- Home
- ICC Cricket World Cup 2019
- Photo Gallery (CWC 2019)
- 'മഴയെ തോല്‍പിച്ച വീര്യം'; ട്രെന്‍ഡ് ബ്രിഡ്‌ജില്‍ ആവേശത്തിരയായി ഇന്ത്യന്‍ ആരാധകര്‍- ചിത്രങ്ങള്‍
'മഴയെ തോല്‍പിച്ച വീര്യം'; ട്രെന്‍ഡ് ബ്രിഡ്‌ജില്‍ ആവേശത്തിരയായി ഇന്ത്യന്‍ ആരാധകര്‍- ചിത്രങ്ങള്‍
നോട്ടിംഗ്‌ഹാം: കാലാവസ്ഥാ പ്രവചനങ്ങള്‍ പോലെ തന്നെ കാര്യങ്ങള്‍ സംഭവിച്ചു. ഇന്ത്യ- ന്യൂസീലന്‍ഡ് സൂപ്പര്‍ പോരാട്ടം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ തുടങ്ങിയ മഴ കളി വൈകിപ്പിച്ചു. എന്നാല്‍ കോലിപ്പടയെ നെഞ്ചിലേറ്റിയ ഇന്ത്യന്‍ ആരാധകരുടെ ആവേശം ട്രെന്‍ഡ് ബ്രിഡ്‌ജിലെ കനത്ത മഴയില്‍ ഒലിച്ചുപോയില്ല.
110

ഇന്ത്യ- ന്യൂസീലന്‍ഡ് പോരാട്ടത്തിന് ദിവസങ്ങള്‍ക്ക് മുന്‍പേ നോട്ടിംഗ്‌ഹാമില്‍ മഴ മുന്നറിയിപ്പുണ്ടായിരുന്നു. അതിനാല്‍ ട്രെന്‍ഡ് ബ്രിഡ്‌ജില്‍ മഴ പ്രതീക്ഷിച്ചാണ് ആരാധകരെത്തിയത്.

210
മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ട്രെന്‍ഡ് ബ്രിഡ്‌ജ് ജലസംഭരണിയായെങ്കിലും ഇന്ത്യന്‍ ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തി.

310
സ്റ്റേഡിയത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തടിച്ചുകൂടിയ ആരാധകര്‍ ആവേശത്തിരയുയര്‍ത്തി. ഇവരില്‍ ചിലര്‍ എത്തിയത് പരമ്പരാഗത ഇന്ത്യന്‍ വേഷങ്ങള്‍ ധരിച്ച്.

410
ഇന്ത്യന്‍ ആരാധകരില്‍ ഏറെ ശ്രദ്ധേയനായത് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ കടുത്ത ആരാധകനായ സുധീര്‍. മിസ് യു ടെന്‍ഡുല്‍ക്കര്‍ എന്ന് സുധീറിന്‍റെ ശരീരത്തില്‍ ചായം പൂശിയിട്ടുണ്ടായിരുന്നു.

510
ഇടവിട്ടുള്ള മഴ ട്രെന്‍ഡ് ബ്രിഡ്‌ജില്‍ മത്സരം വൈകിപ്പിച്ചു. പിച്ച് പൂര്‍ണമായും മൂടിയിട്ട ഗ്രൗണ്ടില്‍ ടോസിടാനുള്ള അവസരം പോലും മഴ നല്‍കിയില്ല.

610
ഇതിനിടയില്‍ ആരധകര്‍ക്ക് പ്രതീക്ഷ നല്‍കി ഗ്രൗണ്ട് സ്റ്റാഫുകള്‍ മഴവെള്ളം തുടച്ചുനീക്കുന്നുണ്ടായിരുന്നു. ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി ഗ്രൗണ്ട് സ്റ്റാഫിന്‍റെ ആവേശം.

710
എന്നാല്‍ മഴ തോരുമെന്നുള്ള പ്രതീക്ഷയില്‍ ഇന്ത്യന്‍ ആരാധകര്‍ ക്ഷമയോടെ സ്റ്റേഡിയത്തില്‍ നിന്നു. ആരാധകരില്‍ പലരും കുടകള്‍ ചൂടി നിന്നാണ് ഗാലറികളില്‍ മഴ ആസ്വദിച്ചത്.

810
മഴ തോരുന്നതും കാത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും കിവീസ് സ്റ്റാര്‍ ബാറ്റ്സ്‌മാന്‍ റോസ് ടെയ്‌ലറും ട്രെന്‍ഡ് ബ്രിഡ്‌ജിലെ ബാല്‍ക്കണിയില്‍ എത്തിനോക്കുന്നതും ദൃശ്യമായി.

910
പല തവണ പിച്ച് പരിശോധിക്കാന്‍ അംപയര്‍മാര്‍ തയ്യാറെടുത്തെങ്കിലും വീണ്ടുമെത്തിയ മഴ വില്ലനായി തുടര്‍ന്നു.

1010
ഇതൊക്കെ നടക്കുമ്പോള്‍, ഇന്ത്യ- ന്യൂസീലന്‍ഡ് മത്സരം തുടങ്ങുന്നതും കാത്ത് ട്രെന്‍ഡ് ബ്രിഡ്‌ജ് ബൗണ്ടറിയുടെ അരികില്‍ ലോകകപ്പ് ട്രോഫി ഇരിപ്പുണ്ടായിരുന്നു. മഴമേഘങ്ങള്‍ അതിന്‍റെ തിളക്കവും കുറച്ചിട്ടുണ്ടാവണം.

Latest Videos