 ജൂലൈ 10 ന്
2023 ജൂലൈ 10 നാണ് ഹ്യുണ്ടായി എക്‌സ്‌റ്റർ ആദ്യമായി ഇന്ത്യയിൽ പുറത്തിറക്കിയത്. ലോഞ്ച് ചെയ്തതിനുശേഷം, ലഭിച്ച മികച്ച പ്രതികരണം കാരണം കുറഞ്ഞ സമയത്തിനുള്ളിൽ വിൽപ്പനയിൽ ക്രമാനുഗതമായി വർധനവ് രേഖപ്പെടുത്തി.
വിൽപ്പന കണക്കുകൾ
സിയാം ഡാറ്റ പ്രകാരം, 2025 ഡിസംബർ അവസാനത്തോടെ എക്‌സ്‌ട്രെ വിൽപ്പന 1,99,289 യൂണിറ്റായിരുന്നു. അതായത് ഇന്ന് രണ്ട് ലക്ഷം വിൽപ്പന എന്ന നാഴികക്കല്ല് എത്താൻ 711 യൂണിറ്റുകൾ മാത്രം മതി. 2026 ജനുവരി ആദ്യ വാരത്തിൽ ഈ ലക്ഷ്യം കൈവരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വിൽപ്പനയുടെ വേഗത
വിൽപ്പനയുടെ വേഗത കണക്കിലെടുക്കുകയാണെങ്കിൽ, എകസ്റ്റർ പുറത്തിറങ്ങി 13 മാസത്തിനുള്ളിൽ ഒരുലക്ഷം യൂണിറ്റ് വിൽപ്പന കൈവരിച്ചു. അടുത്ത 21 മാസത്തിനുള്ളിൽ ഇത് 1.5 ലക്ഷം യൂണിറ്റുകൾ കടന്നു.
30 മാസത്തിനുള്ളിൽ രണ്ടുലക്ഷം
മൊത്തം 30 മാസത്തിനുള്ളിൽ ഇത് രണ്ടുലക്ഷം യൂണിറ്റിലേക്ക് അടുക്കുന്നു എന്നത് ഈ കാറിന്റെ വിപണി വ്യാപനം വ്യക്തമായി കാണിക്കുന്നു. അതേസമയം, വിൽപ്പന ഡാറ്റയും പറയുന്നത് ഒരു ലക്ഷത്തിൽ നിന്ന് രണ്ടുലക്ഷമായി വളരാൻ ഏകദേശം 17 മാസമെടുത്തു എന്നാണ്.
പെട്രോൾ, സിഎൻജി ഓപ്ഷനുകൾ
പെട്രോൾ, സിഎൻജി ഓപ്ഷനുകളിൽ ഈ കാർ ലഭ്യമാണ്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും ഉണ്ട്. നഗരത്തെയും സവിശേഷതകളെയും ആശ്രയിച്ച് വില വ്യത്യാസപ്പെടുമ്പോൾ, ചില നഗരങ്ങളിലെ ഓൺ-റോഡ് വില 6.18 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു.
വില
ടാറ്റ പഞ്ച്, നിസാൻ മാഗ്നൈറ്റ്, സിട്രോൺ C3 എന്നിവയുൾപ്പെടെ ഈ വിഭാഗത്തിലെ പ്രധാന എതിരാളികളാണ് ഹ്യുണ്ടായി എക്സ്റ്റർ. വിലയുടെ കാര്യത്തിൽ, എക്സ്റ്റെറിന്റെ ആരംഭ എക്സ്-ഷോറൂം വില 5.74 ലക്ഷം രൂപ () ആണ്. ടോപ്പ് വേരിയന്റിന് 9.61 ലക്ഷം രൂപ വരെ വിലയുണ്ട്.

