- Home
- Sports
- Cricket
- ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെത്താന്‍ സാധ്യതയുള്ള 5 താരങ്ങള്‍
ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെത്താന്‍ സാധ്യതയുള്ള 5 താരങ്ങള്‍
മുംബൈ: ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പിന് ഈ മാസം 19ന് യുഎഇയില്‍ തുടക്കമാവുകയാണ്. ഇന്ത്യന്‍ ടീം സ്വപ്നം കാണുന്ന നിരവധി താരങ്ങളാണ് ഇത്തവണയും ഐപിഎല്ലില്‍ മാറ്റുരക്കുന്നത്. അതുകൊണ്ടുതന്നെ ഐപിഎല്ലിലെ മികച്ച പ്രകടനം അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ സ്ഥാനം നേടിക്കൊടുക്കാന്‍ ഇടയുണ്ടെന്ന് അവരില്‍ പലരും കരുതുന്നു. ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയെന്ന് പരിശോധിക്കാം.

അംബാട്ടി റായുഡു: കഴിഞ്ഞവര്‍ഷം ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്ന് അവസാന നിമിഷം ഒഴിവാക്കിയപ്പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച 33കാരനായ റായുഡു പിന്നീട് തീരുമാനം മാറ്റിയിരുന്നു. സുരേഷ് റെയ്നയുടെ അഭാവത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മികച്ച പ്രകടനം പുറത്തെടുത്താല്‍ ഒരുപക്ഷെ ഇന്ത്യന്‍ മധ്യനിരയില്‍ റായുഡു വീണ്ടും കളിച്ചേക്കും.

സൂര്യകുമാര്‍ യാദവ്: ഇന്ത്യക്കായി ഇതുവരെ കളിച്ചിട്ടില്ലാത്ത സൂര്യകുമാര്‍ യാദവ് ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് ഉടമയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ടോപ് ഓര്‍ഡറില്‍ ഇത്തവണ തിളങ്ങിയാല്‍ സൂര്യകുമാര്‍ യാദവിനെ തേടി ഇന്ത്യന്‍ സെലക്ടര്‍മാരുടെ വിളി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്പിന്നിനെതിരെ മികച്ച രീതിയില്‍ കളിക്കാനാകുമെന്നതും സൂര്യകുമാര്‍ യാദവിന് അനുകൂല ഘടകമാണ്.

സഞ്ജു സാംസണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യക്കായി കളിച്ച സഞ്ജു സാംസണ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണ് ഐപിഎല്‍. ബാറ്റ്സ്മാന്‍ എന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും തിളങ്ങിയാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാവാനും അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാനും അവസരം ഒരുങ്ങും.

ഋഷഭ് പന്ത്: ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ ഏറെ ലഭിച്ചിട്ടും അത് മുതലാക്കാന്‍ കഴിയാതിരുന്ന ഋഷഭ് പന്തിന് ഇത്തവണത്തെ ഐപിഎല്‍ ഏറെ നിര്‍ണായകമാണ്. ഡല്‍ഹിക്കായി മികച്ച പ്രകടനം പുറത്തെടുത്താല്‍ കെ എല്‍ രാഹുലിന്റെ വരവോടെ ഇന്ത്യന്‍ ടീമില്‍ നഷ്ടമായ സ്ഥാനവും ഒപ്പം ലോകകപ്പ് ടീമില്‍ ഇടവും നേടാന്‍ ഋഷഭ് പന്തിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദിനേശ് കാര്‍ത്തിക്ക്: ഇത്തവണ ഐപിഎല്ലില്‍ കൊല്‍ക്കത്ത ചാമ്പ്യന്‍മാരാകുകയാണെങ്കില്‍ തീര്‍ച്ചയായും അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ടീമിലേക്ക് ദിനേശ് കാര്‍ത്തിക്കിന്റെ പേരും പരിഗണനയിലെത്തുമെന്നുറപ്പ്. ധോണി വിരമിച്ചതോടെ ഫിനിഷറുടെ റോളിലേക്ക് കാര്‍ത്തിക്കിനെ പരിഗണിക്കാനുള്ള സാധ്യതകളുമുണ്ട്, നിദാഹാസ് ട്രോഫിയല്‍ തന്റെ ഫിനിഷിംഗ് മികവ് കാര്‍ത്തിക്ക് മുമ്പ് പുറത്തെടുത്തിട്ടുമുണ്ട്. ഐപിഎല്ലില്‍ ഫിനിഷറെന്ന റോളില്‍ തിളങ്ങിയാല്‍ കാര്‍ത്തിക്കിനെയും ടീം ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലേക്ക് പരിഗണിക്കാനുള്ള സാധ്യതകളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!