- Home
- Sports
- Cricket
- റൂട്ടിന് എതിരാളികളില്ല, റാങ്കിംഗില്‍ ഒന്നാമത് തന്നെ! ഇംഗ്ലണ്ടില്‍ കത്തിക്കയറിയിട്ടും ഗില്‍ ആദ്യ പത്തില്‍ പോലുമില്ല
റൂട്ടിന് എതിരാളികളില്ല, റാങ്കിംഗില്‍ ഒന്നാമത് തന്നെ! ഇംഗ്ലണ്ടില്‍ കത്തിക്കയറിയിട്ടും ഗില്‍ ആദ്യ പത്തില്‍ പോലുമില്ല
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷമുള്ള ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗ് ഇന്നാണ് ഐസിസി പുറത്തുവിട്ടത്. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ആദ്യ പത്തിലുള്ളത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 13-ാം സ്ഥാനത്ത്. ആദ്യ പത്ത് സ്ഥാനങ്ങള്‍ ഇങ്ങനെ…

ജോ റൂട്ട്
ഇംഗ്ലണ്ട് സീനിയര്‍ താരം ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. 908 റേറ്റിംഗ് പോയിന്റാണ് അദ്ദേഹത്തിന്. ഇന്ത്യക്കെതിരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 537 റണ്‍സ് അടിച്ചെടുത്തു.
ഹാരി ബ്രൂക്ക്
ഇംഗ്ലണ്ട് മധ്യനിര താരം ഹാരി ബ്രൂക്ക് രണ്ടാമത്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ബ്രൂക്ക് രണ്ടാമതെത്തിയത്. 868 റേറ്റിംഗ് പോയിന്റുണ്ട് താരത്തിന്.
കെയ്ന്‍ വില്യംസണ്‍
ബ്രൂക്കിന്റെ വരവോട് ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാമതായി. 858 റേറ്റിംഗ് പോയിന്റാണ് വില്യംസണിനുള്ളത്.
സ്റ്റീവ് സ്മിത്ത്
ഓസ്‌ട്രേലിയന്‍ താരം സ്മിത്ത് നാലാമത് തുടരുന്നു. അവസാനമായി വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് സ്മിത്ത് കളിച്ചത്. റേറ്റിംഗ് പോയിന്റ് 816.
യശസ്വി ജയ്‌സ്വാള്‍
792 റേറ്റിംഗ് പോയിന്റുള്ള ഇന്ത്യന്‍ ഓപ്പണര്‍ക്ക് ഗുണമായത് ഓവല്‍ ടെസ്റ്റിലെ സെഞ്ചുറിയാണ്. മൂന്ന് സ്ഥാനങ്ങള്‍ താരം മെച്ചപ്പെടുത്തി.
തെംബ ബാവൂമ
ജയ്‌സ്വാളിന്റെ വരവോടെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ബാവൂമ ആറാം സ്ഥാനത്തേക്കിറങ്ങി. 790 റേറ്റിംഗ് പോയിന്റുണ്ട് ബാവൂമയ്ക്ക്.
കാമിന്ദു മെന്‍ഡിസ്
ശ്രീലങ്കന്‍ താരം കാമിന്ദു മെന്‍ഡിസിനും ഇറങ്ങേണ്ടി വന്നു. ഏഴാമതുള്ള മെന്‍ഡിസിന്റെ റേറ്റിംഗ് പോയിന്റ് 781.
റിഷഭ് പന്ത്
കാല്‍വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഓവല്‍ ടെസ്റ്റില്‍ കളിക്കാതിരുന്ന പന്ത് എട്ടാം സ്ഥാനത്താണ്. പന്ത് ഒരു പടി താഴേക്കിറങ്ങി. 768-ാണ് റേറ്റിംഗ് പോയിന്റ്.
ഡാരില്‍ മിച്ചല്‍
നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ ഒമ്പതാം സ്ഥാനത്തെത്തി. 748 റേറ്റിംഗ് പോയിന്റുള്ള താരത്തിന് ഗുണമായത് സിംബാബ്‌വെക്കെതിരായ മികച്ച പ്രകടനം.
ബെന്‍ ഡക്കറ്റ്
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 462 റണ്‍സ് അടിച്ചെടുത്ത ഡക്കറ്റ് പത്താമത്. 747 റേറ്റിംഗ് പോയിന്റുണ്ട് ഡക്കറ്റിന്.