ബിഗ് ബോസ്; ജസ്റ്റിസ് ഫുക്രുവിന്‍റെ കോടതിക്കളികള്‍

First Published 5, Mar 2020, 6:13 PM IST

ബിഗ് ബോസിന്‍റെ വ്യത്യസ്തമായ ടാസ്ക്കുകളില്‍ ഒന്നായ കോടതിയില്‍ ജഡ്ജായി രണ്ട് തവണയാണ് ഫുക്രു എത്തിയത്. ആദ്യത്തേത് വീണയ്ക്കെതിരെ സുജോ നല്‍കിയ പരാതിയാണ്. സുജോ, വാദിയായ കേസില്‍ ഫുക്രുവിനെ ജഡ്ജാക്കിയത് സുജോ തന്നെയാണ്. വീണയാകട്ടെ സ്വന്തം അഭിഭാഷകനായി കണ്ടെത്തിയത് രഘുവിനെയും. ജഡ്ജിയെ സുജോ തീരുമാനിച്ചെങ്കിലും സുജോ കേസ് തോറ്റു. രണ്ടാമത്തെ കേസാകട്ടെ ആര്യയുടെതായിരുന്നു. ഇവിടെയും ആര്യ ഫുക്രുവിനെ ജഡ്ജായി വച്ചു. സുജോ വക്കീലായി പാഷാണം ഷാജിയെയും. രണ്ടാമത്തെ കേസിലും ജഡ്ജിയായി ഫുക്രുവിനെ തീരുമാനിച്ച ആര്യ കേസ് തോറ്റു. കാണാം ജസ്റ്റിസ് ഫുക്രുവിന്‍റെ കോടതി ഭരണം. 

ബിഗ് ബോസ് എനിക്ക് വീണാ നായര്‍ക്കെതിരെ ഒരു പരാതിയുണ്ട്. പരിഹാരം കാണണം.

അതേ ഇത് കോടതിയാണ്. കോടതിക്ക് അതിന്‍റെതായ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. എല്ലാവരും അത് പാലിക്കുക. ശരി സുജോയുടെ കേസ് എന്താണ് ? പറയൂ.

വീണാ നായര്‍ എന്ന ബിഗ് ബോസ് മത്സരാര്‍ത്ഥി ബിഗ് ബോസ് നിയമം തെറ്റിച്ച് എന്നെ മൈക്ക് ഊരിവെച്ച് സംസാരിക്കാന്‍ പ്രയരിപ്പിച്ചു.

എന്‍റെ അറിവോ സമ്മതമോ ഇല്ലാത്ത പരാതിയാണ്. പരാതിയില്‍ കഴമ്പില്ലെന്നും ഞാന്‍ ആരെയും മൈക്ക് ഊരി വച്ച് സംസാരിക്കാന്‍ പ്രയരിപ്പിച്ചിട്ടില്ലെന്നും ബഹുമാനപ്പെട്ട കോടതിയെ അറിയിക്കുന്നു.

സ്വര്‍ണ്ണ ഖനന സമയത്ത് വീണ എന്നെ ബാത്ത് റൂമിലേക്ക് കൈകാട്ടി വിളിച്ചു. അങ്ങനെ ഞാന്‍ ബാത്ത് റൂമിലേക്ക് കയറി ചെന്നപ്പോള്‍, തന്‍റെ മൈക്ക് ഊരി വച്ച് ബാത്ത് റൂമില്‍ നിന്നിരുന്ന വീണ എന്നോട് മൈക്ക് ഊരിവച്ച് ബാത്ത് റൂമിലേക്ക് ചെല്ലാന്‍ പ്രയരിപ്പിച്ചു. എന്നാല്‍ ഞാന്‍ മൈക്ക് ഊരി വെയ്ക്കുന്നത് ബിഗ്ബോസിന്‍റെ നിയമങ്ങള്‍ക്ക് എതിരാണെന്നും ഞാനത് ചെയ്യില്ലെന്നും അവരോട് പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പതിയെ പറഞ്ഞാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു.

അതായത് വീണയുടെ കാര്യം ഇത്രയേ ഉണ്ടായിരുന്നൊള്ളൂ. അഭിരാമിയും അമൃതയും കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സമ്പാദിച്ച സ്വര്‍ണ്ണം വീണയ്ക്ക് മോഷ്ടിക്കണം. അതിന് ഞാന്‍ കൂട്ട് നില്‍ക്കണം.

