ബിഗ് ബോസ് ; 'പെണ്ണാളനില്‍' കൊമ്പ് കോര്‍ത്ത് രജിത്തും സുജോയും

First Published 30, Jan 2020, 3:16 PM

വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ കീഴ്മേല്‍ മറിയുകയാണ് ബിഗ് ബോസ് ഹൗസ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയ ജസ്ല മാടശ്ശേരിയും ദയ അശ്വതിയും ആദ്യദിനങ്ങളില്‍ത്തന്നെ പ്രേക്ഷകരുടെ കൗതുകം നേടിയെടുക്കുന്നതില്‍ വിജയിച്ചു. ജസ്ലയും രജിത്കുമാറുമായി ആദ്യ ദിനങ്ങളില്‍ തന്നെ പല വിഷയങ്ങളില്‍ വാക്കുതര്‍ക്കം ആരംഭിച്ചിരുന്നു. അത്തരമൊരു തര്‍ക്കത്തിന് തിരി കൊളുത്തിയ ജസ്ല, രജിത്ത് പണ്ട് പൊതുവേദികളില്‍ സ്ത്രീകള്‍ക്കെതിരെ പറഞ്ഞ വാക്കുകള്‍ ബിഗ് ബോസ് ഹൗസില്‍ വച്ച് സംസാരിക്കുന്നു. തുടര്‍ന്ന് അത്തരമൊരു പ്രസംഗം താന്‍ കേള്‍ക്കാനിടവന്നിരുന്നെങ്കില്‍ വേദിയില്‍ കയറി അദ്ദേഹത്തെ തല്ലിയേനെ എന്ന് വരെ ആവേശപൂര്‍വ്വം സംസാരിക്കുന്നു. 

തുടര്‍ന്നങ്ങോട്ട് നാടകീയമായ രംഗങ്ങള്‍ക്കാണ് ബിഗ് ബോസ് സാക്ഷ്യം വഹിച്ചത്. തസ്ലി പ്രസംഗത്തെക്കുറിച്ച് ചോദിക്കുന്നെങ്കിലും രജിത്ത് തന്ത്രപൂര്‍വ്വം ഒഴി‍ഞ്ഞ് മാറുന്നു. ഇതിനിടെ അലസാന്‍ഡ്ര വീണ്ടും പ്രസംഗത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും 'എന്തേനു.... എന്തേനു' എന്ന് ചോദിച്ച് സ്വന്തം വാക്കുകളെ മറച്ച് വെച്ച് രജിത്ത്, അലസാന്‍ഡ്രയെ കളിയാക്കുന്നു. താന്‍ പണ്ട് പ്രസംഗിച്ചവയെക്കുറിച്ചോ തന്‍റെ ആശയഗതികളെക്കുറിച്ചോ സംസാരിക്കേണ്ടി വന്നാല്‍  കാര്യങ്ങള്‍ കൈവിടുമെന്ന് രജിത്തിന് കൃത്യമായ ധാരണയുണ്ടെന്ന് വേണം കരുതാന്‍. കാണാം ആ നിമിഷങ്ങള്‍.
 
ജസ്ലയുടെ അവതരണത്തില്‍ വീണ് പോയ മറ്റ് ബിഗ് ബോസ് അംഗങ്ങള്‍ രജിത്ത് കുമാറിനോട് പ്രസംഗത്തെ കുറിച്ച് അന്വേഷിക്കുന്നു. എന്നാല്‍ താന്‍ പറഞ്ഞതല്ല പിന്നീട് മറ്റുള്ളവര്‍ കേട്ടത് എന്ന് പറഞ്ഞ് രജിത്ത് വിഷയത്തില്‍ നിന്ന് തന്ത്രപരമായി തടിയൂരാന്‍ നോക്കുന്നു. എന്നാല്‍ വിഷയം ഫുക്രുവും  അലസാന്‍ഡ്രയും  ഏറ്റ് പിടിക്കുന്നു. തുടര്‍ന്ന് രജിത്ത് ഫുക്രുവിനെ 'ഒന്തേ'ന്ന് വിളിക്കുന്നു. ഈയവസരത്തിലാണ്  'നാണമില്ലല്ലോ' എന്ന് രജിത്തിനോട് സുജോ പറയുന്നത്.

