ബുമ്രയുടെ പകരക്കാരന്‍ ആരെന്നത് വലിയ തലവേദന; ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

First Published Mar 3, 2021, 10:10 PM IST

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ത്യ വ്യാഴാഴ്ച ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിനെ കുഴക്കുന്ന ചോദ്യം ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായി ആരെ ഉള്‍പ്പെടുത്തുമെന്നതാണ്. ഓസ്ട്രേലിയയില്‍ തിളങ്ങിയ മുഹമ്മദ് സിറാജ് വേണോ പരിക്കിനുശേഷം തിരിച്ചെത്തിയ ഉമേഷ് യാദവിനെ അന്തിമ ഇലവനില്‍ കളിപ്പിക്കണോ എന്നതാണ് ഇന്ത്യയുടെ ആശയക്കുഴപ്പം. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.