കോടതി ഒരാളെ മാത്രം കേള്‍ക്കുന്നു.

കോടതി ഒരാളെ മാത്രം കേള്‍ക്കുന്നു.

ശരി എന്‍റെ കക്ഷിക്ക് ഇടയ്ക്കിടയ്ക്ക് ബാത്ത് റൂമില്‍ പോകേണ്ട ആവശ്യമുള്ള ഒരാളാണ്. മാത്രമല്ല ഇവിടെയുള്ള പല മത്സരാര്‍ത്ഥികളെയും പോലെ എന്‍റെ കക്ഷിയും മൈക്ക് പല സ്ഥലങ്ങളിലും മറന്ന് വെയ്ക്കുന്ന അസുഖമുള്ള ആളാണ്.

ഈ വള്ളി ഇവിടെല്ലാവരും സൗകര്യപൂര്‍വ്വം മറക്കാറുണ്ടെന്ന് സാരം. ഏത്... ?  മാത്രമല്ല നോക്കൂ. പത്ത് ദിവസത്തിന് മേല്‍ നമ്മുടെ ശരീരവുമായി ഇണങ്ങി ചേരുന്ന സാധനം പെട്ടെന്നൊരു നാള്‍ മാറ്റിവച്ചാല്‍ അത് നമ്മുടെ ശരീരം തിരിച്ചറിയണമെന്നില്ല. ഇതിനെ മാസ് ബോഡി എഫക്റ്റ് എന്നു പറയും. മാസ് ബോഡി എഫക്റ്റിന്‍റെ ഫലമായിട്ടാണ് അത്തരമൊരു പ്രശ്നം എന്‍റെ കക്ഷിക്ക് വന്ന് ചേര്‍ന്നത് എന്നത് കൊണ്ട് ഈ കേസ് ഇവിടെ ക്ലോസ് ചെയ്യണമെന്നാണ് എന്‍റെ ആവശ്യം.

എടേയ് വക്കീലേ നാറ്റിക്കുവേടെയ്....

എടേയ് വക്കീലേ നാറ്റിക്കുവേടെയ്....

ഓ... പിന്നെ അവന്‍റൊരു മാസ് ബോഡി എഫക്റ്റ്.. ഓ...

സുജോ സ്വര്‍ണ്ണ മോഷണത്തിന് സഹായിക്കാമെന്ന് എന്‍റെ സുഹൃത്ത് വന്ന് പറയുകയും അത് പ്രകാരം അതിന്‍റെ കൂടുതല്‍ ക്ലാരിഫിക്കേഷന് വേണ്ടിയാണ് ഞാന്‍ സുജോയോട് അത് ചോദിക്കാന്‍ ചെന്നത്. അന്നേരം അവിടെ സാന്ദ്രയുണ്ടായിരുന്നു. സാന്ദ്ര പോയിക്കഴിഞ്ഞ് ഞാന്‍ സുജോയോട് അടുത്തേക്ക് വരാന്‍ പറഞ്ഞു എന്നത് ശരിയാണ്. എന്നാല്‍ ഒരിക്കലും സുജോയോട് മൈക്ക് ഊരിവച്ചിട്ട് വരാന്‍ ഞാന്‍ പറഞ്ഞിട്ടില്ല.

പച്ചക്കള്ളം

പച്ചക്കള്ളം

കോടതി ഇത്രയും കേട്ടതില്‍ നിന്ന് കോടതി എത്തുന്ന അനുമാനം രണ്ടിനും തെളിവില്ല. സാക്ഷികളുമില്ല എന്നതാണ്.

ഞാന്‍ അഭിരാമി സാക്ഷി. ടോയ്ലറ്റിന്‍റെ വാതില്‍ക്കല്‍ ഞാന്‍ നില്‍ക്കുമ്പോള്‍ വീണ, സുജോയോട് മൈക്ക് ഊരി വച്ചിട്ട് വരാന്‍ പറയുന്നത് ഞാന്‍ എന്‍റെ കണ്ണുകള്‍ കൊണ്ട് കണ്ടു.

ഇത് ആരുടെ സാക്ഷിയാണെന്ന് എതിര്‍ പക്ഷത്തെ വക്കീലെന്ന നിലയില്‍ എനിക്ക് ബോധ്യപ്പെട്ടിട്ടില്ല.

എന്‍റെ സാക്ഷി കണ്ടു എന്ന് പറയുന്നുണ്ടെങ്കില്‍ അത് സത്യമാണ്. കാരണം അത് എല്ലാവര്‍ക്കും വിസിബിളായ കാര്യമാണ്.