സുജോയുടെ വാക്കുകള്‍ രജിത്തിന്‍റെ നിയന്ത്രണം കളയുന്നു. അയാള്‍ 'നീ പോടാ പെണ്ണാളാ' എന്ന് സുജോവിനെ വിളിക്കുന്നു. സ്വാഭാവികമായും ബിഗ് ബോസിലെ ചോക്ലേറ്റ് ബോഡി ബില്‍ഡര്‍ക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു ആ വിളി. മാത്രമല്ല ഈ സമയമത്രയും  അലസാന്‍ഡ്ര സുജോയുടെ കൂടെയുണ്ടായിരുന്നു.

സുജോ സീറ്റില്‍ നിന്ന് രജിത്തിനെ ചോദ്യം ചെയ്യാനായി എഴുന്നേല്‍കുന്നു.  പുറകേ സംഗതി  അലസാന്‍ഡ്രയും ഇടപെടുന്നു.

രജിത്ത്, സുജോയെ പരമാവധി പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു. രജിത്തിന്‍റെ തന്ത്രത്തില്‍ സുജോ വീഴുന്നു. അയാള്‍ രജിത്തിനോട് തന്നെ കീറി ചുമരിലൊട്ടിക്കുമെന്ന് പറയുന്നു. തുടര്‍ന്ന് 'നിനക്ക് വിറക് കീറലാണോ പണിയെന്ന്' രജിത്ത് ചോദിക്കുന്നു. ഇതും കൂടി കേള്‍ക്കുമ്പോള്‍ സുജോയ്ക്ക് തന്‍റെ മൊത്തം നിയന്ത്രണവും നഷ്ടമാകുന്നു.

സുജോ രജിത്തിന്‍റെ മുഖത്തോട് മുഖം നോക്കി, തനിക്ക് എന്താടാ എന്ന് ചോദിക്കുമ്പോള്‍ കാര്യങ്ങള്‍ കൈവിടുമോയെന്ന ഭയം രജിത്തിന്‍റെ മുഖത്ത് കാണാം. തനിക്കിട്ട് ഒരെണ്ണം തരേണ്ടിവന്നാല്‍ തീര്‍ത്തിട്ടെ ഞാനിവിടെ നിന്ന് പോകത്തൊള്ളെന്ന് സുജോ പറയുന്നു. സ്വാഭാവികമായും 'നീ തീര്‍ത്തേക്കണം ബാക്കി വച്ചേക്കല്ലെന്ന്'  സിനിമാ ഡയലോഗ് രജിത്ത് പറയുന്നു.

ഇതിനിടെ അലസാഡ്ര, സുജോയെ പിടിച്ച് മാറ്റാന്‍ നോക്കുന്നു. എന്നാല്‍, സുജോ അലസാഡ്രയെ തള്ളിമാറ്റുന്നു.

തന്‍റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ ചിരിച്ച് കൊണ്ട് ' നീ തീര്‍ത്തേക്കണം, ബാക്കി വച്ചേക്കല്ലെന്ന്' രജിത്ത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇതിനിടെ ബിഗ് ബോസിലെ മറ്റംഗങ്ങള്‍ സ്ഥലത്തേക്ക് ഓടിയെത്തുന്നു. രഘു, മഞ്ജു പത്രോസ്, വീണാ നായര്‍ എന്നിവര്‍ ഓടിയെത്തുന്നു. പ്രശ്നമുണ്ടാക്കല്ലെന്ന് പറഞ്ഞ് എല്ലാവരും സുജോയെ പിടിച്ച് മാറ്റി സമാധാനിപ്പിക്കുന്നു.

