ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ തെറ്റിച്ച മോഹന്‍ലാല്‍ സിനിമകളുടെ ക്രമം

First Published 13, Jan 2020, 3:59 PM

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ രണ്ടാം ആഴ്ചയിലെ ക്യാപ്റ്റന്‍റെ തെരഞ്ഞെടുപ്പിനായി ബിഗ് ബോസ് നല്‍കിയ ടാസ്ക് മോഹന്‍ ലാല്‍ അഭിനയിച്ച പത്ത് സിനിമകള്‍ റിലീസായ വര്‍ഷങ്ങളെ അടിസ്ഥാനപ്പെടുത്തി ക്രമപ്പെടുത്തി വെയ്ക്കുകയെന്നതായിരുന്നു. മൂന്ന് പേരാണ് ക്യാപ്റ്റന്മാരാകാനുള്ള തെരഞ്ഞെടുപ്പിനുണ്ടായിരുന്നത്. ഡോ.രജിത്ത് കുമാര്‍, സുരേഷ് കൃഷ്ണന്‍, സാജു നവോദയ എന്നിവരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ മൂന്ന് പേര്‍ക്കും സിനിമ റിലീസായ കൃത്യമായ വര്‍ഷങ്ങളില്‍ സംശയമുണ്ടായിരുന്നു. എങ്കിലും കുറേകൂടി കൃത്യമായ രീതിയില്‍ സിനിമകള്‍ പുറത്തിറങ്ങിയ വര്‍ഷങ്ങളെ അടിസ്ഥാനമാക്കി ക്രമപ്പെടുത്തിയ സാജു നവോദയെയാണ് ബിഗ് ബോസിന്‍റെ അടുത്ത ക്യാപ്റ്റനായി തെര‍ഞ്ഞെടുത്തത്. കാണാം ബിഗ് ബോസ് നല്‍കിയ മോഹന്‍ലാല്‍ സിനിമകള്‍.

1980 ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ രചനയും സംവിധാനവും ചെയ്തത് ഫാസിലാണ്. മോഹന്‍ലാലിന്‍റെ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. പുതുമുഖമായിരുന്ന ശങ്കര്‍ നായകനായ ചിത്രത്തില്‍ മറ്റൊരു പുതുമുഖമായ മോഹന്‍ലാല്‍ ആയിരുന്നു വില്ലന്‍.  നായികയായി അഭിനയിച്ച പൂര്‍ണ്ണിമ ജയറാമും പുതുമുഖമായിരുന്നു. കൊടൈക്കനാലിന്‍റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച സിനിമയില്‍ നായികയും വില്ലനും നായകനും മരിക്കുന്നു.

1989 ല്‍ പുറത്തിറങ്ങിയ സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയാണ് കിരീടം. പൊലീസ് ഇന്‍സ്പെക്റ്ററാകാന്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന സേതുമാധവന്‍, അച്യുതന്‍ നായരെന്ന (തിലകന്‍) കോണ്‍സ്റ്റബിളിന്‍റെ മകനാണ്. എന്നാല്‍ ജീവിതത്തില്‍ സേതുമാധവനെ കാത്തിരിക്കുന്നത് ദുരന്തപൂര്‍ണ്ണമായൊരു ഭാവിയായിരുന്നു. കീരിക്കാടന്‍ ജോസ് (മോഹന്‍ രാജ്) എന്ന വില്ലനും സേതുമാധവനെന്ന നായകനും ഒരു പോലെ പ്രാധാന്യം നല്‍കിയ സിനിമയുടെ അവസാനം നായകന്‍ പ്രതിനായകനാകുന്നു.

1991 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഭരതം സംവിധാനം ചെയ്തത് സിബി മലയിലാണ്.  ലോഹിതദാസിന്‍റെതാണ് തിരക്കഥ.  സംഗീതത്തിന് പ്രാധാന്യം നല്‍കി ചിത്രീകരിച്ച സിനിമ, അക്കാലത്തെ ഹിറ്റുകളിലൊന്നായിരുന്നു. നിരവധി പുരസ്കാരങ്ങളും ലഭിച്ചു.

1991 ജൂലൈയില്‍,  പ്രിയദര്‍ശന്‍റെ സംവിധാനത്തിലിറങ്ങിയ കിലുക്കം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. ഊട്ടിയിലേക്ക് തന്‍റെ അച്ഛനെ തേടിവരുന്ന നന്ദിനി (രേവതി), ജോജി (മോഹന്‍ലാല്‍) യുടെ  സഹായത്തോടെ അച്ഛനെ കണ്ടെത്തുന്നു. ജോജിയുടെ സഹമുറിയനാണ് നിശ്ചല്‍(ജഗതി ശ്രീകുമാര്‍).  തിലകനും ജഗതി ശ്രീകുമാറും മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് കിലുക്കം.

