- Home
- Entertainment
- Bigg Boss Malayalam
- ലക്ഷ്മിയെ 'ഫീമെയിൽ ഷോവനിസ്റ്റ്' എന്ന് മുദ്ര കുത്തി ജിഷിൻ; വിട്ട് കൊടുക്കാതെ ലക്ഷ്മി
ലക്ഷ്മിയെ 'ഫീമെയിൽ ഷോവനിസ്റ്റ്' എന്ന് മുദ്ര കുത്തി ജിഷിൻ; വിട്ട് കൊടുക്കാതെ ലക്ഷ്മി
ഡിവോഴ്സ് പരാമർശത്തിൽ ജിഷിനും ലക്ഷ്മിയും നേർക്കുനേർ; കളിയാക്കി ചിരിച്ച് സഹമത്സരാർത്ഥികൾ

വൈൽഡ് കാർഡ് എൻട്രി
ബിഗ് ബോസ് സീസൺ സെവൻ അതിഗംഭീര ടാസ്കുകളും ട്വിസ്റ്റുകളുമായി മുന്നോട്ട് പോകുകയാണ്. അവിടേക്കാണ് വൈൽഡ് കാർഡുകൾ എൻട്രി ചെയ്യുന്നത്
അടിയോടടി
എത്തിയ 5 വൈൽഡ് കാർഡുകളിൽ മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചിത മുഖമാണ് ജിഷിന്റേത്. എന്നാൽ ജിഷിനും വൈൽഡ് കാർഡ് എൻട്രിയായി വന്ന ലക്ഷ്മിയും തമ്മിൽ ഇപ്പോൾ വൻ അടിയാണ് ഹൗസിൽ നടക്കുന്നത്.
ഡിവോഴ്സ് പരാമർശം
അനീഷ് ഡിവോഴ്സ് ആയത് പരിഹസിച്ച ജിഷിന് ലക്ഷ്മി ചുട്ട മറുപടി കൊടുക്കുകയായിരുന്നു.
പഞ്ച് ഡയലോഗ്
'ഭാര്യ പോയത് നിങ്ങളുടെ സ്വഭാവം അത്ര നല്ലതായതുകൊണ്ടാണെന്ന് മറ്റാരെങ്കിലും പറഞ്ഞാൽ നിങ്ങൾ ക്ഷമിക്കുമോ' എന്ന ലക്ഷ്മിയുടെ പഞ്ച് ഡയലോഗ് ജിഷിന് നന്നായി കൊണ്ടു.
മറുപടി
നിങ്ങൾ ‘ആൽഫാ വുമൺ’ ആണെന്നും, ‘ഫീമെയിൽ ഷോവനിസ്റ്റ്’ ആണെന്നുമെല്ലാം ജിഷിൻ തട്ടിവിട്ടു. എന്നാൽ ലക്ഷ്മി ഒരിഞ്ച് പോലും വിട്ട് കൊടുത്തില്ല. അതിന് ശേഷം ലക്ഷ്മിയുമായി കിട്ടുന്ന അവസരങ്ങളിലെല്ലാം കൊമ്പുകോർക്കുകയാണ് ജിഷിൻ.
ചിരിയോ ചിരി
ഹൗസിലുള്ള മറ്റുള്ളവരെല്ലാം വന്ന് കയറിയ വൈൽഡ് കാർഡുകളുടെ അടിപിടി കണ്ട് ചിരിച്ച് മാറി നിൽക്കുകയാണ്.
കമന്റുകൾ
ഹൗസിലുള്ളവരുടെ ഗെയിമുകൾ പൊളിക്കാൻ വന്ന ഇവർ തന്നെ ഇങ്ങനെ മെച്യൂരിറ്റി ഇല്ലാതെ പെരുമാറുകയാണോ എന്നാണ് സോഷ്യൽ മീഡിയ മുഴുവൻ നിറയുന്ന കമന്റ്.