നിയമസഭാ തെരഞ്ഞെടുപ്പ് ഫലം; വിജയപരാജയങ്ങള്‍ വിലയിരുത്തി ട്രോളന്മാര്‍

First Published May 2, 2021, 2:44 PM IST

 

വോട്ടെടുപ്പ് കഴിഞ്ഞ് ഏതാണ്ട് ഒരു മാസം ആകാറായപ്പോഴാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ആളുകളെല്ലാവരും വീടുകളിലിരുന്നാണ് തെരഞ്ഞെടുപ്പ് ഫലം അറിയുന്നത്. പൊതുനിരത്തുകള്‍ ഏതാണ്ട് ശൂന്യമാണ്. പിണറായി സര്‍ക്കാര്‍ ചരിത്രത്തിലാദ്യമായി കേരളത്തില്‍ തുടര്‍ഭരണത്തിലെത്തും. രാവിലെ തുടങ്ങിയ വോട്ടെണ്ണലില്‍ ഉച്ചയോടെ തന്നെ ആരൊക്കെ വിജയത്തിലേക്കും ആരെക്കെ പരാജയത്തിലേക്കും നീങ്ങുകയാണെന്ന് ഏതാണ്ട് തീരുമാനമായി. അതോടെ ട്രോളന്മാര്‍ സടകുടഞ്ഞെഴുന്നേറ്റു. തിരഞ്ഞെടുപ്പില്‍ താരപ്രഭവിതറിയിരുന്നവരില്‍ പലരും പരാജിതരായി. ചിലര്‍ ജയിച്ച് കയറി. ട്രോളന്മാരുടെ ഇഷ്ടക്കാരായ സുരേന്ദ്രന്‍ മത്സരിച്ച രണ്ട് മണ്ഡലത്തിലും പി സി ജോര്‍ജും പൂഞ്ഞാറിലും പരാജയപ്പെട്ടു. ജോസ് കെ മാണി പാലയില്‍ പരാജയം നേരിട്ടു. തൃശ്ശൂര്‍ ഇങ്ങെടുക്കാനെത്തിയ സുരേഷ് ഗോപി വീണ്ടും പരാജയപ്പെട്ടു. കാണാം ട്രോളന്മാരുടെ തെരഞ്ഞെടുപ്പ് അവലോകനം.