- Home
- Sports
- Cricket
- ഓറഞ്ച് ക്യാപ് പോരാട്ടം മുറുകുന്നു; വൈഭവിന്‍റെ കുതിപ്പിൽ സഞ്ജുവിന് സ്ഥാനനഷ്ടം, കെ.എൽ രാഹുൽ ടോപ് ഫോറില്‍
ഓറഞ്ച് ക്യാപ് പോരാട്ടം മുറുകുന്നു; വൈഭവിന്‍റെ കുതിപ്പിൽ സഞ്ജുവിന് സ്ഥാനനഷ്ടം, കെ.എൽ രാഹുൽ ടോപ് ഫോറില്‍
ഐപിഎൽ റണ്‍വേട്ടക്കാരുടെ ആദ്യ പത്തില്‍ വീണ്ടും മാറ്റം. ഓറഞ്ച് ക്യാപ് സായ് സുദര്‍ശന്‍ സുരക്ഷിതമാക്കിയപ്പോൾ കെ എല്‍ രാഹുലും വൈഭവ് സൂര്യവംശിയും മുന്നേറി.

അടിച്ചുകയറി വൈഭവ്
ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ മുന്നേറി രാജസ്ഥാന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 21 പന്തില്‍ 46 റണ്‍സെടുത്ത വൈഭവ് ആറാം സ്ഥാനത്തെത്തി.

സഞ്ജുവിനെയും അഭിഷേകിനെയും മറികടന്നു
റണ്‍വേട്ടയില്‍ ചെന്നൈയുടെ മലയാളി താരം സഞ്ജു സാംസണെയും മറികടന്ന് 12 മത്സരങ്ങളില്‍ നിന്ന് 486 റണ്‍സുമായി ആറാം സ്ഥാനത്താണ് വൈഭവ്. 40.50 ശരാശരിയിലും 234.78 സ്ട്രൈക്ക് റേറ്റിലുമാണ് വൈഭവിന്‍റെ ബാറ്റിംഗ്.
സിക്സര്‍ വേട്ടയിലും റെക്കോര്‍ഡ്
ഡൽഹിക്കെതിരെ 3 സിക്സുകള്‍ കൂടി പറത്തിയതോടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി. സീസണില്‍ 12 കളികളില്‍ നിന്ന 43 സിക്സുകളാണ് വൈഭവ് ഇതുവരെ പറത്തിയത്.
ഓറഞ്ച് ക്യാപ് നഷ്ടമാക്കി കോലി
ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയെങ്കിലും ഓറഞ്ച് ക്യാപ് കൈയെത്തിപ്പിടിക്കാനായില്ല. 13 മത്സരങ്ങളില്‍ 542 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് കോലി.
ആദ്യ രണ്ട് സ്ഥാനങ്ങള്‍ വിടാതെ സുദര്‍ശനും ഗില്ലും
റണ്‍വേട്ടയില്‍ 13 മത്സരങ്ങളില്‍ 554 റണ്‍സുമായി സായ് സുദര്‍ശന്‍ ഒന്നാമതുള്ളപ്പോള്‍ 12 മത്സരങ്ങളില്‍ 552 റണ്‍സുമാ?ി ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.
ടോപ് ഫോറിലേക്ക് തിരിച്ചെത്തി രാഹുല്‍
രാജസ്ഥാനെതിരെ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ കെ എല്‍ രാഹുല്‍ വീണ്ടും ടോപ് ഫോറിലെത്തി. 13 മത്സരങ്ങളില്‍ 530 റണ്‍സുമായാണ് രാഹുല്‍ വീണ്ടും ടോപ് ഫോറിലേക്ക് കയറിയത്.
ക്സാസന് വീഴ്ച
508 റണ്‍സുമായി ഒന്നാം സ്ഥാനത്തായിരുന്ന ക്ലാസന്‍ സൂപ്പര്‍ സണ്‍ഡേ പോരാട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ 508 റണ്‍സുമായി അഞ്ചാം സ്ഥാനത്തേക്ക് വീണു.
അഭിഷേക് ഏഴാമത്
രാഹുലും കോലിയും വൈഭവുമെല്ലാം അടിച്ചു കയറിയതോടെ ഹൈദരാബാദ് ഓപ്പണര്‍ ഏഴാം സ്ഥാനത്തേക്ക് വീണു. 12 മത്സരങ്ങളില്‍ 481 റണ്‍സെടുത്ത് ഏഴാം സ്ഥാനത്തുള്ള അഭിഷേകിന് 2019.13 സ്ട്രൈക്ക് റേറ്റുണ്ട്.
ടോപ് 10ല്‍ ഓസീസ് ജോഡികള്‍
ഓസ്ട്രേലിയന്‍ താരങ്ങളായ പഞ്ചാബിന്‍റെ കൂപ്പര്‍ കൊണോലിയും ലക്നൗവിന്‍റെ മിച്ചല്‍ മാര്‍ഷും ടോപ് 10ല്‍ ഇടം നേടി. 13 മത്സരങ്ങളില്‍ 473 റണ്‍സെടുത്ത കൊണോലി എട്ടാമതും 12 മത്സരങ്ങളില്‍ 467 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് ഒമ്പതാമതുമണ്.
സഞ്ജുവിന് സ്ഥാനനഷ്ടം
സൂപ്പര്‍ സണ്‍ഡേയില്‍ രാഹുലും കോലിയും വൈഭവുമെല്ലാം അടിച്ചു കയറിയതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ പത്താം സ്ഥാനത്തേക്ക് വീണു. 12 മത്സരങ്ങളില്‍ 450 റണ്‍സടിച്ച സഞ്ജു 164.23 സ്ട്രൈക്ക് റേറ്റിലും 50 ശരാശരിയിലുമാണ് റണ്‍സടിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!