- Home
- Entertainment
- Bigg Boss Malayalam
- Bigg Boss: ഒടുവില്‍ ദില്‍ഷയോട് 'പ്രണയം' പറഞ്ഞ് റോബിന്‍, ട്വിസ്റ്റ്; ബിഗ് ബോസില്‍ കളി മാറുന്നു
Bigg Boss: ഒടുവില്‍ ദില്‍ഷയോട് 'പ്രണയം' പറഞ്ഞ് റോബിന്‍, ട്വിസ്റ്റ്; ബിഗ് ബോസില്‍ കളി മാറുന്നു
ബിഗ് ബോസ് വീട്ടിലെ പ്രണയത്തില്‍ തട്ടിയ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം ബിബി പ്ലസില്‍ കാണിച്ചത്. 'A Love Triangle'എന്നായിരുന്നു ഈ എപ്പിഡോസിന് നല്‍കിയ പേര് തന്നെ. ദില്‍ഷയെ കേന്ദ്രീകരിച്ച് ബിഗ് ബോസ് വീട്ടില്‍ സംഭവിക്കുന്ന രണ്ട് പ്രണയങ്ങളുടെ വിശദീകരണമായിരുന്നു ഈ എപ്പിസോഡ് നിറയേ. സ്വന്തം നിലപാടുകളിലെ സംശയങ്ങളുമായി ദില്‍ഷയെ സമീപിക്കുന്ന ബ്ലെസ്ലിയും ദില്‍ഷയോടുള്ള തന്‍റെ പ്രണയത്തിടെ മറ്റൊരു പ്രണയ ട്രാക്ക് കൂടി പുറത്ത് കാഴ്ചക്കാരിലേക്ക് സംപ്രേക്ഷണം ചെയ്യപ്പെടുന്നുണ്ടെന്നും അത്തരമൊന്നില്‍ തനിക്ക് താത്പര്യമില്ലെന്ന് പറയുന്ന ഡോ.റോബിനുമായിരുന്നു ഈ എപ്പിസോഡിലെ ശ്രദ്ധാ കേന്ദ്രങ്ങള്‍.

സ്വന്തം നിലപാടുകളിലെ അവിശ്വാസം ബ്ലെസ്ലിയെ, ദില്‍ഷയുടെ മുന്നിലെത്തിച്ചു എന്ന തോന്നലുളവാക്കുന്നതായിരുന്നു ബ്ലെസ്ലിയുടെ ദില്‍ഷയുമായുള്ള സംഭാഷണം. ബിഗ് ബോസ് വീടിലെ മത്സരങ്ങളും മറ്റ് മത്സരാര്‍ത്ഥികളുടെ നിരന്തരമായ ഇടപെടലുകള്‍ സൃഷ്ടിച്ച സങ്കീര്‍ണതയാണോ അതോ, ഡോ. റോബിനുമായി പുതുതായി സഖ്യം ചേര്‍ന്ന ദില്‍ഷയെ അസ്വസ്ഥമാക്കുന്നതിനുള്ള നീക്കമാണോ ബ്ലെസ്ലിയുടെതെന്ന് വ്യക്തമായിരുന്നില്ല.
എങ്കിലും സ്വന്തം നിലപാടുകളില്‍ വെള്ളം ചെര്‍ക്കപ്പെട്ടോയെന്ന സംശയ ദുരീകരണത്തിനാണ് ബ്ലെസ്ലി, ദില്‍ഷയെ സമീപിക്കുന്നത്. " ഒരു വ്യക്തി എന്‍റെയടുത്ത് വന്നിട്ട് സോറി പറയുകയാണ്. എടാ... ഇന്ന കാര്യം ഞാന്‍ ചെയ്തത്... അത് ഒരു തെറ്റായിരുന്നു എന്ന് പറഞ്ഞിട്ട് അവരെന്നോട് സോറി പറഞ്ഞു. എന്നിട്ട് ഇന്നലത്തെ ഡിബേറ്റില്‍ അവര് പറഞ്ഞത് എന്‍റെത് തന്ത്രമായിരുന്നു അത് ഇങ്ങനെ, അത് അങ്ങനെ, അത് ഇങ്ങനെയാണ്....." എന്ന പരാതിയുമായാണ് ബ്ലെസ്ലി, ദില്‍ഷയെ സമീപിക്കുന്നത്.