ഡോര്‍ തുറന്നിട്ട് ഞാന്‍ ആരെയും വിളിച്ചിട്ടില്ല. ചാരിയിട്ട ബാത്ത്റൂമിന്‍റെ വാതിലിനിടയിലൂടെ ഞാന്‍ സുജോയെ കൈകാട്ടിയാണ് വിളിച്ചത്. അല്ലാതെ മൈക്ക് ഊരി വച്ചിട്ട് വരാന്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.

സാക്ഷി കള്ളം പറയുന്നു.

സാക്ഷി കള്ളം പറയുന്നു.

ഇതിനിടെ സുജോയും സുജോയുടെ സാക്ഷിയായ അഭിരാമിയും വീണയും വീണയുടെ വക്കീലായ രഘുവും ഒരു പോലെ സംസാരിക്കാന്‍ ശ്രമിച്ചത് കോടതിയെ ക്ഷുഭിതനാക്കി. താന്‍ കോടതിയാണെന്നും കോടതിയെ ബഹുമാനിക്കാന്‍ ആദ്യം പഠിക്കെന്നും പറഞ്ഞ ഫുക്രു. എന്നാപ്പിന്നെ ഞാനെഴുന്നേറ്റ് മാറിത്തരാം ഇങ്ങ് വന്നിരുന്ന് വിധിക്ക് എന്ന് ഒരു തവണ സുജോയുടെ സാക്ഷിയായ അഭിരാമിയോടായി ഫുക്രു പറഞ്ഞു. ഇവിടെ ഒരാള് സംസാരിക്കുമ്പോള്‍ മറ്റൊരാള്‍ ഇടയ്ക്ക് കേറിപ്പറയേണ്ട കാര്യമില്ല. എല്ലാവര്‍ക്കും സമയം തരും. ആ ഇനി സാക്ഷി അഭിരാമി പറയൂ.

സുജോയുടെയും ഞങ്ങളുടെയും സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത് ഒരിടത്താണ്. അതിനിടെ വീണ സുജോയോട് സ്വര്‍ണ്ണം മോഷ്ടിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അതിനിടെയാണ് ബാത്ത് റൂമില്‍ വച്ച് സുജോയോട് വീണ മൈക്ക് ഊരിവച്ചിട്ട് വരൂവെന്ന ആംഗ്യം കാണിക്കുന്നത്.

അതായത്, മൈക്ക് ഊരി വച്ചിട്ട് വരൂന്ന് വീണ പറഞ്ഞു.

ഇത് കോടതിയാണ്. കോടതിയെ ബഹുമാനിക്കാന്‍ പഠിക്കുക.

എന്‍റെ സാക്ഷി കള്ള സാക്ഷിയല്ല. നേര്‍ സാക്ഷിയാണ്.

എന്നാ താനിവിടിരിക്ക്. ഞാന്‍ മാറിത്തരാം.

എന്നാ താനിവിടിരിക്ക്. ഞാന്‍ മാറിത്തരാം.

കോടതി പക്ഷഭേതം കാട്ടുന്നു. നീതിപൂര്‍വ്വമല്ല കോടതി പ്രവര്‍ത്തിക്കുന്നത്. ഇതെന്ത് ജഡ്ജി ?

സൈലന്‍സ്. ഇനി ആരെന്ത് പറഞ്ഞാലും ശരി ഈ കേസ് ന്യായമാണോ അല്ലയോ എന്ന് ഇതുവരെ കേസ് കേട്ടവര്‍ പറയട്ടെ. മറ്റൊല്ലാവരും മിണ്ടാതിരിക്കുക. എന്‍റെ തീരുമാനമാണ് അന്തിമം. ജഡ്ജിയെ ചോദ്യം ചെയ്യുന്നവനെ വിശ്വസിക്കേണ്ട ആവശ്യം ജഡ്ജിക്കില്ല. ഭൂരിപക്ഷം പറയട്ടെ എന്താണ് നീതിയെന്ന്.

നീതിയുക്തമായി വിധി പറയാന്‍ പറ്റാത്ത ജഡ്ജി ഒരു ജഡ്ജിയാണോ ? ഇതെന്ത് ജഡ്ജി ? ഇങ്ങനാണോ ഒരു ജഡ്ജി ? നീ അടി. അടിച്ച് അടിച്ച് അവിടിരി. ഇത് ഇന്‍ജസ്റ്റിസ്.

