വീഞ്ഞുമായി ജോളി, സംശയമില്ലാതെ ഷാജു; രണ്ടാം വിവാഹ ചിത്രങ്ങള്‍

First Published 7, Oct 2019, 7:46 PM IST

സിലിയുടെ മരണം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോള്‍ ഷാജുവും ജോളിയും വിവാഹിതരായി, വിവാഹചിത്രങ്ങള്‍ കാണാം

സിലിയുടെ മരണശേഷം ഒരു വര്‍ഷമാകുമ്പോഴാണ് ഷാജുവും ജോളിയും വിവാഹിതരായത്. ബന്ധുക്കള്‍ അന്ന് എതിര്‍പ്പ് ഉന്നയിച്ചില്ലെങ്കിലും ബന്ധുക്കളില്‍ പലരും ഇപ്പോള്‍ സംശയവുമായി രംഗത്തെത്തിയിട്ടുണ്ട്

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തില്‍ സംശയമുന്നയിച്ച റോജോയുടെ പരാതിയാണ് കേസന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയത്

കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജു അതിബുദ്ധി കാട്ടിയെന്ന് റോയിയുടെ സഹോദരി റെഞ്ചി. ഷാജുവിന്‍റെ പങ്കിനെക്കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നുവെന്നും റെഞ്ചി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജോളിയെ അറസ്റ്റ് ചെയ്ത ശേഷം സാധനങ്ങള്‍ എടുക്കാന്‍ ഷാജു എത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ ഉള്ളില്‍ ഭയമുണ്ടായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

ജോളിക്കെതിരെ നിരവധി പേരാണ് നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. വീട്ടുജോലിക്കാരും ബന്ധുക്കളും പരിചയക്കാരും ജോളിയെക്കുറിച്ചുള്ള സംശയങ്ങളും വെളിപ്പെടുത്തലുകളും ഇപ്പോള്‍ തുറന്നുപറയുന്നു. ജോളി പിടിക്കപ്പെട്ടിരുന്നില്ലെങ്കില്‍ സിലിയുടെ മകന്‍ കൊല്ലപ്പെടുമായിരുന്നെന്നാണ് സിലിയുടെ ബന്ധുവായ സേവ്യര്‍ പറയുന്നത്

ജോളി സിലിയെ ഒരു വൈദ്യരുടെ അടുത്ത് കൊണ്ടുപോയി ഒരിക്കല്‍ കഷായം മേടിച്ചുകൊടുത്തിരുന്നു. പിറ്റേന്ന് കഷായം കുടിച്ചികൊണ്ടിരുന്നപ്പോള്‍ അരുരുചി തോന്നി സിലി ഇത് തുപ്പിയിരുന്നു. തുടര്‍ന്ന് ഛര്‍ദ്ദിക്കുകയും തലചുറ്റി വീഴുകയും ചെയ്ത സിലിയെ ആശുപത്രിയില്‍ കൊണ്ടുപോയി. ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും  അന്ന് സിലി രക്ഷപ്പെട്ടെന്നും സേവ്യര്‍ ഓര്‍മ്മിക്കുന്നു.

ജോളി മാത്രമാണ് കൊലപാതക പരമ്പരയിലെ പ്രധാനകണ്ണിയെന്ന് കരുതിയിരിക്കവെയാണ് സംശയമുന ഷാജുവിലേക്കും അച്ഛന്‍ സക്കറിയയിലേക്കും നീളുന്നത്. അതിനിടെ ജോളിയും ഷാജുവും ഒരുമിച്ച് സിലിക്ക് അന്ത്യ ചുംബനം നല്‍കുന്ന ചിത്രം പുറത്തുവന്നിരുന്നു. സിലി മരിക്കുന്നതിന് മുമ്പെ തന്നെ ജോളിയുമായി ഷാജു പ്രണയത്തിലായിരുന്നുവെന്ന സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതായിരുന്നു ചിത്രം

കേസുമായി ബന്ധപ്പെട്ട് ഷാജു സക്കറിയയെ ചോദ്യം ചെയ്ത് ഇന്ന് വിട്ടയച്ചിരുന്നു. ആദ്യ ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴികളിൽ നിരവധി വിശദീകരണം ആവശ്യമായതിനാലാണ് ചോദ്യം ചെയ്യലെന്നാണ് പൊലീസ് പറയുന്നത്. ഷാജുവിനെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും പഴുതുമടച്ച് മാത്രം മുന്നോട്ട് പോകാനാണ് പൊലീസിന്‍റെ തീരുമാനം

loader