അപ്പോഴും. ' എന്നെങ്കിലും ഒരെണ്ണമയാള്‍ക്ക് കൊടുക്കേണ്ടി വന്നാല്‍ തീര്‍ത്തിട്ടേ പോകുകയൊള്ളൂവെന്ന് ' സുജോ ആവര്‍ത്തിക്കുന്നു. കൂടി നിന്നവര്‍ക്കെല്ലാം അത് സുഖിക്കുന്നുണ്ടെങ്കിലും സുജോയോട് സമാധാനപ്പെടാന്‍ എല്ലാവരും ആവശ്യപ്പെടുന്നു. ഈ സമയമത്രയും രജിത്ത് ചിരിച്ച് കൊണ്ട് കളിയാസ്വദിക്കുകയായിരുന്നു. മറ്റെന്തെങ്കിലും ചെയ്താല്‍ തന്‍റെ നിയന്ത്രണം നഷ്ടമാകുമെന്ന് അയാള്‍ക്ക് നല്ല ബോധ്യമുള്ളത് പോലെയായിരുന്നു രജിത്തിന്‍റെ മുഖഭാവം.

ഇനിനിടെ രജിത്തിന്‍റെ ബോധ്യത്തിലെ തെറ്റ് രഘു വിളിച്ച് പറയുന്നുണ്ടായിരുന്നു. അയാളുടെ കാഴ്ടപ്പാടാണ് പ്രശ്നമെന്നും ആ വാക്കിന് രജിത്ത് കൊടുക്കുന്ന അര്‍ത്ഥമല്ല നമ്മള്‍ കൊടുക്കേണ്ടതെന്നും രഘു വിളിച്ച് പറയുന്നുണ്ടെങ്കിലും ആരും അത് കേള്‍ക്കാനുണ്ടായിരുന്നില്ല.

വാ കൊണ്ട് എന്ത് പറഞ്ഞാലും കൈ പൊക്കരുതെന്ന് നിര്‍ദ്ദേശവുമായി മഞ്ജു പത്രോസ് സുജോയ്ക്കടുത്തെത്തുന്നു. ആര്യയും സുജോയെ സമാധാനിപ്പിക്കാനായി രംഗത്തെത്തുന്നു. രജിത്തിന്‍റെ തന്ത്രമാണ് ഇതെല്ലാം എന്നും സുജോ സമാധാനപ്പെടണമെന്നും ഇരുവരും ഉപദേശിക്കുന്നു.

ഇതിനിടെ പെണ്ണിന്‍റെ വാക്കു കേള്‍ക്കുന്നവനെ പെണ്ണാളാന്നാണോ വിളിക്കേണ്ടത് എന്ന ചോദ്യവുമായി പതിവുപോലെ ജസ്ല രംഗത്തെത്തുന്നു. രഘുവും ജസ്ലയ്ക്ക് കൂട്ടുചേരുന്നു. സ്ത്രീകളെന്നാല്‍ നിങ്ങള്‍ കരുതും പോലെ പേറിനും ചോറിനുമുള്ള സാധനം മാത്രമല്ലെന്നും. നിങ്ങള്‍ കരുതും പോലെ ഗര്‍ഭപാത്രം കൊണ്ട് നടക്കുകയും പെറ്റ് കൂട്ടുകയും തിന്ന് കൂട്ടുകയും ചെയ്യുന്നവര്‍ മാത്രമാണ് സ്ത്രീകള്‍ എന്നാണോയെന്നും ജസ്ല, ചോദ്യം ചെയ്യുന്നു.

ഇതേസമയം മജ്ഞു, ജസ്ലയോട് വെറുതേ ഒച്ചയെടുക്കേണ്ടെന്ന് പറയുന്നു. തുടര്‍ന്ന് മറ്റ് ബിഗ് ബോസ് അംഗങ്ങളെയും രജിത്തിനെയും ഇരുത്തി കൊണ്ട്,  മ‍ഞ്ജു ' എല്ലാ പ്രശ്നങ്ങള്‍ക്കും തിരികൊളുത്തി ഇയാള്‍ പിന്നീട് ഇങ്ങനെ മിണ്ടാതിരിക്കുമെന്ന് പറയുന്നു. അതുമല്ലെങ്കില്‍ സര്‍ക്കാസിച്ച് ചിരിച്ചിരിക്കുമെന്നും എന്നാല്‍, അയാളെ പോലെയല്ല മറ്റുള്ളവരെന്നും നമ്മുക്കൊരിക്കലും രജിത്തിനെ പോലെയാകാനാകില്ലെന്നും മഞ്ജു പറയുന്നു.