'ഞാനൊരു കാര്യത്തില്‍ സോറി പറഞ്ഞിട്ട് അത് എപ്പോഴെങ്കിലും മാറ്റി പറഞ്ഞിട്ടുണ്ടോ ?' ബ്ലെസ്ലിക്ക് സംശയം മാറിയില്ല. ഞാനിതുവരെ കണ്ടിട്ടില്ലെന്ന് ദില്‍ഷ മറുപടി പറഞ്ഞു.. നീ വേറെയാരുടെയെങ്കിലും അടുത്ത് പറഞ്ഞിട്ടുണ്ടോയെന്ന് എനിക്കറിയില്ലെന്നും ദില്‍ഷ മറുപടി പറഞ്ഞു.
സുചിത്ര ചേച്ചിയുടെ അടുത്ത് മാത്രമാണ് താന്‍ സോറി പറഞ്ഞിട്ടുള്ളതെന്നും അതിപ്പോഴും മാറ്റിയിട്ടില്ലെന്നും ബ്ലെസ്ലി പറഞ്ഞു. അപ്പോള്‍ ഡെയ്സിയുടെ അടിവസ്ത്ര പ്രശ്നത്തിലും നീ മാപ്പ് പറഞ്ഞിട്ടില്ലെന്നും നിലപാട് മാറ്റിയിട്ടില്ലെന്നും പറഞ്ഞ് ദില്‍ഷ ബ്ലെസ്ലിയെ സമാധാനിപ്പിച്ചു.
'ഞാന്‍ ജനുവിനാണോയെന്ന് എനിക്ക് തന്നെ സംശയം തോന്നിയിട്ടാണ് ഞാന്‍ നിന്നോട് ചോദിക്കുന്നതെന്ന്' ബ്ലെസ്ലി ആവര്‍ത്തിച്ചു. 'അതിപ്പോ എനിക്ക് ഏങ്ങനെയാണ് നീ ജനുവിനാണോയെന്ന് അറിയുക ? നിനക്കല്ലേ അറിയുക' എന്നായിരുന്നു ദില്‍ഷയുടെ മറുപടി. പക്ഷേ, ബ്ലെസ്ലി വിടാന്‍ തയ്യാറായിരുന്നില്ല.
"ഞാന്‍ അന്ന് അങ്ങനെ ചെയ്തു. ഇപ്പോ മാറ്റി പറഞ്ഞു. അങ്ങനെയെങ്കിലും നിനക്ക് തോന്നിയിട്ടുണ്ടോ'യെന്നും ബ്ലെസ്ലി, ദില്‍ഷയോട് ആവര്‍ത്തിച്ചു. 30 ദിവസത്തിനിടെ അങ്ങനെയെന്തെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും ബ്ലെസ്ലി ചോദിച്ചു. 'നിന്‍റെ കേസില്‍ മാത്രമല്ല, എല്ലാവരുടെയും അടുത്ത് എങ്ങനയെന്ന്......' ബ്ലെസ്ലി പൂര്‍ത്തിയാക്കും മുമ്പേ ദില്‍ഷ പറഞ്ഞത്, 'നീ എല്ലാവരുടെയും അടുത്ത് ഏങ്ങനെ പെരുമാറുന്നുവെന്ന് എനിക്കറിയില്ലെ'ന്നായിരുന്നു.
ബ്ലെസ്ലി വീണ്ടും തന്‍റെ ചോദ്യം ആവര്‍ത്തിച്ചു. 'സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറുന്നൊരാളാണ് താനെന്ന് തോന്നിയിരുന്നോ ?' ഇല്ലെന്ന് തന്നെയായിരുന്നു ദില്‍ഷയുടെ മറുപടി. അപ്പോള്‍, തനിക്ക് ഈ കളിയിലെ എളുപ്പ വഴി മനസിലായി എന്നായി ബ്ലെസ്ലി.
