രണ്ടാം പിണറായി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞയ്ക്കൊരുങ്ങി സെന്‍ട്രല്‍ സ്റ്റേഡിയം

First Published May 20, 2021, 1:50 PM IST


ണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. കൊവിഡ് 19 ന്‍റെ രണ്ടാം തരംഗത്തിനിടെയില്‍ 800 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നെങ്കിലും കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് വേദിയിലും പന്തലിലും ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. 80,000 സ്ക്വയര്‍ ഫീറ്റോളം വരുന്ന വിശാലമായ പന്തലാണ് ഒരുക്കിയിരിക്കുന്നത്. വിമര്‍ശനങ്ങളെ തുടര്‍ന്ന് 500 പേരായി ആളുകളുടെ എണ്ണം ചുരുക്കി. കേരളം പോലൊരു സംസ്ഥാനത്ത് 500 വലിയ സംഖ്യയല്ലെന്നായിരുന്നു വിമര്‍ശകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തുടര്‍ഭരണത്തിനായി സത്യപ്രതിജ്ഞ ചെയ്യാനെത്തുമ്പോള്‍ സെന്‍‌ട്രല്‍ സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ ചെങ്കൊടി പുതച്ചിരിക്കുകയാണ്. ആലപ്പുഴയിലെ പുന്നപ്ര വയലാര്‍ രക്ഷസാക്ഷി മണ്ഡപത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മന്ത്രി സംഘം തിരിവനന്തപരത്തേക്ക് തിരിച്ചത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രദീപ് പാലവിളാകം. ആലപ്പുഴ വലിയ ചുടുകാട് രക്തസക്ഷി മണ്ഡപത്തിൽ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് സുഭാഷ് എം.