1993 ല്‍ പുറത്തിറങ്ങിയ ദേവാസുരം സംവിധാനം ചെയ്തത് ഐ വി ശശിയാണ്. രഞ്ജിത്തിന്‍റെ തിരക്കഥ. എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ദേവാസുരം, മലയാള സിനിമയില്‍ പ്രകടമായ രീതിയില്‍ സവര്‍ണ്ണമൂല്യ ബോധങ്ങള്‍ ശക്തമായി ഏറ്റെടുത്ത ഒരു സിനിമയായിരുന്നു.  മംഗലശ്ശേരി തറവാട്ടിലെ അനന്തരാവകാശിയായ നീലകണ്ഠന്‍ ദേശത്തെ പ്രബലനായ ഒരു വ്യക്തികൂടിയാണ്. രണ്ട് തറവാടുകള്‍ തമ്മിലുള്ള കുടിപ്പകയില്‍ ഒടുവില്‍ നീലകണ്ഠന്‍ ജയിക്കുന്നു.

1995 ല്‍ ഭദ്രന്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സ്ഫടികം. തോമസ് ചാക്കോ എന്ന പ്രതിനായകനോളം പോന്ന നായകന്‍ ഒരു നാടന്‍ ഗുണ്ടയാണ്. ആട് തോമ എന്ന ചെല്ലപേര് കൂടി അയാള്‍ക്കുണ്ട്. ചാക്കോ മാഷിന്‍റെ (തിലകന്‍) ക്രൂരമായ ശിക്ഷണത്തില്‍ ജീവിതം കൈവിടുന്ന തോമസ് ചാക്കോ 14 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരുമെങ്കിലും അച്ഛനോട് മാത്രം അയാള്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നില്ല. ഒടുവില്‍ ഇരുവരും ഒന്നിക്കുമെങ്കിലും ആട് തോമയ്ക്ക് അച്ഛനെ നഷ്ടമാകുന്നു.

1997 ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസിന്‍റെ ആറാം തമ്പുരാന്‍, മലയാള സിനിമാ വ്യവസായത്തില്‍ മോഹന്‍ലാലിന്‍റെ സ്ഥാനം അപ്രതിരോധ്യമായ രീതിയില്‍ ഊട്ടിയുറപ്പിച്ച സിനിമയായിരുന്നു. രഞ്ജിത്തിന്‍റെതായിരുന്നു തിരക്കഥ.

2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം സംവിധാനം ചെയ്തത് ജിത്തു ജോസഫാണ്. ഇടുക്കിയില്‍ കേബിള്‍ ടിവി ഒപ്പറേറ്ററായ ജോര്‍ജുകുട്ടി, മകള്‍ ചെയ്ത ഒരു കൊലപാതകത്തെ മൂടിവെയ്ക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നതാണ് കഥ. കൊല്ലപ്പെടുന്നത് ഐജിയുടെ മകനായിട്ടുകൂടി പൊലീസിന് മൃതദേഹമോ കൊലപാതകിയെയോ കണ്ടെത്താന്‍ കഴിയുന്നില്ല.

2016 ല്‍ വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ മോഹന്‍ലാലിന് ഏറെക്കാലത്തിന് ശേഷം ഒരു മികച്ച വിജയം സമ്മാനിച്ച സിനിമയാണ്. കോടി ക്ലബില്‍ കയറിയ ആദ്യ മലയാള സിനിമ. മയില്‍ വാഹനം എന്ന ലോറിയുടെ ഡ്രൈവറായ മുരുകന്‍ നാട്ടിലെ ലഹരി മാഫിയയ്ക്കെതിരെ തിരിയുന്നതാണ് കഥാതന്തു.

2019 ല്‍, മരുളീ ഗോപി തിരക്കഥയെഴുതി പൃഥിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന അനാഥന്‍, മുഖ്യമന്ത്രി പി കെ രാംദാസിന്‍റെ മരണത്തോടെ അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ സംഭവിച്ച കൊള്ളരുതായ്മകളെ തിരുത്താനായെത്തുന്നു. ഖുറേഷി അബ്റാം എന്ന ലോകോത്തര സ്മഗ്ളര്‍ കൂടിയാണ് മോഹന്‍ ലാലിന്‍റെ സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രം.