ഈ ചിരിയോളം മായാത്തതെന്തുണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍; ഓര്‍മ്മയില്‍ 1983 ലോകകപ്പ്

First Published 25, Jun 2019, 12:52 PM IST

മൂന്നാമത്തെ ലോകകപ്പ് കളിക്കുന്ന ടീം. മുമ്പ് കളിച്ച രണ്ട് ലോകകപ്പിലും ഒരു കളി മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അതായിരുന്നു 1983 ല്‍ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനായി ഇംഗ്ലണ്ടിലേക്ക് 'കപ്പല്‍ കയറു'മ്പോള്‍ കപില്‍ ദേവിന്‍റെയും സംഘത്തിന്‍റെയും ഏക കൈമുതല്‍. അവിടെ നിന്ന് കപിലും സംഘവും പുറത്തെടുത്ത പോരാട്ടത്തില്‍ ഉരുണ്ടു വീണത്, ഒരു ശക്തിക്കും തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ലോക കളിയെഴുത്തുകാരെല്ലാം ഒന്നായി പറഞ്ഞ ക്ലൈവ് ലോയ്‌ഡിന്‍റെ വെസ്റ്റ് ഇന്‍ഡീസ് ടീം ഉള്‍പ്പെടെയായിരുന്നു. അട്ടിമറിയെന്നാല്‍ ഇതാണെന്ന് പിന്നേറ്റ് കളിയെഴുത്തുകാര്‍ തിരുത്തിയെഴുതി. "ചെകുത്താന്‍റെ ടീം" മറ്റൊന്നും അവര്‍ക്ക് വിശേഷിപ്പിക്കാനില്ലായിരുന്നു. അത്രയും മാസ്മരികമായിരുന്നു ആ വിജയം. സ്വാതന്ത്രാനന്തര ഇന്ത്യയ്ക്ക് കിട്ടിയ ജീവവായുവായിരുന്നു അത്. ഒരു രാജ്യത്തിന്‍റെ, ഒരു ജനതയുടെ വിജയം.... കാണാം ആ അപൂര്‍വ്വ നിമിഷങ്ങള്‍.
 

loader