ടി20 ലോകകപ്പ്: കിവീസിനെതിരായ മരണപ്പോര്; ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ടായേക്കും, സാധ്യത ഇലവന്‍ അറിയാം
ടി20 ലോകകപ്പില്‍ (T20 World Cup) നിര്‍ണായക മത്സരത്തിനാണ് ഇന്ത്യ നാളെ ഇറങ്ങുന്നത്. ന്യൂസിലന്‍ഡാണ് (New Zealand) ഇന്ത്യയുടെ (Team India)എതിരാളി. തോല്‍ക്കുന്നവരുടെ സെമി ഫൈനല്‍ സാധ്യതകള്‍ അസ്ഥാനത്താവും. മികച്ച ടീമിനെ ഒരുക്കാനാവും ഇന്ത്യയുടെ ശ്രമവും. അതുകൊണ്ടുതന്നെ പാകിസ്ഥാനെതിരെ (Pakistan) കളിച്ച ടീമില്‍ നിന്ന് മാറ്റവും ഉണ്ടാവും. ഇന്ത്യയുടെ സാധ്യത ഇലവന്‍ നോക്കാം...
കെ എല്‍ രാഹുല്‍
പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് രാഹുലിന് നേടാന്‍ സാധിച്ചത്. എന്നാല്‍ രാഹുലില്ലാത്ത പ്ലയിംഗ് ഇലവനെ കുറിച്ച് ടീം മാനേജ്‌മെന്റ് ചിന്തിക്കില്ല.
രോഹിത് ശര്‍മ
മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മയാണ് രാഹുലിന്റെ കൂട്ടാളി. പാകിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ നേരിട്ട് ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. എങ്കിലും ഓപ്പണിംഗ് സ്ഥാനത്ത് മാറ്റത്തിനിടയില്ല.
വിരാട് കോലി
പാകിസ്ഥാനെതിരെ തിളങ്ങിയ ചുരുക്കം താരങ്ങളില്‍ ഒരാളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. താരത്തിന്റെ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ് പൊരുതാവുന്ന സ്‌കോറിലെത്തിയത്.
സൂര്യകുമാര്‍ യാദവ്
നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവാണ്. പാകിസ്ഥാനെതിരെ അത്ര മികച്ചതായിരുന്നില്ല സൂര്യകുമാറിന്റെ പ്രകടനം. സൂര്യകുമാറിന് പകരം ഇഷാന്‍ കിഷനെ കളിപ്പിക്കണമെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ കിഷന്‍ കാത്തിരിക്കേണ്ടി വരും.
റിഷഭ് പന്ത്
ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിക്കുന്നതില്‍ പന്തിന് വലിയ പങ്കുണ്ടായിരുന്നു. കോലി നങ്കൂരമിട്ട് കളിച്ചപ്പോള്‍ ആക്രമണം അഴിച്ചുവിട്ടത് പന്തായിരുന്നു.
Hardik Pandya
ഹാര്‍ദിക് പാണ്ഡ്യ
പന്തെറിയുന്നില്ലെന്നുള്ളതായിരുന്നു ഹാര്‍ദിക്കിനെതിരെതിരായ പ്രധാന പരാതി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ താരം നെറ്റ്‌സില്‍ പന്തെറിഞ്ഞു. മാത്രമല്ല, ധോണിയുടെ പിന്തുണയും ഹാര്‍ദിക്കിനാണ്. അതുകൊണ്ടുതന്നെ വീണ്ടും അവസരം നല്‍കിയേക്കും.
രവീന്ദ്ര ജഡേജ
ജഡേജയില്ലാത്ത ടീമിനെ കുറിച്ച് ആരാധകര്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ല. ബാറ്റിംഗിലും ഫീല്‍ഡിംഗിലും ബൗളിംഗിലും താരം മികവ് കാണിക്കുന്നു. വാലറ്റത്ത് വലിയ ഷോട്ടുകള്‍ കളിക്കാന്‍ ജഡേജയ്ക്ക് സാധിക്കും.
ഷാര്‍ദുല്‍ ഠാക്കൂര്‍
ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. പകരം ഷാര്‍ദുല്‍ എത്താനാണ് സാധ്യത. ബാറ്റ് ചെയ്യാന്‍ അറിയാമെന്നതും ഷാര്‍ദുലിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ശക്തി വര്‍ധിപ്പിക്കും.
ആര്‍ അശ്വിന്‍
പാകിസ്ഥാനെതിരെ കളിച്ച വരുണ്‍ ചക്രവര്‍ത്തിയെ പുറത്തിരുത്തിയേക്കും. വരുണിന് എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ മത്സരത്തില്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അശ്വിന് ഇന്ന് അവസരം നല്‍കിയേക്കും. ഇടങ്കയ്യന്‍മാര്‍ക്കെതിരെ അശ്വിന് മികച്ച റെക്കോഡാണ്. ന്യൂസിനന്‍ഡ് ടീമിലാവട്ടെ ഇടങ്കയ്യന്‍മാര്‍ കൂടുതലുമാണ്.
മുഹമ്മദ് ഷമി
പാകിസ്ഥാനെതിരായ മത്സരശേഷം ക്രൂശിക്കപ്പെട്ട താരമാണ് ഷമി. 3.5 ഓവറില്‍ 43 റണ്‍സാണ് ഷമി വിട്ടുകൊടുത്തത്. എന്നാല്‍ വിക്കറ്റെടുക്കാനുള്ള കഴിവാണ് ഷമിയെ വേറിട്ടുനിര്‍ത്തുന്നത്. അതുകൊണ്ട് വീണ്ടും അവസരം നല്‍കിയേക്കും.
ജസ്പ്രിത് ബുമ്ര
കഴിഞ്ഞ മത്സരത്തിലെ പവര്‍പ്ലേയില്‍ ഓരോവര്‍ പോലും ബുമ്ര എറിഞ്ഞിരുന്നില്ല. താരം നാല് ഓവര്‍ പൂര്‍ത്തിയാക്കും മുമ്പ് മത്സരം അവസാനിക്കുകയും ചെയ്തു. ബുമ്രയെ ഉപയോഗില്ലെന്ന വിമര്‍ശനം ഒരുഭാഗത്തുണ്ട്. കിവീസിനെതിരെ പവര്‍പ്ലേ ഓവര്‍ എറിയാന്‍ ബുമ്ര എത്തിയേക്കും.