'ഈ കളി ഒരു നദിയെ പോലെയാണ്. അതായത്, നല്ലവനായി അഭിനയിക്കുന്ന വ്യക്തി കള്ളങ്ങളിലേക്ക് പോവുകയാണെന്ന് വച്ചോ... ആദ്യമേ തന്നെ നമ്മളൊരു നല്ലവനാണെന്നൊരിത് സമൂഹത്തില്‍ ഉണ്ടാക്കി വച്ചിട്ടുണ്ടെങ്കില്‍ ഇവിടെ നിക്കാന്‍ ഭയങ്കര പാടാണ്. പിന്നെ അയാളുടെ ഉടായിപ്പുകളെല്ലാം പുറത്ത് വന്നുകൊണ്ടിരിക്കും. പക്ഷേ ഫെയ്ക്ക് ആണെന്ന് ഞാന്‍ പ്രൂവ് ചെയ്ത് കഴിഞ്ഞാല്... പിന്നെ ഈ ഗെയിമില്‍ എനിക്ക് എന്തും ചെയ്യാം. ഞാനിപ്പോ ഈ ഗെയിമില് വന്ന് ഒരു ഉടായ്പ്പാണ്, തെണ്ടിയാണ്, ചെറ്റയാണ് എന്ന് ആദ്യമേ തന്നെ പറഞ്ഞാല് പിന്നെ ഞാന്‍ ചെയ്യുന്നതെല്ലാം ഗെയ്മിന്‍റെ ഭാഗമാണെന്ന് പറഞ്ഞാപ്പോരേ?'.... ബ്ലോസ്ലി ആവര്‍ത്തിച്ചു.
എന്നാല്‍, ഇവിടെ നല്ലതും ചീത്തയുമില്ലെന്നായിരുന്നു ദില്‍ഷയുടെ മറുപടി. ജനുവിനായി നിന്നും ഒരാള്‍ക്ക് ആവശ്യമുള്ളിടത്ത് മാത്രം ഇടപെട്ട് കൊണ്ട് ഈ ഗെയിമിലൂടെ മുന്നോട്ട് പോകാമെന്നും ദില്‍ഷാ വ്യക്തമാക്കി. അവിടെയും നമ്മളെ തടുക്കാനും ഒഴിവാക്കാനും ആളുകളുണ്ടാകും. രണ്ട് രീതിയില്‍ മാത്രമല്ല, പല രീതിയിലും ഇതിനെ കൊണ്ട് പോകാന്‍ പറ്റുമെന്നും ഇവിടെ ഏറ്റവും പാടായിട്ടുള്ളത് നമ്മള്‍ നമ്മളല്ലാതായി ഇരിക്കുന്നതാണെന്നും ദില്‍ഷ പറയുന്നു.
എത്ര കാലമെന്ന് വച്ച് നമ്മുക്ക് അഭിനയിക്കാന്‍ പറ്റുമെന്നും ദില്‍ഷ ചോദിക്കുന്നു. എവിടെയെങ്കിലും വച്ച് നമുക്ക് നമ്മളായി ഇരിക്കേണ്ടിവരുമെന്നും അതിനാല്‍ നമ്മള്‍ നമ്മളായി ഇരിക്കണമെന്നും ദില്‍ഷ, ബ്ലെസ്ലിയോട് ആവര്‍ത്തിച്ചു.
ബിഗ് ബോസിലെ കളികള്‍ക്കിടെയില്‍ തനിക്ക് സ്വയം സംശയം തോന്നിയെന്നായി ബ്ലെസ്ലി. എന്നാല്‍, 'ബിഗ് ബോസ് നിനക്കൊരു ടാസ്ക് തരുന്നു. ഒരാളെ പ്രവോക്ക് ചെയ്യാന്‍. അപ്പോള്‍ നീ മാക്സിമം പ്രവോക്ക് ചെയ്യുക. അത് കഴിഞ്ഞിട്ട് നിനക്ക് അയാളുടെ അടുത്ത് ചെന്ന് പറയാം ഇത് ടാസ്കായിരുന്നെന്നും അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും' ദില്‍ഷ ബ്ലെസ്ലിയോട് പറഞ്ഞു.
