ടിവിഎസ് വിൽപ്പനയിൽ കുതിപ്പ്; ജൂപ്പിറ്റർ, അപ്പാച്ചെ മുന്നിൽ
2025 ജൂണിൽ ടിവിഎസ് മോട്ടോർ കമ്പനി ശക്തമായ വിൽപ്പന വളർച്ച രേഖപ്പെടുത്തി. 281,012 യൂണിറ്റുകൾ വിറ്റഴിച്ചു, ഇത് 9.89% വാർഷിക വളർച്ചയാണ്. ടിവിഎസ് ജൂപ്പിറ്റർ, അപ്പാച്ചെ മോഡലുകൾക്ക് മികച്ച വിൽപ്പന ലഭിച്ചു.

ടിവിഎസിന് മികച്ച വളർച്ച
2025 ജൂണിൽ ടിവിഎസ് മോട്ടോർ കമ്പനി ശക്തമായ വിൽപ്പന വളർച്ച രേഖപ്പെടുത്തി. 281,012 യൂണിറ്റുകൾ വിറ്റഴിച്ചു, ഇത് 9.89% വാർഷിക വളർച്ചയാണ്. ടിവിഎസ് ജൂപ്പിറ്റർ, അപ്പാച്ചെ മോഡലുകൾക്ക് മികച്ച വിൽപ്പന ലഭിച്ചു. അതേസമയം മറ്റ് മോഡലുകൾ സമ്മിശ്ര പ്രകടനം കാഴ്ചവച്ചു. ഇതാ വിശദമായ വിൽപ്പന കണക്കുകൾ
ടിവിഎസ് ജൂപ്പിറ്റർ
2025 ജൂണിൽ 107,980 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് ടിവിഎസ് ജൂപ്പിറ്റർ സ്‍കൂട്ടർ ഈ വിഭാഗത്തിൽ മുന്നിലെത്തി. 2024 ജൂണിൽ ഇത് 72,100 യൂണിറ്റായിരുന്നു. 2025 മെയ് മാസത്തിൽ വിറ്റഴിച്ച 97,606 യൂണിറ്റുകളിൽ നിന്ന് 10.63% വർധനവാണ് ഇത് നേടിയത്. ഈ സ്ഥിരതയുള്ള പ്രകടനം ഹോണ്ട ആക്ടിവയ്ക്ക് പിന്നിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്‍കൂട്ടർ എന്ന നിലയിൽ ജൂപ്പിറ്ററിന്റെ സ്ഥാനം ഉറപ്പിച്ചു.
അപ്പാച്ചെ
ടിവിഎസ് അപ്പാച്ചെ സീരീസ് വിൽപ്പനയിൽ മികച്ച സംഭാവന നൽകി. 2025 ജൂണിൽ 41,386 യൂണിറ്റുകൾ വിറ്റഴിച്ചു, ഇത് 11.37% വാർഷിക വളർച്ചയാണ്. എങ്കിലും മെയ് മാസത്തെ അപേക്ഷിച്ച് വിൽപ്പന 15.71% കുറഞ്ഞു. ടിവിഎസ് എക്സ്എൽ 33,349 യൂണിറ്റുകൾ വിറ്റു, ഇത് വാർഷികാടിസ്ഥാനത്തിൽ 17.45% ഇടിവും പ്രതിമാസ അടിസ്ഥാനത്തിൽ 10.51% ഇടിവും കാണിക്കുന്നു.
ടിവിഎസ് റൈഡർ ബൈക്ക്
ടിവിഎസ് റൈഡർ ഉൾപ്പെടെ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി, 2025 ജൂണിൽ 27,481 യൂണിറ്റുകൾ വിൽപ്പന നടത്തി. ഇത് വാർഷികാടിസ്ഥാനത്തിൽ 7.94% ഉം പ്രതിമാസം 22.37% ഉം കുറഞ്ഞു. എൻടോർക്ക് വിൽപ്പന 22,822 യൂണിറ്റിലെത്തി, ഐക്യൂബ് വിൽപ്പന 14,244 ആയി. ടിവിഎസ് സെസ്റ്റ് പോസിറ്റീവ് ട്രെൻഡ് കൈവരിച്ചത് 9,149 യൂണിറ്റുകളുമായി. വാർഷികാടിസ്ഥാനത്തിൽ 4.21% ഉം പ്രതിമാസം 13.38% ഉം വർധനവ് ലഭിച്ചു.
