- Home
- Entertainment
- Bigg Boss Malayalam
- നെഗറ്റീവുകൾ പോസിറ്റീവ് ആകുമോ ? വിവാദ താരങ്ങൾ മുതൽ ലെസ്ബിയൻസ് വരെ; 7ന്റെ പണിക്ക് കച്ചകെട്ടി മോഹൻലാൽ, 'ബിബി' പ്രെഡിക്ഷൻ
നെഗറ്റീവുകൾ പോസിറ്റീവ് ആകുമോ ? വിവാദ താരങ്ങൾ മുതൽ ലെസ്ബിയൻസ് വരെ; 7ന്റെ പണിക്ക് കച്ചകെട്ടി മോഹൻലാൽ, 'ബിബി' പ്രെഡിക്ഷൻ
ബിഗ് ബോസ് മലയാളം സീസൺ 7ന് തിരശ്ശീല ഉയർ പോകുകയാണ്. ഓഗസ്റ്റ് 3 ഞായറാഴ്ച ഏവരും കാത്തിരിക്കുന്ന ബിഗ് ബോസ് ഷോയ്ക്ക് തുടക്കമാകും. ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്നറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകരും റിവ്യൂവർമാരുമെല്ലാം.

ഷോ തുടങ്ങുന്നുവെന്ന് അറിഞ്ഞത് മുതൽ സോഷ്യൽ മീഡിയ പേജുകളിൽ പ്രെഡിക്ഷൻ ലിസ്റ്റുമായി റിവ്യൂവർമാർ എത്തിയിരുന്നു. സിനിമ, സീരിയൽ, എൽജിബിടിക്യൂ, മ്യൂസിക്, വൈറൽ താരങ്ങൾ തുടങ്ങി നിരവധി മേഖലകളില്‍ ഉള്ളവരുടെ പേരുകൾ ഉയർന്നു വന്നു. ഷോ തുടങ്ങാൻ രണ്ട് ദിവസം ബാക്കിയുള്ളപ്പോൽ അവസാന പ്രെഡിക്ഷൻ ലിസ്റ്റും വന്നിരിക്കുകയാണ്. ബിഗ് ബോസ് മല്ലു ടോക്സിന്റേതാണ് പ്രെഡിക്ഷൻ.
രേണു സുധി- സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി നിൽക്കുന്ന വ്യക്തി.
ദീപക് മോഹൻ- സ്റ്റാൻഡ് അപ്പ് കൊമോഡിയൻ
ബിൻസി- റോഡിയോ ജോക്കി
രേഖാ രതീഷ്- സീരിയൽ നടി
അനുമോൾ- അഭിനേത്രി
കലാഭവൻ സരിക- അഭിനേത്രി, ഗായിക
നിവീൻ- സ്റ്റൈലിഷ്, ഫാഷൻ കൊറിയോഗ്രാഫർ
മുൻഷി രഞ്ജിത്ത്- അഭിനേതാവ്
ശാരിക- ഹോട് സീറ്റ് അവതാരക
അക്ബർ ഖാൻ- സീ കേരളത്തിലെ സരിഗമപ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകൻ. നിലവിൽ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 10ലെ മെന്റർ.
ആദില, നൂറ- ലെസ്ബിയൻ കപ്പിൾസ്
ബിന്നി സെബാസ്റ്റ്യൻ- ഡോക്ടറും സീരിയൽ നടിയും
അപ്പാനി ശരത്ത്- മലയാള ചലച്ചിത്ര നടൻ
ഷാനവാസ്- രുദ്രൻ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ സീരിയൽ താരം.
അഭിശ്രീ(നടൻ, ആര്യൻ), കതോരിയ(മോഡൽ, നടൻ), ഒണിയൽ സാബു(ഫുഡ് വ്ലോഗർ, ആർട്ടിസ്റ്റ്), ജിഷിൻ മോഹൻ(അഭിനേതാവ്), റോഹൻ ലോണ(അവതാരകൻ) എന്നിവരുടെ പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

