എന്നാലും ഇങ്ങനെയുണ്ടോ ഒരു തോല്‍വി? കോലിപ്പടയുടെ നാണക്കേട് ആഘോഷിച്ച് ട്രോളര്‍മാര്‍
First Published Dec 19, 2020, 6:23 PM IST
ഓസീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ പരിഹാസവുമായി ട്രോളര്‍മാര്‍. പകല്‍- രാത്രി ടെസ്റ്റില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ടോസ് നേടി ആദ്യ ഇന്നിങ്‌സില്‍ 244 റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരെ ഓസീസ് 191 റണ്‍സിന് കൂടാരം കയറിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ഒന്നിന് ഒമ്പത് എന്ന നിലയില്‍ നിന്ന് ഒമ്പതിന് 36 റണ്‍സ് എന്ന സ്‌കോറിലേക്ക് മൂക്കുംകുത്തി വീഴുകയായിരുന്നു ഇന്ത്യ. 70 മിനിറ്റിനിടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു. അവസാന ബാറ്റ്‌സ്മാനായ മുഹമ്മദ് ഷമി പരിക്കേറ്റ് പുറത്തായതോടെ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. 90 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. എന്തായാലും ട്രോളര്‍മാര്‍ അടങ്ങിയിരുന്നില്ല. ട്രോളുകള്‍ കളം സോഷ്യല്‍ മീഡിയ കീഴടക്കി. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന ചില ട്രോളുകള്‍ കാണാം.
Post your Comments