- Home
- Sports
- Cricket
- ജസ്പ്രീത് ബുമ്ര മുതല്‍ റിഷഭ് പന്ത് വരെ, ഏഷ്യാ കപ്പ് നഷ്ടമായേക്കാവുന്ന ഇന്ത്യൻ താരങ്ങള്‍
ജസ്പ്രീത് ബുമ്ര മുതല്‍ റിഷഭ് പന്ത് വരെ, ഏഷ്യാ കപ്പ് നഷ്ടമായേക്കാവുന്ന ഇന്ത്യൻ താരങ്ങള്‍
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം അവസാനം പ്രഖ്യാപിക്കാനിരിക്കെ ടീമിലെത്താന്‍ സാധ്യതയില്ലാത്ത താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

ജസ്പ്രീത് ബുമ്രക്ക് വിശ്രമം
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് ടെസ്റ്റില്‍ മാത്രം കളിച്ച ജസ്പ്രീത് ബുമ്രയുടെ കാല്‍മുട്ടിന് പരിക്കുള്ളതിനാല്‍ ഏഷ്യാ കപ്പ് ടീമില്‍ നിന്ന് വിശ്രമം അനുവദിച്ചേക്കും.
റിഷഭ് പന്തും പുറത്ത്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ കാല്‍പ്പാദത്തിന് പരിക്കേറ്റ റിഷഭ് പന്തിന് ആറാഴ്ച വിശ്രമം അനുവദിച്ചതിനാല്‍ ഏഷ്യാ കപ്പിനുണ്ടാവില്ല.
ബിഷ്ണോയിക്ക് ഇടമില്ല
ചാഹലിനും കുല്‍ദീപിനും പകരം നിരവധി അവസരങ്ങള്‍ നല്‍കിയെങ്കിലും അതൊന്നും മുതലാക്കാനാവാതിരുന്ന സ്പിന്നര്‍ രവി ബിഷ്ണോയിക്ക് ഏഷ്യാ കപ്പ് ടീമിലിടം ലഭിക്കില്ലെന്നാണ് സൂചന.
വന്‍മതിലാവാന്‍ രാഹുലുമില്ല
ടി20 ടീമിലേക്ക് ദീര്‍ഘകാലമായി പരിഗണിക്കാതിരിക്കുന്ന കെ എല്‍ രാഹുലും ഏഷ്യാ കപ്പ് ടീമിലുണ്ടാകില്ല.
വെടിക്കെട്ടില്ലാതെ ശിവം ദുബെ
കഴിഞ്ഞ ടി20 ലോകകപ്പില്‍ കളിച്ചെങ്കിലും ഐപിഎല്ലില്‍ ചെന്നൈ കുപ്പായത്തില്‍ നിറം മങ്ങിയ ശിവം ദുബെയും ഏഷ്യാ കപ്പ് ടീമില്‍ നിന്ന് പുറത്താവും.
ഇഷാന്‍ കിഷനും പരിക്ക്
കൗണ്ടി ക്രിക്കറ്റില്‍ കളിച്ചെങ്കിലും ഐപിഎല്ലില്‍ നിറം മങ്ങിയ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും ടീമിലെത്താനിടയില്ല.
റുതുരാജും പുറത്തുതന്നെ
ഓപ്പണര്‍ റോളിലോ ടോപ് ഓര്‍ഡറിലോ നിലവില്‍ ഒഴിവില്ലാത്തതിനാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദിനെയും ഏഷ്യാ കപ്പ് ടീമിലേക്ക് പരിഗണിക്കാനിടയില്ല.
ഗില്ലിനും ഇടമില്ല
ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന ടെസ്റ്റ് ടീം നായകനായ ശുഭ്മാന്‍ ഗില്ലിനെയും ഏഷ്യാ കപ്പിനുള്ള ടി20 ടീമിലേക്ക് പരിഗണിക്കാനിടയില്ല.

