- Home
- Sports
- Cricket
- ആഷസ് ഡേ നൈറ്റ് ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടി, ഓപ്പണര്‍ പുറത്ത്, ഇംഗ്ലണ്ട് ടീമിലും മാറ്റം
ആഷസ് ഡേ നൈറ്റ് ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടി, ഓപ്പണര്‍ പുറത്ത്, ഇംഗ്ലണ്ട് ടീമിലും മാറ്റം
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും തിരിച്ചടി. പരിക്കേറ്റ ഓപ്പണർ ഉസ്മാൻ ഖവാജ ഓസീസ് ടീമിൽ നിന്നും പേസർ മാർക്ക് വുഡ് ഇംഗ്ലണ്ട് ടീമിൽ നിന്നും പുറത്തായി.

ഓസീസിന് തിരിച്ചടി
വ്യാഴാഴ്ച തുടങ്ങുന്ന ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടി. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് പുറത്തായി
പകരക്കാരാകാന്‍ 2 പേര്‍
ഖവാജയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജോഷ് ഇംഗ്ലിസോ ബ്യൂ വെബ്സ്റ്ററോ പകരം ഓസ്ട്രേലിയയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കുമെന്നാണ് കരുതുന്നത്.
ഹെഡ് ഓപ്പണറാകുമോ
ഖവാജയുടെ ആഭാവത്തില്‍ പെര്‍ത്ത് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് രണ്ടാം ടെസ്റ്റിലും ഓപ്പണറായി ഇറങ്ങുമെന്നാണ് കരുതുന്നത്.
ഇംഗ്ലിസിനും അവസരം
ട്രാവിസ് ഹെഡ് ഓപ്പണറായാല്‍ ബ്യൂ വെബ്സറ്ററാകും ഓസീസ് പ്ലേയിംഗ് ഇലവനിലെത്തുക. ജോഷ് ഇംഗ്ലിസ് ടീമിലെത്തിയാല്‍ ഖവാജക്ക് പകരം ഓപ്പണറാകുകയും ഹെഡ് മധ്യനിരയില്‍ തുടരുകയും ചെയ്യും.
ഇംഗ്ലണ്ട് ടീമിലും മാറ്റം
ആദ്യ ടെസ്റ്റിൽ തോറ്റ് അഞ്ച് മത്സര പരമ്പരയില്‍ 0-1ന് പിന്നിലായ ഇംഗ്ലണ്ട് ടീമിലും ഒരു മാറ്റമുണ്ട്.
മാര്‍ക്ക് വുഡ് പുറത്ത്
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ പേസര്‍ മാര്‍ക്ക് വുഡ് ഇംഗ്ലണ്ടിന്‍രെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.
സ്പിന്‍ ഓള്‍ റൗണ്ടര്‍ ടീമില്‍
അതിവേഗ പേസര്‍ മാര്‍ക്ക് വുഡിന് പകരം സ്പിന്‍ ഓള്‍ റൗണ്ടറായ വില്‍ ജാക്സ് ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.
ജാക്സ് രക്ഷകനാകുമോ
2022ലെ റാവല്‍പിണ്ടി ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയ ജാക്സ് ആറ് വിക്കറ്റെടുത്ത് കളിയിലെ താരമായിരുന്നു.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍
സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, വിൽ ജാക്സ്, ഗസ് ആറ്റ്കിൻസൺ, ബ്രൈഡൺ കാഴ്സ്, ജോഫ്ര ആർച്ചർ.

