ധോണിയുടെ ഏറ്റവും മികച്ച 5 ഏകദിന ഇന്നിംഗ്സുകള്‍

First Published 15, Aug 2020, 10:01 PM

റാഞ്ചി: ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍ രാജ്യാന്തര ക്രിക്കറ്റിന്റെ ക്രീസ് വിട്ടിരിക്കുന്നു. എതിരാളികളെപ്പോലും അമ്പരപ്പിച്ച് പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് ധോണി പലപ്പോഴും ഇന്ത്യയെ വിജയസോപാനത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. പ്രതിസന്ധിഘട്ടത്തില്‍ ആരാധകര്‍ എപ്പോഴും ആകാംക്ഷയോടെ തിരയുന്നത് ധോണിയെയായിരുന്നു. ഫിനിഷറെന്ന നിലയില്‍ ധോണി പരാജയപ്പെട്ടപ്പോഴൊക്കെ ഇന്ത്യയും പരാജയത്തിന്റെ രുചിയറിഞ്ഞു. ധോണിയുടെ ഏറ്റവും മികച്ച അഞ്ച് ഏകദിന ഇന്നിംഗ്സുകള്‍ ഏതൊക്കെയെന്ന് നോക്കാം.

പാക്കിസ്ഥാനെതിരായ 148-വിശാഖപട്ടണം-2005

കരിയറിലെ അഞ്ചാമത്തെ മാത്രം ഇന്നിംഗ്സിലായിരുന്നു ധോണി കൊടുങ്കാറ്റ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ആഞ്ഞടിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയുടെ വരവറിയിച്ച ഇന്നിംഗ്സ്. മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി 123 പന്തില്‍ 148 റണ്‍സടിച്ച ധോണിയുടെ മികവില്‍ ഇന്ത്യ അടിച്ചുകൂട്ടിയത് 359 റണ്‍സ്.  ധോണിയുടെ കരിയറിലെ ആദ്യ ഏകദിന സെഞ്ചുറിയുമായിരുന്നു അത്. പാക് ബൗളര്‍മാരെ നാലുപാടും പറത്തി ധോണി 15 ഫോറും നാലു സിക്സറും അടക്കമാണ് 148 റണ്‍സടിച്ചത്.

ശ്രീലങ്കക്കെതിരായ 183- ജയ്പൂര്‍-2005

പാക്കിസ്ഥാനെ തച്ചുതകര്‍ത്ത് നേടിയ സഞ്ചുറിയോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ മഹേന്ദ്രജാലം ആരംഭിച്ച ധോണിയുടെ വിശ്വരൂപം കണ്ടത് ശ്രീലങ്കക്കെതിരെ ആയിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന സ്കോറായ 183 റണ്‍സടിച്ച്. 145 പന്തിലായിരുന്നു ധോണി ലങ്കയെ മുക്കി 183 റണ്‍സടിച്ചുകൂട്ടിയത്. അതേമത്സരത്തില്‍ ലങ്കക്കായി കുമാര്‍ സംഗക്കാര 138 റണ്‍സടിച്ചുവെന്നത് മറ്റൊരു കൗതുകം.

ബംഗ്ലാദേശിനെതിരായ 91 റണ്‍സ്- ധാക്ക-2007

മൂന്നാം നമ്പറിലിറങ്ങി ധോണി വീണ്ടും ഇന്ത്യയുടെ രക്ഷകനായ മത്സരം. പേശിവലിവിനെത്തുടര്‍ന്ന് ഓടാന്‍പോലും കഴിയാതിരുന്നിട്ടും പുറത്താകാതെ 91 റണ്‍സടിച്ച ദോണിയുടെ മികവിലാണ് ഇന്ത്യ ബംഗ്ലാദേശ് ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യം മറികടന്നത്. ഒരുഘട്ടത്തില്‍ 144/5ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ ധോണിയുടെ പോരാട്ടവീര്യമാണ് രക്ഷിച്ചത്.

പാക്കിസ്ഥാനെതിരെ 113-2012-ചെന്നൈ

ഇന്ത്യയുടെ മുന്‍നിരയിലെ ആദ്യ അഞ്ച് പേര്‍ രണ്ടക്കം കാണാതെ മടങ്ങിയ മത്സരത്തില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് ധോണി ക്രീസിലെത്തിയത്. ധോണി ക്രീസിലെത്തുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 29/5 എന്ന ദയനീയ നിലയിലായിരുന്നു. 78 പന്തിനുശേഷമാണ് ധോണി ഈ കളിയില്‍ തന്റെ ആദ്യ ബൗണ്ടറി നേടിയത്. 125 പന്തില്‍ 113 റണ്‍സെടുത്ത ധോണിയുടെ മികവില്‍ ഇന്ത്യ നേടിയത്. നാസിര്‍ ജംഷാദിന്റെ അപരാജിതെ സെഞ്ചുറി മികവില്‍ പാക്കിസ്ഥാന്‍ മത്സരം ജയിച്ചെങ്കിലും ധോണിയുടെ പോരാട്ടവീര്യം എന്നും ഓര്‍മിക്കപ്പെടും.

2011 ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരായ 91 റണ്‍സ്

മുംബൈയില്‍ നടന്ന ഫൈനലില്‍ സച്ചിനും സെവാഗും കോലിയും മടങ്ങിയപ്പോള്‍ ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യ പതറി. എന്നാല്‍ അതിസമ്മര്‍ദ്ദത്തിന്റെ പിടിയില്‍ നിന്ന് ടീമിനെ കരകയറ്റാന്‍ അപ്രതീക്ഷിതമായി ഗംഭീറിന് കൂട്ടായി ധോണിയിറങ്ങി. അതുവരെ ലോകകപ്പിലെ ധോണിയുടെ ഉയര്‍ന്ന സ്കോര്‍ 34 റണ്‍സ് മാത്രമായിരുന്നു. മുരളീധരനെ ആത്മവിശ്വാസത്തോടെ നേരിട്ട് ഇന്ത്യയെ വിശ്വകിരീടത്തിലേക്ക് നയിച്ച ധോണി കുലേശേഖരയെ വിജയ സിസ്കര്‍ പായിച്ച് നില്‍ക്കുന്ന ചിത്രം ഇന്ത്യന്‍ ക്രിക്കറ്റ് ഉള്ളിടത്തോളം ഓര്‍മിക്കപ്പെട്ടും. ലോകകപ്പ് നേട്ടത്തിലൂടെ ച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കരിയറിന് പൂര്‍ണത നല്‍കാനും ധോണിക്കായി.

loader