- Home
- Entertainment
- Bigg Boss Malayalam
- ആര്യനെ ജയിപ്പിക്കാൻ നെവിന്റെ തന്ത്രം; ഡാൻസ് മാരത്തോൺ ടാസ്കിൽ അനുമോളും നെവിനും നേർക്കുനേർ
ആര്യനെ ജയിപ്പിക്കാൻ നെവിന്റെ തന്ത്രം; ഡാൻസ് മാരത്തോൺ ടാസ്കിൽ അനുമോളും നെവിനും നേർക്കുനേർ
ആര്യനെ ജയിപ്പിക്കാൻ തന്ത്രം മെനഞ്ഞ് നെവിൻ; പ്രതിഷേധം അറിയിച്ച് അനുമോൾ

പോരാട്ടം കടുക്കുന്നു
ബിഗ് ബോസ് സീസൺ സെവൻ അവസാനിക്കാൻ ഇനി വെറും നാലാഴ്ച മാത്രം ബാക്കി നിൽക്കെ മത്സരാർത്ഥികൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്.
അനുമോളും നെവിനും നേർക്കുനേർ
ബിഗ് ബോസിന്റെ എവർഗ്രീൻ ഡാൻസ് മാരത്തോൺ ടാസ്കിൽ നെവിനും അനുമോളും തമ്മിലുള്ള തർക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.
സൂപ്പർ പവർ അനൗൺസ്‌മെന്റ്
ബിഗ് ബോസിന്റെ എവർഗ്രീൻ ഡാൻസ് മാരത്തോൺ ടാസ്കിൽ ഏറ്റവും നന്നായി പെർഫോം ചെയ്തവർക്ക് കോയിൻ നൽകാനും അത്തരത്തിൽ ഏറ്റവും കൂടുതൽ കോയിൻ ലഭിക്കുന്ന ആൾക്ക് അടുത്ത ആഴ്ചയിൽ ഒരു സൂപ്പർ പവർ ലഭിക്കുമെന്നും ബിഗ് ബോസ് അനൗൺസ് ചെയ്തിരുന്നു.
ടോപ്പായി ആര്യൻ
മത്സരാർത്ഥികളെല്ലാം അവരവർക്ക് ഇഷ്ട്ടപ്പെട്ടവർക്ക് കോയിൻ നൽകി. ഒടുവിൽ ഏറ്റവും കൂടുതൽ കോയിൻ ലഭിച്ചത് ആര്യനായിരുന്നു.
നെവിൻ അൺഫെയറോ ?
എന്നാൽ നെവിൻ അൺഫെയ്ർ ആയി കോയിൻ നല്കിയതുകൊണ്ടാണ് ഏറ്റവും നന്നായി ടാസ്കിൽ പെർഫോം ചെയ്ത അനുമോൾക്കും സാബുമോനും സൂപ്പർ പവർ കിട്ടാതെ പോയത് എന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച.
അനുമോളുടെ പരാതി
അനുമോൾ തന്നെ ഇക്കാര്യം ഹൗസിൽ പറയുകയുണ്ടായി. മനഃപൂർവ്വം തന്നെ തോൽപ്പിക്കാനാണ് നെവിൻ കോയിൻ ആര്യന് നൽകിയത് എന്ന് അനുമോൾ ചൂണ്ടിക്കാട്ടിയെങ്കിലും ആരും അതത്ര വലിയ ചർച്ചയാക്കിയിരുന്നില്ല.
പ്രതീക്ഷയോടെ ആരാധകർ
എന്തായാലും ഈ വിഷയത്തിൽ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ നെവിനെ ഒന്ന് കുടയുമെന്ന പ്രതീക്ഷയിലാണ് ബിഗ് ബോസ് ആരാധകരും അനുമോൾ ഫാൻസും.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