ഇംഗ്ലണ്ടില്‍ മാനം നോക്കി താരങ്ങള്‍, മാനം പോയി ഐസിസി

First Published 14, Jun 2019, 12:10 PM IST

ഐസിസി ലോകകപ്പില്‍ മഴക്കളി തുടരുകയാണ്. ഇന്നലത്തെ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരവും മഴമൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചതോടെ ഈ ലോകകപ്പില്‍ മഴ മൂലം ഉപകേഷിച്ച മത്സരങ്ങളുടെ എണ്ണം നാലായി. മഴമൂലം ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമായ ലോകകപ്പെന്ന ചീത്തപ്പേര് ഇപ്പോഴെ ഇംഗ്ലണ്ട് ലോകകപ്പിന് ലഭിച്ചു കഴിഞ്ഞു. ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ക്ലാസിക് പോരാട്ടത്തിനും മഴ ഭീഷണിയുണ്ട്.

ട്രെന്റ്ബ്രിഡ്ജില്‍ മഴയുടെ ഒളിച്ചുകളിക്കിടെ മാനം നോക്കി നില്‍ക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി

മഴക്കിടെ ഒരു ചൂട് കാപ്പി ബെസ്റ്റാ... മഴ മുുടക്കിയ മത്സരത്തിനിടെ ഇന്ത്യന്‍ താരം മുഹമ്മദ് ഷമി

മഴമാറുമെന്ന പ്രതീക്ഷയില്‍ ആകാശത്തേക്ക് കണ്ണുനട്ടിരിക്കുന്ന ന്യൂസിലന്‍ഡ് താരം ലോക്കി ഫെര്‍ഗൂസന്‍

മഴയില്‍ കുടചൂടി നിരാശനായി നില്‍ക്കുന്ന ഇന്ത്യന്‍ ആരാധകന്‍

മഴമൂലം മത്സരം കാണാനാകാതെ നിരാശരായ ആരാധകര്‍ക്ക് ഗ്ലൗസ് എറിഞ്ഞുകൊടുക്കുന്ന ന്യൂസിലന്‍ഡ് താരം ജിമ്മി നീഷാം

ഇന്നിനി കളി നടക്കില്ല അണ്ണാ... മഴ മാറുമെന്ന പ്രതീക്ഷ കൈവിട്ട ഇന്ത്യന്‍ താരങ്ങളായ കേദാര്‍ ജാദവും വിജയ് ശങ്കറും

മഴ മത്സരം കൊണ്ടുപോയതോടെ നിരാശനായ ഇന്ത്യയുടെ കടുത്ത ആരാധകനായ സുധീര്‍കുമാര്‍ ഗൗതം

ഇന്ത്യന്‍ താരം എം എസ് ധോണി മത്സരം കാണാനെത്തിയ ആരാധരെ നോക്കി നില്‍ക്കുന്നു

മത്സരം ഉപേക്ഷിച്ചതായി ഒടുവില്‍ ഗ്രൗണ്ടിലെ ബിഗ് സ്ക്രീനില്‍ ഔദ്യോഗിക അറിയിപ്പ്

loader