പതിനഞ്ചാം നിയമസഭയിലെ പതിനൊന്ന് സ്ത്രീകള്‍

First Published May 3, 2021, 1:29 PM IST

 

ട്ട് വനിതകളായിരുന്നു കേരളത്തിന്‍റെ പതിനാലാം നിയമസഭയില്‍ ഉണ്ടായിരുന്നത്.  തുടര്‍ഭരണവുമായി പിണറായി വിജയന്‍ പതിനഞ്ചാം നിയമസഭ ഭരിക്കുമ്പോള്‍ അവിടെ പതിനൊന്ന് സ്ത്രീ എംഎല്‍എമാരാകും ഉണ്ടാവുക. കഴിഞ്ഞ തവണ നിയമസഭയില്‍ കോട്ടാരക്കരയില്‍ നിന്ന് ആയിഷാ പോറ്റി, വൈക്കത്ത് നിന്ന് ആശാ സി കെ, കുണ്ടറയില്‍ നിന്ന് മേഴ്സിക്കുട്ടിയമ്മ, കായങ്കുളത്ത് നിന്ന് പ്രതിഭ യു, കൂത്ത്പറമ്പ് നിന്ന് കെ കെ ശൈലജ, അരൂരില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന്‍, ആറന്മുളയില്‍ നിന്ന് വീണ ജോര്‍ജ്, പീരുമേട് നിന്ന് ബിജിമോള്‍  എന്നിങ്ങനെയായിരുന്നു സ്ത്രീ എംഎല്‍എമാരുടെ സാന്നിധ്യം. പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ  ഇടത് തരംഗത്തില്‍ കോണ്‍ഗ്രസിന്‍റെ സ്ത്രീ എംഎല്‍എമാര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും എട്ട് സിപിഎം, രണ്ട് സിപിഐ എന്നീ വനിതാ എംഎല്‍എമാരെ കൂടാതെ ചരിത്രത്തിലാദ്യമായി നിയമസഭയിലെത്തുന്ന ആര്‍എംപി തങ്ങളുടെ ആദ്യ എംഎല്‍എയായി വടകരയില്‍ നിന്ന് തെരഞ്ഞെടുത്ത കെ കെ രമയും അടക്കം പതിനൊന്ന് വനിത എംഎല്‍എമാരാകും ഉണ്ടാവുക. മട്ടന്നൂരില്‍ നിന്ന് മുന്‍ മന്ത്രി കെ കെ ശൈലജ ചരിത്ര വിജയം നേടിയപ്പോള്‍ മറ്റൊരു ചരിത്ര വിജയവുമായി പതിനഞ്ചാം നിയമസഭയില്‍ ആര്‍എംപിയുടെ ആദ്യ എംഎല്‍എയായി കെ കെ രമയും ഉണ്ടാകും. രണ്ട് വനിതാ മന്ത്രിമാരാണ് കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രി സഭയിലുണ്ടായിരുന്നതെങ്കില്‍ ഇത്തവണ എത്ര വനിതാ മന്ത്രിമാരുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം.