- Home
- Magazine
- Culture (Magazine)
- വീടിനുള്ളിലെ ബലാല്‍സംഗം; പിതാവിനെ കുത്തിക്കൊന്ന മൂന്ന് പെണ്‍മക്കള്‍; വിചാരണയെച്ചൊല്ലി റഷ്യ രണ്ടുതട്ടില്‍
വീടിനുള്ളിലെ ബലാല്‍സംഗം; പിതാവിനെ കുത്തിക്കൊന്ന മൂന്ന് പെണ്‍മക്കള്‍; വിചാരണയെച്ചൊല്ലി റഷ്യ രണ്ടുതട്ടില്‍
റേപ്പിസ്റ്റായ പിതാവിനെ കൊന്ന മൂന്ന് പെണ്‍മക്കള്‍. ഒരു കൊലക്കേസ് വിചാരണ ഇളക്കിവിട്ട രൂക്ഷമായ ചര്‍ച്ചകളിലാണ് റഷ്യ ഇപ്പോള്‍. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുസമൂഹം രണ്ട് വിഭാഗമായി തിരിഞ്ഞു. യാഥാസ്ഥിതിക വിഭാഗം ഒരു വശത്തും പുരോഗമന വിഭാഗം മറുവശത്തുമായി തീപാറുന്ന ചര്‍ച്ചകളാണ് നടക്കുന്നത്. Photos: Getty Images

ഒരു കൊലക്കേസ് വിചാരണ ഇളക്കിവിട്ട രൂക്ഷമായ ചര്‍ച്ചകളിലാണ് റഷ്യ ഇപ്പോള്‍. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുസമൂഹം രണ്ട് വിഭാഗമായി തിരിഞ്ഞു. യാഥാസ്ഥിതിക വിഭാഗം ഒരു വശത്തും പുരോഗമന വിഭാഗം മറുവശത്തുമായി തീപാറുന്ന ചര്‍ച്ചകളാണ് നടക്കുന്നത്.

രണ്ടു വര്‍ഷം മുമ്പ് നടന്ന ഒരു കൊലപാതകമാണ് ഈ ചര്‍ച്ചയ്ക്ക് ആധാരം. വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്ത പിതാവിനെ മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ മോസ്‌കോ കോടതി വിചാരണ ആരംഭിച്ചതോടെയാണ് ചര്‍ച്ചകള്‍ കൊഴുത്തത്.

കൊലക്കേസില്‍ പെണ്‍മക്കള്‍ അറസ്റ്റിലായതു മുതല്‍ സജീവ ചര്‍ച്ചയായ കേസിന്റെ ഓരോ വിശദാംശവും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. കേസ് ഇപ്പോള്‍, സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവെച്ചിരിക്കുകയാണ്.

സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയ്ക്കു ശേഷം ഉയര്‍ന്നുവന്ന മാഫിയാ വ്യവസ്ഥയിലെ കണ്ണിയായ മിഖായില്‍ ഖഷാതുര്യാന്‍ എന്ന 57-കാരനാണ് കൊല്ലപ്പെട്ടത്. 2018 ജുലൈ 27-ന് മോസ്‌കോയിലെ ഫ്ളാറ്റിന്റെ സ്റ്റെയര്‍കേസിലാണ് ശരീരമാസകലം മുറിവുകളോടെ മരിച്ച നിലയില്‍ ഇയാളുടെ ശരീരം കണ്ടെത്തിയത്. നെഞ്ചിലും കഴുത്തിലും കുത്തേറ്റ നിരവധി പാടുകളുണ്ടായിരുന്നു.

തുടര്‍ന്ന് ഇയാളുടെ മൂന്ന് പെണ്‍മക്കള്‍ അറസ്റ്റിലായി. ക്രിസ്റ്റീന (19), ആഞ്ചലീന (18), മരിയ (17) എന്നിവരാണ് അറസ്റ്റിലായത്. വര്‍ഷങ്ങളായി പിതാവ് തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും നിവൃത്തികെട്ട് തങ്ങള്‍ കൊലചെയ്യുകയായിരുന്നു എന്നുമാണ് മൂവരും പൊലീസിന് നല്‍കിയ മൊഴി.

തുടര്‍ന്ന് റഷ്യന്‍ നിയമപ്രകാരം മൂവര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു. മൂത്ത പെണ്‍മക്കളായ ക്രിസ്റ്റീന (19), ആഞ്ചലീന (18) എന്നിവരെ ഒരുമിച്ചും കൊല നടന്നപ്പോള്‍ പ്രായപൂര്‍ത്തി ആവാത്ത ഇളയ സഹോദരി മരിയയെ (17) പിന്നീടും വിചാരണ ചെയ്യാനായിരുന്നു തീരുമാനം.

തുടര്‍ന്ന് മൂവരുടെയും മൊഴികള്‍ പുറത്തുവന്നു. കടുത്ത പീഡനങ്ങളിലൂടെ കടന്നുപോവുകയായിരുന്നു യുവതികള്‍ എന്ന് വ്യക്തമാക്കുന്ന തെളിവുകളും മാധ്യമങ്ങള്‍ പുറത്തുവിട്ടു.

പ്രതികരിക്കുക അല്ലെങ്കില്‍ പിതാവിന്റെ കൈകൊണ്ടു മരിക്കുക എന്നീ രണ്ടു മാര്‍ഗങ്ങള്‍ മാത്രമാണു ഇവരുടെ മുന്നിലുണ്ടായിരുന്നതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

പ്രാദേശിക മാഫിയാ സംഘങ്ങളിലെ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട ഖഷാതുര്യാന്‍. നിരവധി ക്രിമിനല്‍ ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നുവെങ്കിലും പൊലീസും ഉന്നതരുമായുള്ള ബന്ധം കാരണം ഒരു നടപടിയും ഉണ്ടായിരുന്നില്ല.

