- Home
- Sports
- Cricket
- ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഒന്നാം ടി20, അഭിഷേകിനൊപ്പം ഓപ്പണറായി സഞ്ജു, ഇഷാനും പ്ലേയിങ് ഇലവനിൽ; ദുബെ പുറത്താകും
ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഒന്നാം ടി20, അഭിഷേകിനൊപ്പം ഓപ്പണറായി സഞ്ജു, ഇഷാനും പ്ലേയിങ് ഇലവനിൽ; ദുബെ പുറത്താകും
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാകും. ജസ്പ്രീത് ബുംറ, സഞ്ജു സാംസൺ തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിൽ തിരിച്ചെത്തിയതോടെ, ആദ്യ മത്സരത്തിലെ പ്ലേയിംഗ് ഇലവനിൽ ആർക്കൊക്കെ അവസരം ലഭിക്കുമെന്നതാണ് പ്രധാന ചർച്ചാവിഷയം.

ആദ്യ ടി20 ഞായറാഴ്ച
അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്ക് ഞായറാഴ്ച ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ തുടക്കമാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജസ്പ്രീത് ബുംറ അടക്കമുള്ള മുൻനിര താരങ്ങൾ തിരിച്ചെത്തുന്നത് പരമ്പരയുടെ ആവേശം കൂട്ടും.
പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ
അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടി20 പരമ്പര തോല്‍വിക്ക് പിന്നാലെ നടക്കുന്ന പരമ്പരയില്‍ പ്രമുഖ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തിയതോടെ ആദ്യ മത്സരത്തിൽ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്നാണ് ആരാധകർക്കിടയിലെ പ്രധാന ചർച്ച.
സഞ്ജുവും ബുംറയും തിരിച്ചെത്തി
മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ, പേസ് ബൗളർ ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെല്ലാം തിരിച്ചെത്തുന്നതോടെ കരുത്തുറ്റ ടീമിനെതന്നെ അണിനിരത്താനാണ് ടീം മാനേജ്‌മെന്‍റ് ലക്ഷ്യമിടുന്നത്.
വിക്കറ്റ് കീപ്പറായി സഞ്ജുവോ കിഷനോ
വിക്കറ്റ് കീപ്പർ ബാറ്റര്‍മാരായ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരിൽ ആർക്കായിരിക്കും പ്ലേയിംഗ് ഇലവനില്‍ മുൻഗണന എന്നതിലാണ് പ്രധാന ആശയക്കുഴപ്പം. എന്നാൽ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇരുവരെയും ഇലവനിൽ ഉൾപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
വൈഭവ് പുറത്തിരിക്കുമോ
സഞ്ജു പ്ലേയിംഗ് ഇലവനിലെത്തിയാൽ അഭിഷേക് ശർമ്മക്കൊപ്പം ഓപ്പണറാകും. സഞ്ജുവും അഭിഷേകും ഓപ്പണ്‍ ചെയ്താൽ കൗമാരതാരം വൈഭവ് സൂര്യവംശി പുറത്തിരിരിക്കേണ്ടിവരും. വൈഭവിനെ പുറത്തിരുത്താൻ ടീം മാനേജ്മെന്‍റ് തയാറാവുമോ എന്നാണ് കാത്തിരുന്ന് കാണ്ടേത്.
സ്ഥാനമുറപ്പിച്ച് കിഷന്‍
മൂന്നാം നമ്പറിൽ മിന്നും ഫോമിലുള്ള ഇഷാന്‍ കിഷന്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ടസെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടി ഈസ്റ്റ് സോണിന് കിരീടം സമ്മാനിച്ചാണ് ഇഷാന്‍ അഫ്ഗാനെതിരായ പോരാട്ടത്തിനിറങ്ങുന്നത്.
നാലാം നമ്പറില്‍ ശ്രേയസ് തന്നെ
നാലാം നമ്പറിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ തിലക് വർമ്മയും ഇറങ്ങുമെന്നാണ് കരുതുന്നത്. സമീപകാല മത്സരങ്ങളിൽ നിറം മങ്ങിയ ശിവം ദുബെയ്ക്ക് പകരം ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്കും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കും.
സ്പിന്‍ ഓൾ റൗണ്ടറായി അക്സർ
സ്പിൻ നിരയിൽ അക്സർ പട്ടേൽ ടീമിലെത്തുമ്പോള്‍ സ്പെഷ്യലിസ്റ്റ് സ്പിന്നറായി വരുൺ ചക്രവർത്തിയും കളിക്കുമെന്നാണ് കരുതുന്നത്.
പേസ് പടയെ നയിക്കാൻ വീണ്ടും ബുംറ
പേസ് പടയെ നയിക്കാൻ വീണ്ടും ജസ്പ്രീത് ബുംറയെത്തുമ്പോള്‍ അർഷ്ദീപ് സിങ്ങാകും രണ്ടാം പേസര്‍.
നേർക്കുനേർ കണക്കുകൾ
അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും അഫ്ഗാനിസ്ഥാനെതിരെ പൂർണ്ണ ആധിപത്യമാണ് ഇന്ത്യക്കുള്ളത്. ഇതുവരെ ഏറ്റുമുട്ടിയ 9 മത്സരങ്ങളിൽ 8 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. (ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു).
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!