ഭൂരിപക്ഷാഭിപ്രായം മാനിച്ച് വീണയ്ക്ക് 100 പോയന്‍റ്... ഹോ താങ്ക്യു ബിഗ് ബോസ്.

ആര്യയുടെ കേസിലും വാദി ഭാഗത്ത് നിന്നുള്ള നിര്‍ദ്ദേശാനുസരണം ഫുക്രു രണ്ടാമതും ജഡ്ജായി നിയമിതനായി. സുജോയുടെ അഭിഭാഷകനായി പാഷാണം ഷാജിയെയാണ് നിയമിച്ചത്. കോടതി തുടങ്ങിയപ്പോള്‍ തന്നെ ഫുക്രു ജഡ്ജിയുടെ പരമാധികാരത്തെ കോടതിയില്‍ കൂടിയിരുന്നവരെ ഓര്‍മ്മപ്പെടുത്തി. കൗണ്ടര്‍ അടിക്കുന്നവരെ പ്രത്യേകം നോട്ട് ചെയ്ത് അവര്‍ക്കുള്ള ശിക്ഷ വിധിക്കും അത് അനുസരിക്കാന്‍ തയ്യാറുള്ളവര്‍ മാത്രം കോടതി മുറിക്കുള്ളില്‍ ഇരുന്നാല്‍ മതി.

ഞാന്‍ ആര്യ. എന്‍റെ പരാതി സുജോയ്ക്കെതിരെയാണ്. സ്വര്‍ണ്ണഖനനത്തിനിടെ ഞാന്‍ സുജോയുടെ കാല്‍ പിടിച്ച് വലിച്ചു എന്ന കള്ളക്കഥയുണ്ടാക്കിയാണ് അദ്ദേഹം എന്ന ജയിലിലേക്ക് നോമിനേറ്റ് ചെയ്തത്. ഞാന്‍ അദ്ദേഹത്തിന്‍റെ കാലില്‍ പിടിച്ച് വലിച്ചിട്ടില്ല.

ഞാന്‍ ശക്തനായത് കൊണ്ട് ആര്യ എന്‍റെ കാലില്‍ പിടിച്ച് വലിച്ചത് എനിക്കത്രയ്ക്ക് ബാധിച്ചില്ല. എങ്കിലും കാലില്‍ പിടിച്ച് ആര്യ വലിച്ചില്ലായെന്ന് പറഞ്ഞാല്‍ എനിക്ക് സമ്മതിച്ചു തരാന്‍ കഴിയില്ല. കാരണം ആര്യ എന്‍റെ കാലില്‍ പിടിച്ച് വലിച്ചു.

ആര്യ കാലില്‍ പിടിച്ച് വലിച്ചിട്ടും എന്‍റെ കക്ഷി മാനുഷീക പരിഗണന നല്‍കി ആര്യയെ ഒരിക്കല്‍ പോലും ഉപദ്രവിക്കാതെ ടാസ്കില്‍ പങ്കെടുക്കുകയായിരുന്നു. എന്നാല്‍ വാദിയായ ആര്യായാകട്ടെ ഓടുന്ന ഒരാളുടെ കാലില്‍ പിടിച്ച് വലിച്ച് താഴെയിടാനാണ് നോക്കിയത്. ഓടുന്ന മൃഗത്തെയോ മനുഷ്യനെയോ കാലില്‍ പിടിച്ച് വലിക്കാന്‍ നോക്കിയാല്‍ അയാള്‍ അല്ലെങ്കില്‍ ആ  മൃഗം താഴെ വീണിരിക്കും.

അത് ഞങ്ങളുടെ ഒരു ഗെയിം പ്ലാനായിരുന്നു. അതിനനുസരിച്ചാണ് ഞങ്ങള്‍ നിന്നിരുന്നത്. എല്ലാ പ്ലാനുമൊപ്പിച്ച് സുജോയുടെ കൈ പിടിക്കാന്‍ അമൃതയെ നിര്‍ത്തി. കാലില്‍ പിടിക്കാനായി ഞാന്‍ സുജോയുടെ അടുത്തായി താഴെയിരുന്നു. എന്നാല്‍ സുജോയുടെ ടീം അംഗമായ രഘു, സുജോയോട് പറഞ്ഞു സുജോ ആര്യ നിന്‍റെ കാലില്‍ പിടിക്കാന്‍ സാധ്യതയുണ്ട്. നീ കരുതിയിരുന്നോണം എന്ന്. അപ്പോള്‍ സുജോ, എന്‍റെ പുറകിലിരിക്കുന്നത് ആരായാലും ശരി പിന്നീട് കണ്ണ് പോയി കാല്  പോയി മൂക്ക് പോയെന്നും പറ‍ഞ്ഞ് പുറകേ വരരുത്. ഇതോടെ പേടിച്ച് ഞാന്‍ അവിടെ എഴുന്നേറ്റ് ഇരുന്നു.