ടിവിഎസ് സ്പോർട്ട്
ടിവിഎസ് റേഡിയൻ, ടിവിഎസ് സ്പോർട്ട് തുടങ്ങിയ മോഡലുകളുടെ വിൽപ്പന യഥാക്രമം 8,863 ഉം 8,717 ഉം യൂണിറ്റുകളായിരുന്നു. ടിവിഎസ് റോണിനും സ്റ്റാർ സിറ്റിയും അത്ഭുതകരമായ വളർച്ച കൈവരിച്ചു. റോണിന്റെ വിൽപ്പന 4,286 യൂണിറ്റുകളായി, അതായത് 136.27% വാർഷിക വർധനവ് ലഭിച്ചു. സ്റ്റാർ സിറ്റിയുടെ വിൽപ്പന 2,400 യൂണിറ്റുകളായി, 409.55% വാർഷിക വർധനവ് ലഭിച്ചു.
പുതിയ പദ്ധതികൾ
ടിവിഎസ് 2025 ഓഗസ്റ്റിൽ അവരുടെ പുതിയ ബൈക്ക് പുറത്തിറക്കാൻ പദ്ധതിയിടുന്നു. കമ്പനിയുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന അപ്പാച്ചെ ആർടിഎക്സ് 300 ഇതായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ.
വരുന്നത് അപ്പാച്ചെ ആർടിഎക്സ് 300
അടുത്തിടെ കമ്പനി ടിവിഎസ് ആർടിഎക്സ് 300 പ്രദർശിപ്പിച്ചിരുന്നു. ഇതിനുശേഷം, പരീക്ഷണത്തിനിടെ ബൈക്ക് നിരവധി തവണ കണ്ടെത്തിയിട്ടുണ്ട്. പുതിയ ബൈക്കിന്റെ സ്റ്റാൻസും സൈക്കിൾ ഭാഗങ്ങളും നോക്കുമ്പോൾ, ഇത് ഒരു ഓഫ്-റോഡറിനേക്കാൾ റോഡ് ഫോക്കസ്‍ഡ് ടൂറർ പോലെ തോന്നുന്നു
ഡിസൈൻ
ഈ മോട്ടോർസൈക്കിളിൽ 19 - 17 ഇഞ്ച് അലോയി വീലുകളും റോഡ് ഓറിയന്‍റഡ് ടയറുകളും നൽകിയിരിക്കുന്നു. ഉയരമുള്ള വിൻഡ്‌സ്ക്രീൻ, വലിയ സീറ്റ്, നേരായ റൈഡിംഗ് എർഗണോമിക്സ് എന്നിവയുള്ള ഒരു സുഖപ്രദമായ ടൂറിംഗ് മോട്ടോർസൈക്കിളായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ
എഞ്ചിൻ
അപ്പാച്ചെ RTX 300-ൽ ഒരു പുതിയ 299 സിസി, ലിക്വിഡ്-കൂൾഡ് RTX D4 എഞ്ചിനാണ് പ്രവർത്തിക്കുന്നത്. ഈ എഞ്ചിൻ പരമാവധി 35bhp പവറും 28.5Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. ഈ എഞ്ചിനിൽ 6-സ്പീഡ് ഗിയർബോക്സും അസിസ്റ്റും സ്ലിപ്പർ ക്ലച്ചും സജ്ജീകരിച്ചിരിക്കുന്നു.
ഫീച്ചറുകൾ
ഫീച്ചറുകളെക്കുറിച്ച് പറയുകയാണെങ്കിൽ, അതിൽ ഒരു കളർ ടിഎഫ്‍ടി സ്‌ക്രീൻ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, എബിഎസ് എന്നിവ കൂടാതെ ഒന്നിലധികം റൈഡിംഗ് മോഡുകളും ഉൾപ്പെടാം. കെടിഎം 250 അഡ്വഞ്ചറിനും റോയൽ എൻഫീൽഡ് ഹിമാലയൻ 450 നും ഇടയിൽ ടിവിഎസ് RTX 300നെ സ്ഥാപിച്ചേക്കും