95 കിലോമീറ്റർ മൈലേജുമായി സുസുക്കി ഇ-ആക്സസ്; ഏഴ് വർഷത്തെ വാറന്‍റിയും
ജാപ്പനീസ് കമ്പനിയായ സുസുക്കി, ഇ-ആക്സസ് എന്ന പുതിയ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 95 കിലോമീറ്റർ റേഞ്ചും 3kWh LFP കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

സുസുക്കി ഇ-ആക്സസ്
ജാപ്പനീസ് കമ്പനിയായ സുസുക്കി ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ഇ-ആക്സസ് മോഡൽ പുറത്തിറക്കി. 95 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഈ ഇവിയിൽ 3kWh LFP ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹിറ്റാകുന്നു
പെട്രോൾ വില ദൈനംദിന യാത്രകൾ ദുഷ്കരമാക്കുന്ന സാഹചര്യത്തിൽ, പുതിയ ഇലക്ട്രിക് സ്കൂട്ടർ പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
ജനപ്രിയത
ലോഞ്ച് ചെയ്ത ആദ്യ മാസത്തിൽ തന്നെ 370 പേർ ഈ മോഡൽ വാങ്ങി എന്നത് ശ്രദ്ധേയമാണ്.
2025 മെയ് 23 ന് ആദ്യ ഇലക്ട്രിക് സ്‍കൂട്ടർ ഇറങ്ങി
2025 മെയ് 23 ന് ആദ്യ ഇലക്ട്രിക് സ്കൂട്ടറിന്റെ ഉത്പാദനം ആരംഭിച്ച സുസുക്കി 2026 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ ഇ-ആക്സസ്-ഐ പുറത്തിറക്കി. സിയാം ഡാറ്റ പ്രകാരം, ജനുവരിയിൽ 703 യൂണിറ്റുകൾ ഡീലർമാർക്ക് അയച്ചു.
വിൽപ്പന
ഇതിൽ 201 യൂണിറ്റുകൾ ജനുവരിയിൽ തന്നെ ഉപഭോക്താക്കളിലേക്ക് പോയി. ഫെബ്രുവരി ആദ്യ പകുതിയിൽ 169 സ്കൂട്ടറുകൾ വിറ്റഴിച്ചതായി റിപ്പോർട്ടുകൾ പറയുന്നു
വില
ഇ-ആക്സസ് മോഡലിന് 1.88 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില, ഇന്ത്യയിലെ ചില ജനപ്രിയ ഇലക്ട്രിക് സ്കൂട്ടറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് അൽപ്പം കൂടുതലാണ്.
വാറന്‍റി
ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി, സുസുക്കി 7 വർഷം അല്ലെങ്കിൽ 80,000 കിലോമീറ്റർ ദീർഘിപ്പിച്ച വാറണ്ടിയും 3 വർഷത്തിനുള്ളിൽ 60% ബൈബാക്ക് ഗ്യാരണ്ടിയും വാഗ്ദാനം ചെയ്യുന്നു.
ലിഥിയം-അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററി
പരമ്പരാഗത NMC ബാറ്ററികളേക്കാൾ കൂടുതൽ ആയുസ്സ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്ന 3kWh ലിഥിയം-അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററിയാണ് സ്കൂട്ടറിന് കരുത്ത് പകരുന്നത്. ഒറ്റ ചാർജിൽ സ്കൂട്ടറിന് 95 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്ന് IDC പറയുന്നു. 4.1kW ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്ത് പകരുന്നത്.
രമാവധി വേഗത മണിക്കൂറിൽ 71 കിലോമീറ്റർ
സുസുക്കി ഇ-ആക്സസിന് പരമാവധി വേഗത മണിക്കൂറിൽ 71 കിലോമീറ്റർ വരെ എത്താൻ കഴിയും. പോർട്ടബിൾ ചാർജർ ഉപയോഗിച്ച് പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ നാല് മണിക്കൂർ 30 മിനിറ്റ് എടുക്കും. 100% ചാർജ് ചെയ്യാൻ 6 മണിക്കൂർ 42 മിനിറ്റ് എടുക്കും. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 80% ചാർജ് ചെയ്യാൻ 1 മണിക്കൂർ 12 മിനിറ്റ് മാത്രമേ എടുക്കൂ.