ഇത്തരത്തില്‍ ആളുകള്‍ നിന്ന ഓഡറൊന്നും ഞാന്‍ ഒര്‍ക്കുന്നില്ല. പക്ഷേ എന്‍റെ കാലില്‍ പിടിച്ച് വലിച്ചത് ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു.

എന്‍റെ കക്ഷി തെറ്റ് ചെയ്തിട്ടില്ലാത്തത് കൊണ്ട് തന്നെ ഇതൊന്നും ഓര്‍ത്തിരിക്കേണ്ട കാര്യം എന്‍റെ കക്ഷിക്കില്ല.

അമൃതയോടെ് ഞാന്‍ പറഞ്ഞു എല്ലാം ഓക്കെയെന്ന്. ബസര്‍ അടിച്ചപ്പോള്‍ സുജോയുടെ കൈ അമൃത പിടിച്ചു. ഞാന്‍ സുജോയുടെ ബനിയനും പിടിച്ചു. ഇത് കണ്ട സാക്ഷികള്‍ എനിക്കുണ്ട്.

സാക്ഷിയെന്ന നിലയില്‍, കണ്ട കാര്യം പറയുകയാണെങ്കില്‍ ആര്യ പറഞ്ഞ ഓഡറൊക്കെ ഓക്കെ. പക്ഷേ ആര്യ സുജോയുടെ കാലില്‍ പിടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.

ആര്യ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. എഴുന്നേറ്റ് നില്‍ക്കുന്ന ആള്‍ക്ക് ഇത്രയും നീളമുള്ളയാളുടെ കാലില്‍ പിടിക്കാന്‍ കഴിയില്ല.

രാത്രി ഞങ്ങള്‍ ജയിലില്‍ കിടക്കുമ്പോള്‍ സുജോ അതുവഴിവന്നു. ഞാന്‍ സുജോയെ ചോദ്യം ചെയ്തു. എന്തിന് കള്ളം പറഞ്ഞെന്ന് ചോദിച്ചു. അപ്പോള്‍ സുജോ ജയിലിനടുത്ത് വന്ന്, എനിക്കറിയാം ആര്യ എന്‍റെ കാലില്‍ പിടിച്ച് വലിച്ചിട്ടില്ലെന്നും ആരും എന്‍റെ കാലില്‍ പിടിച്ചിട്ടില്ലെന്നും പറഞ്ഞു. പിന്നെയെന്തിന് എന്നെ ജയിലിലേക്കയച്ചു എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അത് കൂട്ടത്തിലുള്ളവര്‍ പറഞ്ഞത് കൊണ്ടാണെന്നായിരുന്നു സുജോയുടെ ഉത്തരം. അങ്ങനെ മറ്റുള്ളവര്‍ പറയുന്നത് കേട്ടാണോ ഒരു മത്സരാര്‍ത്ഥി ഒരാളെ ജയിലിലേക്ക് നോമിനേറ്റ് ചെയ്യേണ്ടത്. ? വീണയാണ് സാക്ഷി.

ആര്യ പച്ചക്കള്ളം പറയുന്നു. വീണ കള്ളസാക്ഷി.

ആര്യ കാലില്‍ പിടിച്ചിട്ടില്ലെന്ന് സുജോ ജയിലിന് സമീപത്ത് നിന്ന് പറഞ്ഞു. മാത്രമല്ല സുജോ രോഗബാധിതനായി പുറത്ത് പോയപ്പോള്‍ സുജോയ്ക്കെതിരെ പല പത്രങ്ങളിലും നെഗറ്റീവ് ഇമേജാണ് വന്നത്. അപ്പോള്‍ അത് മാറ്റാനായി എനിക്ക് രജിത്തിനൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും സുജോ പറഞ്ഞു. ഞാനിരിക്കുന്ന കൊമ്പ് എനിക്ക് മുറിച്ച് മാറ്റാന്‍ പറ്റല്ലെന്നും സുജോ പറഞ്ഞു.