'ഒരാളെ പ്രവോക്ക് ചെയ്യാന്‍ തനിക്ക് കഴിയും. എന്നാല്‍ ആ സമയത്ത് തനിക്കതിന് കഴിഞ്ഞില്ലെന്നും തനിക്ക് അതിന് കഴിയുമെന്ന് തോന്നുന്നില്ലെന്നും' ബ്ലെസ്ലി വിനയാന്വിതനായി. 'അത് വെറും തോന്നലാണെന്ന്' ദില്‍ഷ മറുപടി പറഞ്ഞു. 'നിന്‍റെ അടുത്തെന്നല്ല, ആരുടെ അടുത്തും തനിക്ക് അങ്ങനെ പ്രവോക്കായി സംസാരിക്കാന്‍ കഴിയുന്നില്ലെ'ന്നായി ബ്ലെസ്ലി.
അപ്പോഴേക്കും അടുത്ത ടാസ്കിന്‍റെ ബെല്ല് മുഴങ്ങി. ഇതിനിടെ ബ്ലെസ്ലി നിനക്ക് വേദന കുറവുണ്ടോയെന്ന് ദില്‍ഷയോട് ചോദിക്കുന്നു. ഇത് ചോദിക്കാനായിരുന്നോ ഇത്രയും കഥകള്‍ പറഞ്ഞനെന്നായിരുന്നു ദില്‍ഷയുടെ മറുപടി. അങ്ങനെയല്ലെന്നും 'വീട്ടിലാണ് ഇങ്ങനെയൊരു സംഭവം നടന്നതെങ്കിലും ഞാന്‍ അടുത്തുള്ളയാളോട് ഞാന്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റുണ്ടോയെന്ന് ചോദിക്കുമെന്നും ഇത്രയേയുള്ളൂ'വെന്നും ബ്ലെസ്ലി പറഞ്ഞു.
വൈകീട്ട് ദില്‍ഷയും ഡോ. റോബിനും തമ്മിലുള്ള സംഭാഷമായിരുന്നു തുടര്‍ന്ന് കാണിച്ചത്. "ഞാനൊന്ന് പറയാന്‍ വന്നതാണെന്നും പിന്നെ പറയണോ അതോ ഇപ്പോ പറയണോയെന്ന്' ഡോ.റോബിന്‍, ദില്‍ഷയോട് ചോദിക്കുന്നു. തുടര്‍ന്ന് റോബിന്‍ പറഞ്ഞ് തുടങ്ങുന്നു.
"സിംബിളായിട്ട് പറഞ്ഞ് കഴിഞ്ഞാല്‍ എനിക്ക് 31 വയസായി. ഈ വര്‍ഷം 32 വയസാകും. ഓക്കെ. സോ. ഞാന്‍ എന്‍റെ ലൈഫില്‍ കുറച്ച് കൂടി മെച്വറാണ്. എനിക്ക് കുട്ടികളി, കാര്യങ്ങളൊക്കെ ഇഷ്ടമാണെങ്കിലും എനിക്ക് ആവശ്യമില്ലാതെ അതില്‍പ്പെടാന്‍ താത്പര്യമില്ല." റോബിന്‍ തന്നിലെ പക്വത ദില്‍ഷയോട് വ്യക്തമാക്കാന്‍ ശ്രമിച്ചു.
വളരെ നിഷ്ക്കളങ്കമായ ചോദ്യവുമായി ദില്‍ഷ ഇടപെട്ടു." ഏത് കുട്ടികളിയിലാ?", 'അങ്ങനെയല്ല. എനിക്ക് അത് പറയാന്‍ പറ്റുന്നില്ല. അതായത്, ലൈക്ക്. ഞാനത് പറയുന്നില്ല, കാരണം ഞാന്‍ ലൈഫില് അത്യാവശ്യം കാര്യങ്ങള്‍ സീരിയസായി എടുക്കുന്ന ഒരാളാണ്. തമാശയ്ക്കായി ഒരു കാര്യവും ഞാന്‍ ചെയ്യാറില്ല. ' റോബിന് താന്‍ പറയാന്‍ വന്നതിലേക്കുള്ള ഒഴുക്ക് ലഭിച്ചില്ല. അയാള്‍ പലപ്പോഴും വാക്കുകള്‍ക്കായി തപ്പി തടഞ്ഞു.
