- Home
- Sports
- Cricket
- ബുമ്രയും റിഷഭ് പന്തുമില്ല, 4 മാറ്റങ്ങള്‍ക്ക് സാധ്യത, അരങ്ങേറ്റത്തിനൊരുങ്ങി അര്‍ഷ്‌ദീപ് സിംഗ്
ബുമ്രയും റിഷഭ് പന്തുമില്ല, 4 മാറ്റങ്ങള്‍ക്ക് സാധ്യത, അരങ്ങേറ്റത്തിനൊരുങ്ങി അര്‍ഷ്‌ദീപ് സിംഗ്
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ പേസര്‍ ജസ്പ്രീത് ബുമ്ര കളിക്കില്ല. ബിസിസിഐ മെഡിക്കല്‍ സംഘം നിര്‍ദേശിച്ചത് അനുസരിച്ചാണിത്. അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് നോക്കാം.

ഓപ്പണിംഗില്‍ മാറ്റമില്ല
ഓപ്പണർമാരായി കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും തന്നെ തുടരും. രാഹുല്‍ മിന്നുന്ന ഫോമിലാണെങ്കിലും ജയ്സ്വാള്‍ നിറം മങ്ങുന്നത് ആശങ്കയാണ്.
സായ് സുദര്‍ശന് വീണ്ടും അവസരം
കരുണ്‍ നായർക്ക് പകരമെത്തിയ സായ് സുദര്‍ശന്‍ നാലാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ടോപ് സ്കോററായെങ്കിലും രണ്ടാം ഇന്നംഗ്സില്‍ ഗോള്‍ഡൻ ഡക്കായിരുന്നു. എന്നാലും സായ് സുദര്‍ശന്‍ തന്നെ മൂന്നാം നമ്പറില്‍ തുടരും.
ഓവലിലും ഗില്ലാട്ടം
നാലാം നമ്പറില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ തുടും. പരമ്പരയിലിതുവരെ 4 സെഞ്ചുറികള്‍ നേടിയ ഗില്ലിന് ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ലോക റെക്കോര്‍ഡനൊപ്പമെത്താം.
പന്തിന് പകരം ജുറെല്‍
റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിനാല്‍ ധ്രുവ് ജുറെലാകും അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനിലെത്തുക.
ജഡേജയും സുന്ദറും തുടരും
സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി വാഷിംഗ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയും തുടരും.
ഷാര്‍ദ്ദുലിന് പകരം കുല്‍ദീപ്
കഴിഞ്ഞ മത്സരം കളിച്ച ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം കുല്‍ദീപ് യാദവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ഒരുങ്ങും.
ബുമ്രക്ക് പകരം ആകാശ്ദീപ്
ബുമ്ര പുറത്തിരിക്കുമ്പോള്‍ പരിക്കുമൂലം നാലാം ടെസ്റ്റില്‍ കളിക്കാതിരുന്ന ആകാശ് ദീപ് പ്ലേയിംഗ് ഇളവനില്‍ തിരിച്ചെത്തും.
അന്‍ഷുലിന് പകരം അര്‍ഷ്ദീപ്
നാലാം ടെസ്റ്റില്‍ അരങ്ങേറിയ പേസര്‍ അൻഷുല്‍ കാംബോജിന് പകരം അര്‍ഷ്ദീപ് സിംഗിന് നാളെ അരങ്ങേറ്റത്തിന് അവസരം ലഭിക്കും.
പേസ് നിരയെ നയിക്കാന്‍ സിറാജ്
ബുമ്രയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജാകും പേസ് നിരയെ നയിക്കുക.