- Home
- Entertainment
- Bigg Boss Malayalam
- മൊട്ടയടിക്കാൻ പറ്റില്ലേ? നിങ്ങളോ ധൈര്യശാലികൾ? ആഞ്ഞടിച്ച് അഭിലാഷ്
മൊട്ടയടിക്കാൻ പറ്റില്ലേ? നിങ്ങളോ ധൈര്യശാലികൾ? ആഞ്ഞടിച്ച് അഭിലാഷ്
ടാസ്കിൽ വീണ്ടും പരാജയം. ധൈര്യശാലികളെ പുച്ഛിച്ച് അഭിലാഷ്

പൊട്ടിത്തെറിച്ച് അഭിലാഷ്
മൊട്ടയടിയിൽ നിന്നും പിന്മാറി പോയിന്റുകൾ നഷ്ടപ്പെടുത്തിയ മത്സരാർത്ഥികളോട് അഭിലാഷ് പൊട്ടിത്തെറിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ ഇന്നലെ കണ്ടത്
വെറും പുച്ഛം
നിങ്ങളോ ധൈര്യശാലികൾ എന്ന് പറഞ്ഞ് അഭിലാഷ് അനീഷിനെയും ആര്യനെയും ജിസേലിനെയും പുച്ഛിച്ച് വിട്ടു
എന്താണ് മാനദണ്ഡം ?
ടാസ്കിലേയ്ക്ക് ഒരാളെ ചൂസ് ചെയ്യുമ്പോൾ അയാൾക്ക് ഫിസിക്കലി അതിനുള്ള കാലിബർ ഉണ്ടോ എന്ന് മാത്രമല്ല മാനദണ്ഡം ആക്കേണ്ടത്, മെന്റലി അയാൾ സ്ട്രോങ്ങ് ആണോ എന്നും അയാൾ എന്തും ത്യജിക്കാൻ തയ്യാറുള്ള ആളാണോ എന്നും ആലോചിക്കണമായിരുന്നു എന്ന് അഭിലാഷ് ചൂണ്ടിക്കാട്ടി
ഭൂരിപക്ഷ അഭിപ്രായം
സഹമത്സരാർഥികളിൽ ഭൂരിഭാഗംപേരും അഭിലാഷിന്റെ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു
മൂർച്ചയുള്ള ചോദ്യങ്ങൾ
ധൈര്യശാലി ബിംബങ്ങളെല്ലാം ഉടഞ്ഞു പോയി ഇതോടു കൂടി എന്നും നിങ്ങളാണോ ധൈര്യശാലികൾ എന്ന് പറഞ്ഞ് ടാസ്കിൽ പങ്കെടുക്കാൻ പോയവരെന്നും ചോദിച്ച് അഭിലാഷ് ആര്യനും ജിസേലിനും അനീഷിനും കണക്കിന് കൊടുത്തു.
പെർഫോമൻസ്
ആദ്യ ആഴ്ചയിൽ വൻ ടെറർ ആയി കണ്ട അഭിലാഷിനെയാണ് പ്രേക്ഷകർ വീണ്ടും ഇന്നലെ കണ്ടത്. താൻ മുഴുവനായിട്ടങ് ശാന്തനായി എന്ന് ആരും കരുതേണ്ടെന്നും തെറ്റ് കണ്ടാൽ ഇനിയും പ്രതികരിക്കുമെന്നും ഓർമിപ്പിക്കും വിധമായിരുന്നു ഇന്നലത്തെ അഭിലാഷിന്റെ പെർഫോമൻസ്.
മാറ്റം വരുമോ ?
ഈ വിമർശനത്തോടെ ഇനി വരുന്ന ടാസ്കുകളിലെങ്കിലും ഫിസിക്കലി വെൽ എന്ന മാനദണ്ഡം മാത്രം കണക്കിലെടുത്ത് മത്സരാർത്ഥികളെ ഹൗസിലുള്ളവർ സെലക്ട് ചെയ്യുമോ ? ലെറ്റസ് സീ