'സീരിയസായിട്ടാണ് ഞാന്‍ ഓരോകാര്യവും ചെയ്യുന്നത്. അപ്പോ ഞാന്‍ പറയാന്‍ വന്നതെന്താണെന്ന് വച്ചാല്‍. എനിക്ക് നിന്‍റെയടുത്ത് ഇഷ്ടമുണ്ടായിരുന്നു. ജനുവിനായിരുന്നു. ഓക്കെ... അതെ ഇഷ്ടമുണ്ട്. ഇഷ്ടമുണ്ടായിരുന്നു. അതായത്, അനാവശ്യമായി ഞാന്‍ ചില കാര്യങ്ങളില്‍ ഇന്‍വോള്‍വ് ആവുന്നുണ്ടോയെന്നാരു... എനിക്ക് സ്വന്തമായിട്ട് തോന്നി. സോ, എനിക്കതിന് താത്പര്യമില്ല.... ' ഒടുവില്‍ റോബിന്‍റെ തന്‍റെ ഉള്ളിലെ ഇഷ്ടം ഒരുവിധത്തില്‍ ദില്‍ഷയോട് തുറന്ന് പറഞ്ഞു.
' ഇത് നിന്‍റെ കാര്യമല്ല. ഇത് എന്‍റെ കാര്യം എന്‍റെ പോയന്‍റ് ഓഫ് വ്യൂവില്‍ പറയുന്നതാണ്. സോ വെറുതെ അണ്‍നെസസറിയായിട്ടുള്ള കുറച്ച് കുട്ടിക്കളി കൈന്‍റ് ഓഫ് കാര്യങ്ങളില്‍ ഇന്‍വോള്‍വ് ചെയ്യുന്നുണ്ടോയെന്ന്. നിക്ക്..." ഇതിനിടെ വീട്ടില്‍ നിന്നും വാതില്‍ തുറന്ന് ബ്ലെസ്ലി പുറത്തിറങ്ങിയപ്പോള്‍ ഡോ.റോബിന്‍ നിശബ്ദനായി.
ബ്ലെസ്ലി മാറിപ്പോയപ്പോള്‍, റോബിന്‍ സംസാരം പുനരാരംഭിച്ചു. " അല്ല, ഞാനതില് കുട്ടികളിയില് പെടുന്നുണ്ടോയെന്ന്... " ഇടയ്ക്ക് ദില്‍ഷ കയറി ചോദിച്ചു. ഞാന്‍ പെടുത്തുന്നുണ്ടോ? " അല്ല അങ്ങനെയല്ല, എനിക്ക് തോന്നി. സോ, എനിക്കതില്‍ തീരെ താത്പര്യമില്ല. എന്‍റെ കാര്യമാണ് പറഞ്ഞത്. സോ എനിക്ക് തോന്നി, എന്തായാലും ഗെയിം കളിക്കാനാണ് വന്നത്. സോ ഗെയിം കളിച്ചിട്ട് പോകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. അതിനിടെയില്‍ ഒരു കുട്ടികളിയിലും പെടാന്‍ എനിക്ക് താത്പര്യമില്ലെന്നും ഇത് തന്‍റെ മാത്രം കാര്യമാണെന്നും റോബിന്‍ പറയുന്നു.
'നിന്നോടുള്ള ഇഷ്ടം മുന്നോട്ട് കൊണ്ട് പോകണമെന്നും ഉണ്ടായിരുന്നു. പക്ഷേ ചില കാര്യങ്ങള്‍.. എന്‍റെ കാര്യങ്ങളാണ്...." റോബിന്‍ കൂടുതല്‍ വിശദീരണത്തിനായി വാക്കുകള്‍ തപ്പി. ഇതിനിടെ ദില്‍ഷ ഇടപെട്ടു.