റോയൽ എൻഫീൽഡ് മെറ്റിയർ 350: പുതിയ ഓറഞ്ച് പതിപ്പിന്റെ രഹസ്യം
2025 റോയൽ എൻഫീൽഡ് മെറ്റിയർ 350 ഇപ്പോൾ പുതിയ സൺഡൗണർ ഓറഞ്ച് നിറത്തിൽ ലഭ്യമാണ്. പരിമിതമായ 2,000 യൂണിറ്റുകൾ മാത്രമുള്ള ഈ പ്രത്യേക പതിപ്പിന് ട്യൂബ്‌ലെസ് സ്‌പോക്ക്ഡ് വീലുകൾ, എൽഇഡി ഹെഡ്‌ലൈറ്റ്, ടൂറിംഗ് പാക്കേജ് തുടങ്ങിയ അധിക ഫീച്ചറുകളുണ്ട്.

പുതിയ നിറത്തിൽ റോയൽ എൻഫീൽഡ് മെറ്റിയർ 350
2025 റോയൽ എൻഫീൽഡ് മെറ്റിയർ 350 ഇപ്പോൾ പുതിയ സൺഡൗണർ ഓറഞ്ച് കളർ സ്കീമിൽ ലഭ്യമാണ്. 2,18,882 രൂപയാണ് എക്സ്-ഷോറൂം വില.
3,000 രൂപ വില കൂടുതൽ
ഫയർബോൾ ഓറഞ്ച്, ഫയർബോൾ ഗ്രേ, സ്റ്റെല്ലാർ മാറ്റ് ഗ്രേ, സ്റ്റെല്ലാർ മറൈൻ ബ്ലൂ, അറോറ റെട്രോ ഗ്രീൻ, അറോറ റെഡ്, സൂപ്പർനോവ ബ്ലാക്ക് എന്നിവ ഉൾപ്പെടുന്ന നിലവിലുള്ള കളർ പാലറ്റുമായി ഈ പുതിയ പെയിന്റ് സ്കീം ചേരുന്നു. ടോപ്പ്-എൻഡ് സൂപ്പർനോവ ബ്ലാക്ക് നിറവുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ സൺഡൗണർ ഓറഞ്ച് സ്പെഷ്യൽ എഡിഷന് ഏകദേശം 3,000 രൂപ വില കൂടുതലാണ്.
ബുക്കിംഗ് തുടങ്ങി
റോയൽ എൻഫീൽഡ് മെറ്റിയർ 350 സൺഡൗണർ ഓറഞ്ചിനായുള്ള ബുക്കിംഗ് ഇതിനകം ആരംഭിച്ചു. ഈ പ്രത്യേക കളർ പതിപ്പിന്റെ 2,000 യൂണിറ്റുകൾ മാത്രമേ രാജ്യവ്യാപകമായി ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.
എന്തൊക്കെ വ്യത്യാസങ്ങൾ
സൈഡ് പാനലുകളിൽ ക്രീം നിറമുള്ള പാച്ചുകൾക്കൊപ്പം ഓറഞ്ച് പെയിന്റ് സ്കീമിലാണ് ഈ പ്രത്യേക പതിപ്പ് വരുന്നത്. സാധാരണ മീറ്റിയർ 350 ൽ നിന്ന് വ്യത്യസ്തമായി, സൺഡൗണർ ഓറഞ്ച് പതിപ്പിൽ ട്യൂബ്‌ലെസ് സ്‌പോക്ക്ഡ് വീലുകൾ, എൽഇഡി ഹെഡ്‌ലൈറ്റ്, ക്രമീകരിക്കാവുന്ന ലിവറുകൾ, സ്ലിപ്പ്-ആൻഡ്-ക്ലച്ച് എന്നിവയുണ്ട്. ഫ്ലൈസ്‌ക്രീൻ, ടൂറിംഗ് സീറ്റ്, പാസഞ്ചർ ബാക്ക്‌റെസ്റ്റ്, ട്രിപ്പർ നാവിഗേഷൻ എന്നിവ ഉൾപ്പെടുന്ന ഫാക്ടറി ഫിറ്റഡ് ടൂറിംഗ് പാക്കേജുമായാണ് ഇത് വരുന്നത്.
എഞ്ചിൻ
പുതിയ മീറ്റിയോർ ഓറഞ്ച് പതിപ്പിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പവറിന്, പരമാവധി 20.2PS പവറും 27Nm ടോർക്കും പുറപ്പെടുവിക്കുന്ന നിലവിലെ അതേ 349 സിസി സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നു.
ഫ്രെയിം
ഡ്യുവൽ-ക്രാഡിൽ ഫ്രെയിമിനെ അടിസ്ഥാനമാക്കി, ബൈക്കിൽ പരമ്പരാഗത ടെലിസ്കോപ്പിക് ഫോർക്കും ഇരട്ട പിൻ ഷോക്ക് അബ്സോർബറുകളും ഉണ്ട്.

