ജീവന്‍ മരണപ്പോരില്‍ രാഹുലും ചാഹലും പുറത്താകുമോ ?; ഇംഗ്ലണ്ടിനെതിരായ നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

First Published Mar 17, 2021, 5:44 PM IST

അഹ്മദാബാദ്: തോറ്റാല്‍ ടി20 പരമ്പര നഷ്ടമാകുമെന്ന സമ്മര്‍ദ്ദത്തില്‍ ഇംഗ്ലണ്ടിനെതിരായ ട20 പരമ്പരയിലെ നാലാം മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് ജയങ്ങളുമായി 2-1ന് ഇംഗ്ലണ്ട് മുന്നിലാണ്. നാലാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം, ജയത്തോടെ പരമ്പര സമനിലയാക്കുകയാണ് ഇന്ത്യന്‍ ലക്ഷ്യം.

ആദ്യ മൂന്ന് കളികളിലും അമ്പേ പരാജയപ്പെട്ട കെ എല്‍ രാഹുലിന് പകരം ഇഷാന്‍ കിഷന്‍ തന്നെ ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും. രാഹുലിനെ ഒഴിവാക്കായില്‍ സൂര്യകുമാര്‍ യാദവിന് വീണ്ടും പ്ലേയിംഗ് ഇലവനില്‍ അവസരം ഒരുങ്ങുമെന്നാണ് കരുതുന്നത്. ടോസ് ജയിച്ച ടീമുകളാണ് മൂന്ന് മത്സരവും ജയിച്ചത് എന്നതിനാല്‍ നാളത്തെ മത്സരത്തിലും ടോസ് നിര്‍മായകമാവും. വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുക. ഇംഗ്ലണ്ടിനെതിരായ നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.