ഈ സമയമൊക്കെ തന്‍റെ തന്ത്രം വിജയിച്ച ചിരിയുമായി രജിത്ത് കൈയും കെട്ടി തന്‍റെ കട്ടിലില്‍ കിടക്കുകയായിരുന്നു.

രജിത്തിന് എല്ലാറ്റിനോടും പുഞ്ചമാണെന്നും അത് നല്ലതാണെന്നും എല്ലാവരെയും പുഞ്ചിച്ച് കൊണ്ടിരുന്നോളാനും  ജസ്ല വൈകാരികമായി പറയുന്നു.

സുജോയാകട്ടെ, താനിങ്ങനെ പല്ലിളിച്ചോണ്ട് ഇരുന്നോയെന്ന് രജിത്തിനെ നോക്കി പറയുന്നു. ഇതിനിടെ പുറത്തിറങ്ങുമ്പോള്‍ ആ പല്ലൊന്നും കണില്ലെന്ന് അലസാഡ്ര അഭിപ്രായപ്പെടുന്നു. ഇതില്‍ ആവേശഭരിതനാകുന്ന സുജോ വീണ്ടും രജിത്തിന്‍റെ പല്ല് അടിച്ച് കൊഴിക്കുമെന്ന് പറയുന്നു.

പറയാവുന്നതിന്‍റെ മാക്സിമം പറഞ്ഞില്ലേ ഇനി നിര്‍ത്തൂവെന്ന് പറഞ്ഞ് വീണ രംഗം ശാന്തമാക്കാന്‍ ശ്രമിക്കുന്നു. ഈയവസരത്തില്‍ രംഗത്ത് അല്പം ശാന്തതയുണ്ടെന്ന് തിരിച്ചറിഞ്ഞ രജിത്ത്, ' തുടക്കത്തില്‍ ഞാനെഴുന്നേറ്റ് പോയാല്‍ ഞാന്‍ പേടിച്ചോടിയതാണെന്ന് നിങ്ങള്‍ കരുതുന്നത് കൊണ്ടാണ് പോകാതിരുന്നതെന്നും ഇനി എനിക്ക് പോകാല്ലോയെന്നും പറഞ്ഞ് കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുന്നു. ഈ സമയമത്രയും രജിത്തിന് സമീപം ദയ നിലയുറപ്പിച്ചിരുന്നെങ്കിലും എങ്ങനെ എവിടെ ഇടപെടണമെന്ന കാര്യത്തില്‍ ദയയ്ക്ക് ഒരു പിടിവള്ളിയും കിട്ടിയില്ല.

ഇതിനിടെ എല്ലാവരുടെയും അക്രമണം കഴിഞ്ഞില്ലേയെന്ന് രജിത്ത് വീണ്ടും ചോദിച്ച് കൊണ്ട് പുറത്തേക്ക് നടക്കുന്നു. ബിഗ്ബോസിലെ മറ്റ് അംഗങ്ങള്‍ കൈയടിച്ചും കൂക്കി വിളിച്ചും രജിത്തിനെ പറഞ്ഞയക്കുന്നു.

ഈ പ്രശ്നങ്ങളത്രയും നടക്കുമ്പോള്‍ പ്രദീപ് ഇതിലൊന്നും ഇടപെടാതെ എല്ലാം കണ്ട്, ചുണ്ടില്‍ അല്‍പം 'പുഞ്ചഭാവത്തോടെ' ഇരിക്കുകയായിരുന്നു.

