ഫലം വന്നു, തുടര്‍ ഭരണം തന്നെ; തോറ്റവരുടെ ഭാവിയിലേക്ക് വിരല്‍ ചൂണ്ടി ട്രോളന്മാര്‍

First Published May 3, 2021, 3:44 PM IST

 

രിത്രത്തിലാദ്യമായി ഒരു സര്‍ക്കാറിന് കേരളത്തില്‍ ഭരണ തുടര്‍ച്ച ലഭിച്ചിട്ടും അത് ആഘോഷിക്കാന്‍ കഴിയാതെ ഇരിക്കുകയാണ് ഭരണപക്ഷം. ഭരണത്തിലേറാന്‍ കാത്തിരുന്ന് ഒടുവില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ യുഡിഎഫും സമ്പൂര്‍ണ്ണ തോല്‍വിയേറ്റ് വാങ്ങിയ എന്‍ഡിഎയും പരാജയ കാരണങ്ങള്‍ അക്കമിട്ട് നിരത്തി പഠനം തുടങ്ങി. ന്യായീകരണങ്ങളൊന്നുമില്ലെങ്കിലും തോല്‍വിക്ക് കാരണങ്ങള്‍ കണ്ടെത്തിയേ തീരൂ. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സ്ഥാനാര്‍ത്ഥി ലിസ്റ്റ് അവസാന മണിക്കൂറിലും പഠിച്ചാണ് ഹൈക്കമാന്‍റ് പാസാക്കി വിട്ടത്. പക്ഷേ, ആ ലിസ്റ്റ് അതേ പടി പാസാക്കിവിടാന്‍ മലയാളികള്‍ തയ്യാറായില്ല. ബിജെപിയുടെ നേതൃത്വത്തില്‍ ആളും അര്‍ത്ഥവും ആവശ്യം പോലെ ഒഴുക്കിയായിരുന്നു എന്‍ഡിഎ  തെരഞ്ഞെടുപ്പിനെ നേരിട്ടത്. രണ്ട് മുന്നണികളും മാറി മാറി ഭരിച്ച് തകര്‍ത്ത കേരളത്തെ രക്ഷിക്കാന്‍ സ്വമേധയാ കച്ച കെട്ടിയെത്തിയ എന്‍ഡിഎയ്ക്ക് പക്ഷേ, ഒരു അവസരം പോലും നല്‍കാതെ ഉണ്ടായിരുന്ന സീറ്റ് കൂടി ജനം തിരിച്ചെടുത്തു. വിജയിച്ചവര്‍ ആഹ്ളാദിക്കാന്‍ കഴിയാതെയും തോറ്റവര്‍ പരാജയകാരണങ്ങള്‍ തേടിയും നില്‍ക്കുമ്പോള്‍, ട്രോളന്മാര്‍ അറഞ്ചം പുറഞ്ചം ട്രോളുകളുമായി വരുന്നു. തോറ്റവര്‍ക്ക് തോറ്റതിന്‍റെയും ജയിച്ചവര്‍ക്ക് ജയിച്ചതിന്‍റെയും കാരണങ്ങള്‍ അവരുടെ കൈയിലുണ്ട്. കാണാം നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ട്രോളുകള്‍.