ജോണ്ടി റോഡ്സ് പറയുന്നു, ഇവരാണ് ഏറ്റവും മികച്ച നാല് ഫീല്‍ഡര്‍മാര്‍

First Published May 18, 2020, 5:36 PM IST

ജൊഹാനസ്ബര്‍ഗ്: ക്രിക്കറ്റില്‍ ഫീല്‍ഡിംഗ് കൊണ്ട് മാച്ച് വിന്നറാകാമെന്ന് തെളിയിച്ച താരമാണ് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്ഡ്. 1992ലെ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്‍സമാം ഉള്‍ ഹഖിനെ പുറത്താക്കാന്‍ സ്റ്റമ്പിലേക്ക് ഒരു പറവയെപ്പോലെ പറന്നിറങ്ങിയ റോഡ്സിന്റെ ചിത്രം ആരാധകര്‍ക്ക് മറക്കാനാവില്ല. റോഡ്സിനെക്കണ്ട് വളര്‍ന്ന തലമുറലിയുള്ളവരാണ് സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരെല്ലാവരും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം സുരേഷ് റെയ്നയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നാല് ഫീല്‍ഡര്‍മാരെ റോഡ്സ് തെരഞ്ഞെടുത്തിരുന്നു. അവരില്‍ ഒരു ഇന്ത്യന്‍ താരവുമുണ്ട്.