പിന്നീട് ഈ സംഭഷണങ്ങളുടെ തുടര്‍ച്ച നടക്കുമ്പോഴും ദയ. രജിത്തിന് സമീപത്ത് തന്നെയായിരുന്നു. തന്‍റെ ഉള്ളില്‍ അപ്പോഴും എരിയുന്ന അപമാനത്തില്‍ നിന്ന് പെണ്ണാളാ എന്ന് ഇനിയും വിളിച്ചാല്‍ തന്നെ ഏഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം ഇടിച്ചിട്ടിരിക്കുമെന്ന് സുജോ പറയുന്നു.

തുടര്‍ന്ന്, ഉള്ളിലെ ഭയം പുറത്ത് കാണിക്കാന്‍ പാടുപെട്ട്, തലയിണയില്‍ കൈകള്‍ കൊരുത്ത്, താന്‍ വിളിക്കുമ്പോള്‍  മാത്രമാണ് ഇവിടെ ആളുകള്‍ക്ക് വിഷയമെന്നും മറ്റുള്ളവര്‍ ഷഢ്ഢിക്കള്ളായെന്നും മറ്റും വിളിക്കുമ്പോള്‍ ആര്‍ക്കും കുഴപ്പമില്ലെന്നും രജിത്ത് പറയുന്നു.

ഒടുവില്‍ താന്‍ വാ തുറക്കുന്നതാണ് ഇവിടത്തെ പ്രശ്നമെന്നും മറ്റുള്ളവര്‍ക്ക് ഇവിടെ എന്തുമാകാമെന്നും രജിത്ത് പറഞ്ഞുറപ്പിക്കുന്നു. അങ്ങനെ രജിത്ത് താന്‍ ബിഗ് ബോസ് ഹൗസില്‍ ഒറ്റപ്പെടുകയും കൂട്ടായ അക്രമണത്തിന് ഇരയാകുകയും ചെയ്യുകയാണെന്ന തെറ്റിദ്ധാരണ കാഴ്ചക്കാരനിലേക്ക് കടത്തിവിടുന്നു.

ഇതിനെ കുറിച്ച് ആര് ചോദിച്ചാലും, ചോദിച്ചവരെല്ലാം തനിക്കെതിരെ മോശപ്പെട്ട വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും താനതിനെയെല്ലാം ചിരിച്ച് തള്ളുക മാത്രമാണ് ചെയ്തതെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ് രജിത്ത് പ്രതിരോധം തീര്‍ക്കുന്നു.

ഇതൊടെ സുജോയ്ക്ക് താല്‍പര്യമില്ലെങ്കില്‍ ഇനി സുജോയോട് സംസാരിക്കാന്‍ പോലും വരുന്നില്ലെന്നും ഇത് രജിത്തിന്‍റെ വാക്കാണെന്നും രജിത്ത് സിനിമാ ഡയലോഗ് പറഞ്ഞുവെക്കുന്നു.

ഒരു ആണിനെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത് പെണ്ണിന്‍റെ മുന്നില്‍ വച്ച് അപമാനിക്കുമ്പോഴാണെന്നും രജിത്തിനെ ഒന്നും പറയാതെ തന്നെ, അയാള്‍ തന്നെ കടന്നാക്രമിക്കുകയായിരുന്നെന്നും സുജോ അലസാഡ്രയോടും എലീനയോടും പറയുന്നു. തീര്‍ത്തും നിഷ്കളങ്കമായി, അത്തരമൊരു അവസ്ഥ വന്നാല്‍ ഞാനാണെങ്കില്‍ അയാളെ തല്ലിയിരിക്കുമെന്ന് എലീന പറയുന്നു.

സുജോ കുറച്ച് കൂടി കട്രോള്‍ ചെയ്യണമെന്നും എലീന സുജോയെ ഉപദേശിക്കുന്നു. എന്തായാലും ഈ പ്രശ്നം ബിഗ് ഹൗസില്‍ ഒരു ആഭ്യന്തര പ്രശ്നമായി നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഏതായാലും താന്‍റെ നീക്കങ്ങള്‍ വിജയിക്കുന്നുണ്ടെന്നും താന്‍ കേമനാണെന്നും രജിത്ത് കുമാര്‍ ഇക്കാര്യത്തില്‍ സ്വയം അഭിനന്ദിക്കുന്നു.

undefined

loader