പല തവണ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും അധികൃതര്‍ ഖഷാതുര്യാന് അനുകൂലമായ നിലപാടാണ് എടുത്തതെന്ന് ഭാര്യയും മക്കളും പറയുന്നു.

മരണത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് ഒരു മനോരോഗ ചികില്‍സാ കേന്ദ്രത്തില്‍നിന്നും എത്തിയ ഖഷാതുര്യാന്‍ മൂന്നു പെണ്‍മക്കളെയും നിരത്തി നിര്‍ത്തി വഴക്കിട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ മൂന്ന് പെണ്‍മക്കളുടെയും മുഖത്ത് കുരുമുളക് സ്പ്രേ തളിച്ചു. ആസ്തമ ഉണ്ടായിരുന്ന ക്രിസ്റ്റീന ഉടനെ കുഴഞ്ഞുവീണു.

അന്നു രാത്രിയാണ് പിതാവിനെ വകവരുത്താന്‍ ഒറ്റക്കെട്ടായി തീരുമാനിച്ചതെന്ന് മക്കള്‍ പൊലീസിന് മൊഴി നല്‍കി. ഖഷാതുര്യാന്റെ കാറില്‍നിന്നും വേട്ടയ്ക്കുള്ള കത്തിയും വലിയ ചുറ്റികയും എടുത്തു. ഉറങ്ങിക്കിടന്ന മിഖായേലിനെ സമീപിച്ച്, മുഖത്ത് അതേ കുരുമുളക് സ്പ്രേ തളിച്ചു. പിന്നീട്, ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു.

30 ഓളം തവണ കത്തി കൊണ്ട് കുത്തി, ഇരുമ്പുകൂടം കൊണ്ട് തലയ്ക്കടിച്ചു. പിതാവ് പിടഞ്ഞു മരിക്കുന്നത് നോക്കിനിന്നതായി ഇവര്‍ മൊഴി നല്‍കി. തുടര്‍ന്ന്, മൂത്ത മകള്‍ പൊലീസില്‍ വിളിച്ച് കാര്യം പറഞ്ഞു. പിതാവാണ് ആദ്യം ആക്രമിച്ചതെന്നും സ്വയം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൊലപാതകം നടന്നു എന്നുമാണ് അവള്‍ പറഞ്ഞത്.

തുടര്‍ന്ന് പൊലീസ് എത്തി ഇവരെ ചോദ്യം ചെയ്തു. അതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആസൂത്രിത കൊലപാതക കുറ്റമടക്കം നിരവധി വകുപ്പുകള്‍ ഇവര്‍ക്കെതിരെ പൊലീസ് ചുമത്തി.

എന്നാല്‍, സ്വയം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിസ്സഹായരായ പെണ്‍കുട്ടികള്‍ പെട്ടെന്നു നടത്തിയ പ്രത്യാക്രമണമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അവരെ അനുകൂലിക്കുന്നവര്‍ പറയുന്നത്. റഷ്യന്‍ പൊലീസ് യാഥാസ്ഥിതിക മനോഭാവത്തോടെ ആസൂത്രിത കൊലപാതക കുറ്റം ഇവര്‍ക്കുമേല്‍ ചുമത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്.

കൊലപാതകികളല്ല, ഗാര്‍ഹിക പീഡനത്തിന്റെ ഇരകളാണ് പെണ്‍കുട്ടികളെന്ന് ഇവരെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. വീടിനകത്തെ നിരന്തര പീഡനം കാരണം, ഇവരുടെ മാനസിക നിലയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അമ്മയോടു പോലും സംസാരിക്കാന്‍ അനുവദിച്ചില്ല. പല തവണ പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും ഈ പക്ഷം ചൂണ്ടിക്കാട്ടുന്നു.

2014 മുതല്‍ പിതാവ് തങ്ങളെ വീട്ടില്‍ പൂട്ടിയിട്ട് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായി ഇവര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ചെറിയ തെറ്റിനു പോലും വലിയ ശിക്ഷ. കുരുമുളക് സ്‌പ്രേ തളിക്കുന്നത് പതിവായിരുന്നു.

സംഭവത്തിനു മാസങ്ങള്‍ക്കു മുമ്പ് മറ്റ് പെണ്‍കുട്ടികളെ പുറത്തേക്ക് അയച്ച് ഇളയ പെണ്‍കുട്ടിയെ പല വട്ടം ബലാല്‍സംഗം ചെയ്തതായും ആരോപണമുണ്ട്.

സംഭവം വലിയ വാര്‍ത്തയായതോടെ, പെണ്‍കുട്ടികളെ ശിക്ഷിക്കുന്നതിന് എതിരെ വമ്പിച്ച പ്രതിഷേധമുയര്‍ന്നു. ഗാര്‍ഹിക, ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് പെണ്‍കുട്ടികള്‍ കടുംകൈ ചെയ്തതെന്നും ആ ആനുകൂല്യം അവര്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് സെലബ്രിറ്റികള്‍ അടക്കം രംഗത്തുവന്നു.

പെണ്‍മക്കളെ ബലാല്‍സംഗം ചെയ്യുന്നയാളെ വധിക്കുകയാണ് വേണ്ടതെന്നും റഷ്യയില്‍ ഗാര്‍ഹിക പീഡന നിയമങ്ങള്‍ ശക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു. റഷ്യയ്ക്കു പുറത്തും പെണ്‍കുട്ടികളെ അനുകൂലിച്ച് സ്ത്രീ, മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നു. മാധ്യമങ്ങള്‍ മുഖപ്രസംഗമെഴുതി.