ആറ് റൗണ്ട് കളിയില്‍ രണ്ടാം ദിവസമാണ് സംഭവം നടന്നത്. നീ കൈയ്യേപ്പിടി ഞാന് കാലേപ്പിടിക്കാമെന്ന് ആര്യ എന്നോട് പറഞ്ഞു. ടാസ്ക് കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഞാന്‍ പിടിച്ചത് സുജോ അറിഞ്ഞിട്ടില്ലെന്ന്. അപ്പോള് ആര്യ പറഞ്ഞു അതേ ഞാന്‍ കാലേ പിടിച്ചതും അവന്‍ അറിഞ്ഞിട്ടില്ലെന്ന്. അതായത് ഒന്നെങ്കില്‍ അന്ന് ആര്യ പറഞ്ഞത് പച്ചക്കള്ളം. അല്ലെങ്കില് ഇപ്പോള്‍ ആര്യ പറഞ്ഞത് പച്ചക്കള്ളം.

ഞാന്‍ രാത്രി ജയിലില്‍ പോയിട്ടില്ല. വീണ കള്ള സാക്ഷിയാണ്.

ആദ്യം സുജോയുടെ കാലില്‍ പിടിക്കാനെത്തിയത് ഞാനാണ്. അപ്പോള്‍ സുജോ പറഞ്ഞു മാറിയിരുന്നോ ഞാന്‍ ചവിട്ടാന്‍ സാധ്യതയുണ്ടെന്ന്. അങ്ങനെ ഞാന്‍ മാറിയിരുന്നയിടത്താണ് ആര്യ വന്നിരിക്കുന്നത്. പിന്നീട് ആര്യ എന്നോട് പറഞ്ഞു ഞാന്‍ സുജോയുടെ കാലില്‍ പിടിച്ചത് സുജോ അറിഞ്ഞിട്ടില്ലെന്ന്.

കോടതി കൂടുമ്പോള്‍ അലമ്പുണ്ടാക്കുന്നയാള്‍ ആ മൂലയില്‍ നിന്നാമതിയെന്ന് കോടതി ഉത്തരവിനെ തുടര്‍ന്ന് രജിത്ത് കുമാര്‍ കോടതി തീരും വരെ ഒരു മൂലയിലേക്ക് നീങ്ങി. താന്‍ കോടതിയുടെ അനീതിക്കെതിരെ പ്രതികരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള് പരസ്പരം തല്ല് കൂടാനാണെങ്കില്‍ ഞാന്‍ പിന്നെന്ത് കാണാനാണ് ഇവിടിരിക്കുന്നത്. എല്ലാവരും നിശബ്ദരാകുക.

പ്രിയപ്പെട്ട കോടതി, ഈ കേസിലെ പോയന്‍റ് ഞാന്‍ അവര്‍ക്ക് വിട്ടുകൊടുക്കുന്നു. പക്ഷേ ശനിയാഴ്ച ലാലേട്ടന്‍ വരുമ്പോള്‍ ഞാന്‍ സുജോയുടെ കാലില്‍ പിടിച്ചിട്ടില്ലെന്നതിന് തെളിവായുള്ള ക്യാമറാ ഫുട്ടേജ് ഞാന്‍ ചോദിക്കും. ജയില്‍ വന്ന് സുജോ എന്നോട് കുമ്പസാരിച്ചു എന്നതും. ഞാന്‍ സുജോയുടെ കാലില്‍ വലിച്ചിട്ടില്ലെന്നതും സത്യമാണ്. ഇത് ഞാന്‍ ലാലേട്ടനോട് ചോദിച്ചോളാം. അതുകൊണ്ട് ഞാനിവിടെ ബിഗ് ബോസിനെ ചലഞ്ച് ചെയ്യുന്നു.

കോടതി കേസ് ശനിയാഴ്ചവരെ നീട്ടികൊണ്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല. അപ്പോപ്പോ വിധിയാണ് ഈ കോടതിയുടെ പ്രത്യേകത. അതിനാല്‍ തന്നെ ഈ കേസില്‍ ന്യായമുണ്ടെന്ന് തോന്നുന്നവര്‍ക്ക് പറയാം. ഒറ്റവാക്കില്‍. കോടതിയോട് ആരും കൊഞ്ഞനം കുത്തരുത്,

ഭൂരിപക്ഷത്തിന്‍റെ അഭിപ്രായംമാനിച്ച് സുജോയ്ക്ക് 100 പോയന്‍റ്. കോടതി പിരിഞ്ഞു.

loader