രഹാനെയ്ക്ക് കോലി ഉള്‍പ്പെടെയുള്ളവരുടെ അഭിനന്ദന സന്ദേശം; വിജയമാഘോഷിച്ച് താരങ്ങള്‍

First Published Dec 29, 2020, 1:23 PM IST

നിര്‍ണായക വിജയമാണ് അജിന്‍ക്യ രഹാനെയ്ക്ക് കീഴില്‍ ടീം ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ സ്വന്തമാക്കിയത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മെല്‍ബണില്‍ 70 റണ്‍സ് വിജയലക്ഷ്യം അനായാസമായി ടീം ഇന്ത്യ മറികടന്നു. വിജയത്തില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ രഹാനെയുടെ സെഞ്ചുറിയും ബൗളര്‍മാരുടെ ഓള്‍റൗണ്ട് പ്രകടനവും.

തീര്‍ത്തും പ്രതികൂല സാഹചര്യമായിരുന്നു ടീം ഇന്ത്യക്ക്. ആദ്യ ടെസ്റ്റിന് ശേഷം സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങി. പരിക്കേറ്റ് മുഹമ്മദ് ഷമിയും നാട്ടിലേക്ക് തിരിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ബൗളിങ്ങിനിടെ പരിക്കേറ്റ് ഉമേഷ് യാദവും പുറത്താകുന്നു. മുതിര്‍ന്ന താരം രോഹിത് ശര്‍മ ടീമിലില്ല. എന്നിട്ടും ഓസീസിന്റെ ലോകോത്തര ബൗളിങ്ങിനെതിരെ ഇന്ത്യ ജയം സ്വന്തമാക്കി. നിരവധി അഭിനന്ദന സന്ദേശങ്ങളാണ് ടീം ഇന്ത്യയെ തേടിയെത്തുന്നത്.

വിരാട് കോലി മത്സരം കഴിഞ്ഞയുടന്‍ ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ... ''എന്തൊരു വിജയമാണിത്. ടീമിലെ എല്ലാവരും അവരവരുടെ കഴിവ് പുറത്തെടുത്തു. ടീമിലെ എല്ലാവരെ കുറിച്ചോര്‍ത്തും സന്തോഷം മാത്രം. പ്രത്യേകിച്ച് അജിന്‍ക്യ രഹാനെ. എത്ര മനോഹരമായിട്ടാണ് രഹാനെ ടീമിനെ വിജയത്തിലേക്ക് നയിച്ചത്.'' കോലി കുറിച്ചിട്ടു.

ടീം ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനയും വിജയത്തിന് ശേഷം ട്വിറ്ററില്‍ സന്തോഷം പങ്കുവച്ചു. ''സവിശേഷതയുള്ള ടീം, വലിയ ജയം'' എന്നാണ് രഹാനെ പറഞ്ഞത്.

മത്സരശേഷം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ട്വീറ്റ് ചെയ്തു. വര്‍ഷം മനോഹരമായി അവസാനിപ്പിച്ചുവെന്നാണ് ജഡേജ ട്വീറ്റില്‍ വ്യക്തമാക്കിയത്.

രോഹിത് ശര്‍മയും തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. ''മെല്‍ബണിലേത് അത്ഭുതപ്പെടുത്തുന്ന വിജയമാണ്. മത്സരത്തിലുടനീളം ജാഗ്രതയോടെ ഇന്ത്യ കളിച്ചു. കാണുന്നത് തന്നെ മനോഹരം.'' രോഹിത് കുറിച്ചിട്ടു.

വിജയത്തില്‍ ഒരുപാട് പോസിറ്റീവായിട്ടുള്ള കാര്യങ്ങളുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

സച്ചിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ''വിരാട് കോലി, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരില്ലാതെ ഒരു ടെസ്റ്റ് ജയിക്കുകയെന്നത് വലിയ നേട്ടമാണ്. സമ്മര്‍ദ്ദഘട്ടത്തില്‍ നിന്നും തിരിച്ചുവരാനുള്ള ടീം ഇന്ത്യയുടെ കഴിവ് പ്രശംസ അര്‍ഹിക്കുന്നു.'' സച്ചിന്‍ കുറിച്ചിട്ടു.

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിജയങ്ങളില്‍ ഒന്നായിരിക്കുമിതെന്ന് ഹര്‍ഷ ഭോഗ്ലെ വ്യക്തമാക്കി. പ്രത്യേകിച്ച് പ്രധാന താരങ്ങളില്ലാത്ത സാഹചര്യത്തില്‍. അദ്ദേഹം പറഞ്ഞു.

ഇര്‍ഫാന്‍ പത്താന്‍ തന്റെ അഭിപ്രായം ട്വിറ്ററില്‍ കുറിച്ചിട്ടു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''തിരിച്ചുവരവുകള്‍ എപ്പോഴും ബുദ്ധിമുട്ടേറിയതാണ്. എന്നാല്‍ ഇന്ത്യ അത് മനോഹരമായി പൂര്‍ത്തിയാക്കി.'' വിജയത്തിന് ശേഷം മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി. മറ്റൊരു ട്വീറ്റില്‍ അരങ്ങേറ്റക്കാര്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുവെന്നം അവരെ നല്ല രീതിയില്‍ ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുറിവേറ്റ കടുവയെ വിലകുറച്ച് കാണരുതെന്ന് തമിഴ്‌നാട് ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക് ട്വിറ്ററില്‍ കുറിച്ചിട്ടു.

വലിയ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയതെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. രഹാനെയുടെ ക്യാപ്റ്റന്‍സിയെ റെയ്‌ന അഭിനന്ദിക്കുകയും ചെയ്തു.

മെല്‍ബണിലേത്ത് വലിയ വിജയം തന്നെയാണെന്ന് സെവാഗ് പറഞ്ഞു. രഹാനെ മുന്നില്‍ നിന്ന നയിച്ചെന്നും ബൗളര്‍മാരും ഗില്ലും മികച്ച പ്രകടനം പുറത്തെടുത്തെന്നും സെവാഗ് വ്യക്തമാക്കി.