കിംഗ് ബെന്‍ സ്റ്റോക്‌സ്; ടെസ്റ്റ് റണ്‍വേട്ടയില്‍ 2020ന്‍റെ താരങ്ങള്‍ ഇവര്‍, ഇന്ത്യക്കാര്‍ക്ക് നിരാശ
First Published Jan 1, 2021, 2:33 PM IST
ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 2020 ബെന്‍ സ്റ്റോക്‌സിന്‍റെ വര്‍ഷമായിരുന്നു എന്ന് പറയുന്നത് അതിശയോക്തിയല്ല. കഴിഞ്ഞ വര്‍ഷത്തെ റണ്‍വേട്ടക്കാരിലെ രാജാവ് ഈ ഇംഗ്ലീഷ് ഓള്‍റൗണ്ടറാണ്. ആദ്യ പത്തിലുള്ള ആറ് ബാറ്റ്സ്‌മാന്‍മാരും ഇംഗ്ലണ്ടില്‍ നിന്നുള്ളവരാണ് എന്നതും റണ്‍ചാര്‍ട്ടില്‍ കൗതുകമാകുന്നു. പട്ടികയില്‍ ഒരു ഇന്ത്യന്‍ താരവും ഇടംപിടിച്ചില്ല. കൊവിഡ് മഹാമാരി കാരണം മത്സരങ്ങള്‍ കുറഞ്ഞതാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉള്‍പ്പടെ തിരിച്ചടിയായത്. 2020ല്‍ ടെസ്റ്റ് റണ്‍വേട്ടയിലെ ആദ്യ 10 ബാറ്റ്സ്‌മാന്മാര്‍ ആരൊക്കെയെന്ന് നോക്കാം.

1. ബെന്‍ സ്റ്റോക്‌സ്
2020ല്‍ ഏഴ് ടെസ്റ്റുകളാണ് ബെന്‍ സ്റ്റോക്‌സ് കളിച്ചത്. 12 ഇന്നിംഗ്‌സില്‍ നിന്ന് നേടിയത് 58.27 ശരാശരിയില്‍ 641 റണ്‍സ്. കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാരുടെ ആദ്യ പത്തിലുമുണ്ട് സ്റ്റോക്‌സിന്‍റെ സാന്നിധ്യം.

2. ഡൊമനിക് സിബ്ലി
ഇംഗ്ലീഷ് ടെസ്റ്റ് നിരയിലെ യുവതാരങ്ങളിലൊരാള്‍. 2020ല്‍ കളിച്ചത് ഒന്‍പത് മത്സരങ്ങള്‍. 14 ഇന്നിംഗ്‌സില്‍ നേടിയത് 47.31 ശരാശരിയില്‍ 615 റണ്‍സ്. മാഞ്ചസ്റ്ററില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ സെഞ്ചുറി(120 റണ്‍സ്) ശ്രദ്ധേയം.
Post your Comments